Home കർണാടക ഈസ്റ്റർ അവധി: ബെംഗളൂരുവിൽനിന്നുള്ള തീവണ്ടികളിൽ ബുക്കിങ് തിരക്ക്

ഈസ്റ്റർ അവധി: ബെംഗളൂരുവിൽനിന്നുള്ള തീവണ്ടികളിൽ ബുക്കിങ് തിരക്ക്

by ടാർസ്യുസ്

ബെംഗളൂരു : ഈസ്റ്ററിനോട്അനുബന്ധിച്ച ദിവസങ്ങളിൽ കേരള ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന തീവണ്ടികളിൽ റിസർവേഷൻ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ബെർത്തുറപ്പുള്ള ടിക്കറ്റുകൾ തീർന്നു. ഏപ്രിൽ ഒന്ന്, രണ്ട് ദിവസങ്ങളിൽ പുറപ്പെടുന്ന ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസിലാണ് (16526) ടിക്കറ്റ് വേഗത്തിൽ തീർന്നത്. ഞായറാഴ്ച രാത്രി എട്ടുവരെയുള്ള ബുക്കിങ് പ്രകാരം ഈ തീവണ്ടിയിൽ ഈ രണ്ടുദിവസവും റിസർവേഷൻ നില വെയിറ്റിങ് ലിസ്റ്റാണ്. സ്ലീ പ്പർ, എ.സി. ഇക്കോണമി ക്ലാസ്, തേഡ് എ.സി. അടക്കം എല്ലാ ക്ലാസിലും ബെർത്തുറപ്പുള്ള ടിക്കറ്റ്തീരുകയായിരുന്നു.ഈസ്റ്റർ ഏപ്രിൽ അഞ്ചിനാണെങ്കിലും നാട്ടിൽ പോകുന്നവരിൽ ഏറെയും പെസഹാവ്യാഴാഴ്ച രാവിലെയെങ്കിലും കേരളത്തിൽഎത്തുന്ന വിധത്തിൽ യാത്ര ആസൂത്രണം ചെയ്യുകയാണ് പതിവ്. അതിനാൽ പെസഹായ്ക്ക് തലേദിവസം (ഏപ്രിൽ ഒന്ന്)ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടികളിലാണ് ഏറെ തിരക്ക്. ശനിയാഴ്ചയാണ് ഈ ദിവസത്തേക്കുള്ള ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചത്. ഒരു മണിക്കുറിനുള്ളിൽ ബെർത്തുറപ്പുള്ള ടിക്കറ്റുകൾ വിറ്റുതീർന്നു. പെസഹ ദിവസം പുറപ്പെടുന്ന തീവണ്ടികളിലും ടിക്കറ്റെടുക്കാൻ തിരക്കായതോടെ തലേദിവസത്തെ അതേസ്ഥിതിയായിരുന്നു.ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസിൽ ഏപ്രിൽ ഒന്നിന് പുറപ്പെടുന്ന സർവീസിൽ സ്ലീപ്പർ ക്ലാസിൽ ഇതുവരെ 90-ൽ ഏറെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് വിറ്റുപോയി. എ.സി. ഇക്കോണമിയിൽ വെയിറ്റിങ് ലിസ്റ്റ്-30, തേഡ്എ.സി.-വെയിറ്റിങ് ലിസ്റ്റ്68 എന്നിങ്ങനെയാണ് റിസർവേഷൻ നില. ഞായറാഴ്ച റിസർവേഷൻ ആരംഭിച്ച ഏപ്രിൽ രണ്ടിനുള്ള സർവീസിൽ ആദ്യ ദിവസം തന്നെ സ്ലീപ്പർ ക്ലാസിൽ 60-ഓളം വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ വിറ്റുപോയി.തെക്കൻകേരളത്തിലേക്കുള്ള മറ്റൊരു പ്രതിദിന തീവണ്ടിയായ മൈസൂരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസിലും (16815) ബുക്കിങ് അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ഈ തീവണ്ടിയിൽ ഏപ്രിൽ ഒന്നിന് സ്ലീപ്പർ ക്ലാസിലും തേഡ് എ.സി.യിലും ബർത്തുറപ്പുള്ള ടിക്കറ്റ് തീർന്നു. ഏപ്രിൽ രണ്ടിനുള്ള സർവീസിൽ ഞായറാഴ്ച രാത്രി എട്ടുവരെയുള്ള റിസർവേഷൻ പ്രകാരം 30-ൽ താഴെ ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇതേസമയം, ഏപ്രിൽ രണ്ടിനുള്ള യശ്വന്ത്പുര-തിരുവനന്തപുരം നോർത്ത് ഗരിബ് രഥ് എക്സ്പ്രസിൽ 300-ൽപ്പരം ടിക്കറ്റ് ബാക്കിയുണ്ട്. മലബാറിലേക്കും ഈസ്റ്റർ യാത്രാത്തിരക്ക് കുറവല്ല. മലബാറിലേക്കുള്ള ഏക പ്രതിദിന തീവണ്ടിയായ യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസിൽ (16527) ഏപ്രിൽ ഒന്നിന് സ്ലീപ്പറിൽ ബെർത്തുറപ്പുള്ള 160-ൽപ്പരം ടിക്കറ്റുകളും തേഡ് എ.സി.യിൽ 180-ൽപ്പരം ടിക്കറ്റുകളും ബാക്കിയുണ്ട്. ഇതേ സമയം, ഏപ്രിൽ രണ്ടിന് പുറപ്പെടുന്ന സർവീസിൽ സ്ലീപ്പർ ക്ലാസിലെ റിസർവേഷൻ നില ആർ.എ .സി. 50-ന് അടുത്താണ്. ടിക്കറ്റ് ബുക്കിങ്ങിൽത്തന്നെ തിരക്കായതോടെ ഇത്തവണ ഈസ്റ്ററിന് ബെംഗളുരുവിൽനിന്ന് കേരളത്തിലേക്ക് പോകാൻ തയ്യറെടുക്കുന്ന മലയാളികളിൽ പലരും പ്രതിസന്ധിയിലാകുമെന്ന് ഉറപ്പായി.

You may also like

error: Content is protected !!
Join Our WhatsApp Group