Home Featured വയനാട് എടക്കലിൽ ഭൂചലനമെന്ന് സംശയം; ആളുകളെ മാറ്റി താമസിപ്പിക്കാൻ നിർദ്ദേശം

വയനാട് എടക്കലിൽ ഭൂചലനമെന്ന് സംശയം; ആളുകളെ മാറ്റി താമസിപ്പിക്കാൻ നിർദ്ദേശം

എടക്കലില്‍ ഭൂചലനമെന്ന് സംശയം. വയനാട് എടക്കലില്‍ ഉഗ്രശബ്ദം രൂപപ്പെട്ടുവന്ന് നാട്ടുകാർ അറിയിച്ചു. എടക്കല്‍ മലയുടെ സമീപമാണ് ശബ്ദം ഉണ്ടായത്.പ്രദേശത്തെ സ്കൂളിന് അവധി പ്രഖ്യാപിച്ചു. പ്രദേശത്തിന് നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം.പിണങ്ങോടും അസാധാരണ ശബ്ദം കേട്ടെന്ന് നാട്ടുകാർ പായുന്നു. ജനലുകള്‍ ഇളകിവീണുവെന്നും പ്രദേശവാസികള്‍ പറയുന്നു. മോറിക്കപ്പിലും ശബ്ദം കേട്ടുവെന്ന് നാട്ടുകാർ പറയുന്നു. കുറിച്യാർ മല, അമ്ബലവയല്‍, നെന്മേനി, പാടിപ്പറമ്ബ് മേഖലയിലും അസാധാരണ ശബ്ദം ഉണ്ടായി.

ഹണിറോസിനെതിരെ വിവാദ പരാമര്‍ശം:ബോബി ചെമ്മണ്ണൂരിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം.

ഹണിറോസിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബോബി ചെമ്മണ്ണൂരിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം. ഒരു പൊതുവേദിയില്‍ വച്ച്‌ ബോബി ചെമ്മണ്ണൂര്‍ താരത്തിനെക്കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായതും ഇപ്പോള്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നതും.ഹണിറോസ് ബോബി ചെമ്മണ്ണൂരിനൊപ്പം ഒരേ വേദിയില്‍ നില്‍ക്കുമ്ബോഴാണ് ഈ സംഭവം നടക്കുന്നത്. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി എത്തിയതായിരുന്നു ഹണിറോസ്.

പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയും താരം സന്ദര്‍ശിച്ചിരുന്നു. ഒരു നെക്ലസ് കഴുത്തില്‍ അണിയിച്ചതിന് ശേഷം ബോബി ചെമ്മണ്ണൂര്‍ ഹണിറോസിനെ ഒന്നു കണക്കി. ‘നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗമേ കാണൂ. മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത്.’ എന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ അതേക്കുറിച്ച്‌ പറഞ്ഞത്. കൂടാതെ ഹണിറോസിനെ കാണുമ്ബോള്‍ പുരാണത്തിലെ ഒരു കഥാപാത്രത്തെ ഓര്‍മ്മ വരുമെന്ന് ആ കഥാപാത്രത്തിന്റെ പേരും ബോബി എടുത്തുപറഞ്ഞു. ഈ രണ്ട് പരാമര്‍ശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനുമാണ് വഴിവച്ചിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group