വയനാടിന് പുറമെ കോഴിക്കോടും പ്രകമ്ബനം ഉണ്ടായതായി നാട്ടുകാർ. കൂടരഞ്ഞി, മുക്കം, മെഡിക്കല്‍ കോളേജ് തുടങ്ങിയ പ്രദേശങ്ങളില്‍ പ്രകമ്ബനം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.രാവിലെ 10 നും 10 .15 നും ഇടയിലാണ് പ്രകമ്ബനം ഉണ്ടായത്.അതേസമയം, വയനാട്ടില്‍ ഭൂമിക്കടിയില്‍ പ്രകമ്ബനവും മുഴക്കവും കേട്ടെന്ന് നാട്ടുകാർ. അസാധാരണ ശബ്ദം കേട്ടെന്ന് നാട്ടുകാർ അറിയിച്ചു. നൂറിലധികം ആളുകളെ മാറ്റിപാർപ്പിക്കാൻ നിർദേശം.
ഇന്ന് രാവിലെ 10.30 ഓടെയാണ് മുഴക്കവും സ്ഫോടനത്തിന് സമാനമായ ശബ്ദവും കേട്ടത്. ആനപ്പാറ, താഴത്തുവയല്‍, എടക്കല്‍ പ്രദേശത്താണ് ശബ്ദമുണ്ടായത്. പ്രകമ്ബനം സ്ഥിരീകരിച്ച് ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ.സ്ഥലത്തെ സ്കൂളുകള്‍ക്ക് അവധി നല്കി. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് നിന്ന് 30 കിലോമീറ്റർ മാറിയാണ് ഇപ്പോള്‍ പ്രകമ്ബനം ഉണ്ടായിരിക്കുന്നത്. സ്ഥലത്ത് റവന്യു വകുപ്പ് പരിശോധന നടത്തുകയാണ്.
സിക്കിമില്‍ ഭൂചലനമുണ്ടായി
സിക്കിമില്‍ ഭൂചലനമുണ്ടായി. ഇന്ന് രാവിലെ 6.57 ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. സിക്കിമിലെ സോറെഗാണ് പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ ഭൂചലനത്തില്‍ വിറച്ച് ജപ്പാൻ. പടിഞ്ഞാറൻ ജപ്പാനിലാണ് ഭൂകമ്ബം ഉണ്ടായത്. റിക്ടർ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ അനുഭവപ്പെട്ടത്. വ്യാഴ്ച 4:42 ന് ആണ് തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവയെ വിറപ്പിച്ച് ഭൂചലനമുണ്ടായത്. ഇതിന് പിന്നാലെ വിവിധ പ്രദേശങ്ങളില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ സുനാമി മുന്നറിയിപ്പ് നല്കി.
നിചിനാനില്‍ നിന്ന് 20 കിലോമീറ്റർ വടക്ക് കിഴക്കായി ഏകദേശം 25 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത് . ഭൂകമ്ബത്തെ തുടർന്ന് ക്യൂഷു തീരത്തും അടുത്തുള്ള ദ്വീപായ ഷിക്കോകുവിലും സുനാമി സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.