ബെംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 11.48 ന് റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബസവന ബാഗേവാഡിയിലെ ഉക്കാലി ഗ്രാമത്തിന്റെ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭാവ കേന്ദ്രമെന്ന് കർണാടക ഡിസാസ്റ്റർ മോണിറ്ററിംഗ് സെന്റർ അറിയിച്ചു. നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ജില്ലയിൽ 15 ഓളം നേരിയ ഭൂകമ്പങ്ങളാണ് ജില്ലയിൽ അനുഭവപ്പെട്ടത്.