സുള്ള്യ: ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ചില സ്ഥലങ്ങളിൽ ഒരാഴ്ചയ്ക്കിടെ നാലാം ദിവസവും നേരിയ ഭൂചലനം അനുഭവപ്പെട്ടു.താലൂക്കിലെ അറന്തോട് വില്ലേജിലെ ദൊഡ്ഡ കുമേരിയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് പറയപ്പെടുന്നത്.റിക്ടർ സ്‌കെയിലിൽ 1.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്ക് 1.21ഓടെയാണ് മേഖലയിൽ രേഖപ്പെടുത്തിയത്.
കൂടാതെ, ജൂൺ 25 ന്, റിക്ടർ സ്കെയിലിൽ 2.3 തീവ്രതയുള്ള ഒരു ഭൂകമ്പം പ്രദേശത്ത് രേഖപ്പെടുത്തി, തുടർന്ന് ജൂൺ 28 ന് ഒരു ഭൂകമ്പം ദിവസം രണ്ട് തവണ അനുഭവപ്പെട്ടു.
കോറമംഗലയിൽ ജ്യുസ് ഷോപ്പിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് മരണപ്പെട്ടു
ബംഗളുരു :കോറമംഗലയിൽ ജ്യുസ് ഷോപ്പിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് മരണപ്പെട്ടു. അഞ്ചരക്കണ്ടി മയിലുള്ളി മട്ടം സ്വദേശി ജംഷീർ (24 വയസ്സ്) ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
കോറമംഗല ടീച്ചേർസ് കോളനിയിൽ ജ്യൂസ് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു ജംഷീർ. മൃതദേഹം ഇപ്പോൾ റൂമിലാണുള്ളത്. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.മൃതദേഹം കെഎംസിസി ആംബുലെൻസിൽ നാട്ടിലേക്ക് കൊണ്ടുപോകും.