ബെംഗളൂരു : വടക്കൻ കർണാടകത്തിലെ ബീദറിൽ രണ്ടുതവണ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 1.9, 2.1 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സംസ്ഥാന പ്രകൃതിദുരന്തനിവാരണകേന്ദ്രം അറിയിച്ചു.തീവ്രത കുറവായിരുന്നെങ്കിലും പ്രഭവകേന്ദ്രത്തിൽനിന്ന് 30 കിലോമീറ്റർ അകലെവരെ ചലനം അനുഭവപ്പെട്ടിരിക്കാമെന്നും അധികൃതർ പറഞ്ഞു. ഹംനാബാദാണ് പ്രഭവകേന്ദ്രം.
ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ അനുമതി രാത്രി എട്ട് മുതല്‍ 10 വരെ, ക്രിസ്മസിനും ന്യൂയറിനും നിയന്ത്രണം; ഉത്തരവിറക്കി
തിരുവനന്തപുരം:സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതില്‍ നിയന്ത്രണവുമായി സര്‍ക്കാര്‍. ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയില്‍ പരമാവധി രണ്ടു മണിക്കൂറാണ് പടക്കം പൊട്ടിക്കാൻ അനുമതി.ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതല്‍ 12.30 വരെയാക്കി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.
വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ട്രബ്യൂണല്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആഘോഷങ്ങളില്‍ ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാൻ പാടുള്ളൂവെന്നും ജില്ലാ മജിസ്ട്രേറ്റുമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ ഇക്കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.