ബംഗളുരു : പൊലീസ് പീഡനത്തെ തുടർന്ന് യുവ അഭിഭാഷക ജീവ ആത്മഹത്യ ചെയ്ത കേസിൽ ഡിവൈഎസ്പി കനകലക്ഷ്മിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ബോവി ഡെവലപ്‌മെന്റ് കോർപ്പറേഷൻ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജീവയെ കനകലക്ഷ്മി ചോദ്യം ചെയ്തിരുന്നു.ഈ കേസിൽ 34 കാരിയായ അഭിഭാഷക ജീവയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത സിഐഡി ഡിവൈഎസ്പി കനകലക്ഷ്മി അവരെ നഗ്‌നയാക്കി പീഡിപ്പിച്ചു എന്നാണ് ആരോപണം.
തെളിവെടുപ്പിന് ശേഷം യുവ അഭിഭാഷക ജീവ ബെംഗളൂരുവിലെ പത്മനാഭനഗറിലെ തന്റെ വസതിയിൽ തൂങ്ങിമരിച്ചു. 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി 13 പേജുള്ള മരണക്കുറിപ്പ് എഴുതിവെച്ചാണ് ജീവ ആത്മഹത്യ ചെയ്തത്. ഇതുസംബന്ധിച്ച് ജീവയുടെ സഹോദരി സിഐഡി ഡിവൈഎസ്പി കനകലക്ഷ്മിക്കെതിരെ പരാതി നൽകിയിരുന്നു. ജീവ എഴുതിയ ആത്മഹത്യാക്കുറിപ്പ് സഹിതമാണ് സഹോദരി സി.ഐ.ഡി. ഉദ്യോഗസ്ഥക്കെതിരേ പരാതി നല്‍കിയത്.
യുവ വനിതാ വ്യവസായിയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചശേഷം അടിവസ്ത്രം വരെ അഴിച്ച് പരിപൂർണ്ണ നഗ്നയാക്കി എന്ന് ആരോപണം. സയനൈഡ് ഉണ്ടോ എന്ന് പരിശോധിക്കാൻ ആണത്രേ അടിവസ്ത്രം അഴിച്ച് പരിശോധിച്ചത്. ബെംഗളൂരു പദ്മനാഭ നഗർ സ്വദേശി ജീവ എസ് (33) നെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. സിഐഡി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) കനകലക്ഷ്മി ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നുള്ള ആത്മഹത്യാ കുറിപ്പ് പിന്നീട് കണ്ടെത്തി.
തുടർന്ന് സിഐഡി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) കനകലക്ഷ്മിയെ പ്രതിയാക്കി സഹോദരി സംഗീത് എസ് ബെംഗളൂരു പൊലീസിൽ പരാതി നൽകി.ഡിഎസ്പി കനകലക്ഷ്മി ഭീഷണിപ്പെടുത്തിയതും 25 ലക്ഷം രൂപ കൈക്കൂലി ചോദിച്ചതുമാണ് ജീവയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു സഹോദരിയുടെ പരാതിയിൽ പറയുന്നു. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച സി.ഐ.ഡി. ഉദ്യോഗസ്ഥ യുവതിയെ വിവസ്ത്രയാക്കി അപമാനിച്ചു എന്നും പരാതിയിലുണ്ട്.
നവംബര്‍ 14- ന് പാലസ് റോഡിലെ സി.ഐ.ഡി. ആസ്ഥാനത്ത് ഹാജരായ ജീവയെ ഡി.എസ്.പി. കനകലക്ഷ്മിയായിരുന്നു ചോദ്യംചെയ്തത്. അവര്‍ ജീവയെ വിവസ്ത്രയാക്കി, അടിവസ്ത്രത്തിനുള്ളില്‍ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞാണ് അവര്‍ വസ്ത്രം അഴിപ്പിച്ചത്. പിന്നീട് സി.ഐ.ഡി. ആസ്ഥാനത്തുനിന്ന് ജീവയുടെ വ്യാപാരസ്ഥാപനത്തിലേക്ക് കൊണ്ടുപോയി.തെളിവെടുപ്പിനായി അവിടെവെച്ച് മതിയായ രേഖകള്‍ കൈമാറിയിട്ടും ഡി.എസ്.പി. 25 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നും ജീവയുടെ സഹോദരി നല്‍കിയ പരാതിയില്‍ പറയുന്നു.
നവംബർ 14 മുതൽ നവംബർ 21 വരെ പലതരത്തിലുള്ള പീഡനം തുടർന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് ജീവയുടെ കടയിൽ ഡിഎസ്പി എത്തി പരസ്യമായി അപമാനിച്ചെന്നും സംഗീത ആരോപിച്ചു.
ഈ സംഭവത്തിന് പിന്നാലെയാണ് യുവതിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ജീവയെ ഫോണില്‍വിളിച്ചിട്ട് കിട്ടാതായതോടെ സഹോദരി വിവരം തിരക്കാനായി ഒരാളെ പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ജീവയെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
ബനശങ്കരി പോലീസ് കനകലക്ഷ്മിക്കെതിരെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 (പൊതുസേവകർ കൈക്കൂലി ആവശ്യപ്പെടൽ), ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 108 (ആത്മഹത്യ പ്രേരണ) എന്നിവ പ്രകാരം കേസെടുത്തു. ആ കേസിലാണ് ഇവർ ഇപ്പോൾ പിടിയിലായത്