ബംഗളൂരു: ബംഗളൂരു നഗരത്തില്‍ ഡച്ച് വ്ലോഗര്‍ക്ക് നേരെ ആക്രമണം. വീഡിയോ ചിത്രികരിക്കുന്നതിനിടെയാണ് വ്‌ലോഗര്‍ പെഡ്രോ മോട്ടയ്ക്ക് നേരെ ചിക്‌പേട്ട് ബസാറില്‍ വച്ച് ഒരാള്‍ അസഭ്യം പറയുകയും ആക്രമണം നടത്തുകയും ചെയ്തത്.സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.ബസാറിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു പെഡ്രോ മോട്ട. അതിനിടെ ബസാറിലെ കച്ചവടക്കാരനായ ഒരാള്‍ പെഡ്രോയുടെ കൈ പിടിച്ചുതിരിക്കുന്നതും ക്യാമറ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ആക്രമണത്തില്‍നിന്ന് ബ്ലോഗര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. അതേസമയം, ഇപ്പോള്‍ പ്രചരിക്കുന്നത് പഴയ വീഡിയോ ആണെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. സംഭവത്തില്‍ പ്രതിയ്‌ക്കെതിരെ നടപടി സ്വീകരിച്ചതായും കമ്മീഷണര്‍ ട്വീറ്റ് ചെയ്തു.
മലയാളത്തിന് അയിത്തമോ? എല്ലാ സ്റ്റോപ്പുകളും കേരളത്തിലുള്ള ട്രെയിനിന്‍റെ ബോര്‍ഡ് ഹിന്ദി, തമിഴ്, കന്നഡ മാത്രം
പുറപ്പെടുന്നതും എത്തിച്ചേരുന്നതുമൊഴികെയുള്ള എല്ലാ സ്റ്റോപ്പുകളും കേരളത്തിലുള്ള ഒരു ട്രെയിനിന്‍റെ സ്ഥലവും മറ്റ് സൂചനകളുമുള്ള ബോര്‍ഡുകളില്‍ മലയാളമില്ലെന്ന് ആക്ഷേപം.കോയമ്ബത്തൂരില്‍നിന്ന് പുറപ്പെട്ട് പാലക്കാട്, ഷൊര്‍ണൂര്‍, കോഴിക്കോട് വഴി മംഗലാപുരം വരെ പോകുന്ന ഇന്‍റര്‍സിറ്റി എക്സ്പ്രസിലെ ബോര്‍ഡാണ് മലയാളികളെ വലയ്ക്കുന്നത്. ട്രെയിനിന്‍റെ ബോര്‍ഡില്‍ ഇന്‍റര്‍സിറ്റി എന്ന് ഇംഗ്ലീഷിലുണ്ട്. ബാക്കി സ്ഥലങ്ങള്‍ സൂചിപ്പിക്കുന്ന വിവരങ്ങളെല്ലാം കന്നഡയിലും തമിഴിലും ഹിന്ദിയിലുമാണ്.ഈ ട്രെയിൻ പുറപ്പെടുന്നത് കോയമ്ബത്തൂരില്‍നിന്നാണ്.
ഇവിടം വിട്ടുകഴിഞ്ഞാല്‍ എത്തിച്ചേരുന്ന അവസാന സ്റ്റോപ്പായ മംഗലാപുരം ഒഴികെ എല്ലാ സ്റ്റോപ്പുകളും കേരളത്തിലാണ്. രാവിലെ ആറ് മണിക്ക് കോയമ്ബത്തൂരില്‍നിന്ന് പുറപ്പെടുന്ന ട്രെയിനിന്‍റെ അടുത്ത സ്റ്റോപ്പ് പാലക്കാടാണ്. തുടര്‍ന്ന് ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തിരൂര്‍, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് തുടങ്ങി കേരളത്തിലെ സ്റ്റേഷനുകള്‍ പിന്നിട് മംഗലാപുരം സെൻട്രല്‍ വരെയാണ് 22610 നമ്ബര്‍ ഇന്‍റര്‍ സിറ്റി എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്.തിരികെയുള്ള സര്‍വീസിലും ഇതേ സ്റ്റോപ്പുകളിലാണ് ട്രെയിൻ നിര്‍ത്തുന്നത്.
രാവിലെയും വൈകിട്ടുമായി ഓഫീസ് സമയത്ത് കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ഈ ട്രെയിനിലെ യാത്രക്കാരില്‍ ഭൂരിഭാഗവും മലയാളികളാണ്. എന്നാല്‍ ട്രെയിനിന്‍റെ ബോര്‍ഡ് കണ്ടാല്‍ മലയാളികള്‍ വായിക്കരുതെന്ന് നിര്‍ബന്ധമുള്ളതുപോലെ തോന്നും. മലബര്‍ മേഖലയില്‍ കൂടുതലായി ആശ്രയിക്കപ്പെടുന്ന ട്രെയിനാണിത്. ട്രെയിനിലെ ബോര്‍ഡില്‍ മലയാളം ഉള്‍പ്പെടുത്തണമെന്നാണ് സ്ഥിരം യാത്രക്കാരുടെ ആവശ്യം. കുറഞ്ഞപക്ഷം ഇംഗ്ലീഷ് എങ്കിലും ഉള്‍പ്പെടുത്തണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.തമിഴ്നാട്ടില്‍നിന്ന് പുറപ്പെടുന്നതുകൊണ്ടും കര്‍ണാടകത്തില്‍ അവസാനിക്കുന്നതുകൊണ്ടുമാണ് കന്നഡയും തമിഴ് ഉള്‍പ്പെടുത്തിയതെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.
സാധാരണഗതിയില്‍ അങ്ങനെയാണ് ഡെസ്റ്റിനേഷൻ ബോര്‍ഡുകള്‍ നല്‍കുന്നത്. കേരളത്തില്‍നിന്ന് പുറപ്പെടുന്ന ട്രെയിനുകളില്‍ ബോര്‍ഡ് മലയാളത്തിലാണെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കോയമ്ബത്തൂര്‍-മംഗലാപുരം ഇന്‍റര്‍സിറ്റിയുടെ ഇടയ്ക്കുള്ള സ്റ്റോപ്പുകളെല്ലാം കേരളത്തിലായതിനാല്‍ ബോര്‍ഡ് മലയാളത്തില്‍ കൂടി വേണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ച് റെയില്‍വേയ്ക്ക് നിവേദനം നല്‍കാൻ ഒരുങ്ങുകയാണ് ഇന്‍റര്‍സിറ്റിയിലെ സ്ഥിരംയാത്രക്കാര്‍.