തുടരെ തുടരെ ചിത്രങ്ങളുമായി പാൻ ഇന്ത്യൻ പ്രേക്ഷകരിലേക്ക് വളരെയധികം അടുക്കുക ആണ് മലയാളത്തിന്റെ ദുൽഖർ സൽമാൻ. അടുത്തതായി ദുൽഖർ സന്നിന്ധ്യം അറിയിക്കാൻ പോകുന്നത് നെറ്റ്ഫ്ലിക്സിന്റെ സീരീസിൽ ആണ്. ദ് ഫാമിലി മാൻ എന്ന ഹിറ്റ് സീരിസ് സൃഷ്ടിച്ച രാജ് ആൻഡ് ഡികെ ഒരുക്കുന്ന ഗൺസ് ആൻഡ് ഗുലാബ്സ് എന്ന സീരീസിൽ ആണ് ദുൽഖർ അഭിനയിച്ചിരിക്കുന്നത്. കോമിക് ക്രൈം ത്രില്ലർ ആയി ഒരുങ്ങുന്ന ഗൺസ് ആൻഡ് ഗുലാബ്സ് ദുൽഖറിന്റെ ആദ്യ വെബ് സീരീസ് കൂടി ആണ്. രാജ്കുമാർ റാവു, ആദർശ് ഗൗരവ്, ടി ജെ ഭാനു, ഗുൽഷൻ ദേവയ്യ എന്നിവർ ആണ് ദുൽഖറിന് ഒപ്പം ഈ സീരീസിൽ പ്രധാന വേഷത്തിൽ എത്തുന്ന താരങ്ങൾ.
കുറ്റകൃതിങ്ങളുടെ ലോകത്തെപ്രണയത്തിന്റെയും നിഷ്കളങ്കതയും ആണ് ഈ സീരീസിൽ ചിത്രീകരിക്കുന്നത്.തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ സീരീസിന്റെ 45 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരിക്കുക ആണ്. രാജ്കുമാർ, ദുൽഖർ അടക്കമുള്ള താരങ്ങളുടെ ദൃശ്യങ്ങൾ ടീസറിൽ കാണാൻ കഴിയുന്നുണ്ട്. റെട്രോ സൗന്ദര്യാത്മകത നിറഞ്ഞു നിൽക്കുന്ന ടീസർ പ്രേക്ഷകരെ വളരെയധികം ആകർഷിക്കുന്നുണ്ട്. എന്ന ക്യാപ്ഷൻ നൽകിയാണ് നിർമ്മാതാക്കൾ ടീസർ റിലീസ് ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടികളെ ചീത്ത വിളിച്ചിട്ടില്ല, കേസില്‍ സഹകരിക്കും, പക്ഷെ എനിക്ക് പറയാനുള്ളതും പൊലീസ് കേള്‍ക്കണം’; ശ്രീനാഥ് ഭാസി
അവതാരകരോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് ശ്രീനാഥ് ഭാസി. പരിപാടി നടക്കില്ല എന്ന് പറഞ്ഞാണ് ഞാന്‍ എണീറ്റ് പോയത് എന്നും അല്ലാതെ ആരേയും മാനസികമായി തളര്‍ത്തുന്ന രീതിയില്‍ ഒന്നും പറഞ്ഞിട്ടില്ല എന്നും ശ്രീനാഥ് ഭാസി പ്രതികരിച്ചു.’ഉറക്കെ സംസാരിക്കുമ്ബോള്‍ അവര്‍ അവിടെയുണ്ടായിരുന്നു.അതുകൊണ്ട് അവര്‍ ആ തെറി കേട്ടു. അത് നല്ലതല്ല. അതുകൊണ്ടാണ് സോറി പറയണം എന്ന് പറഞ്ഞത്.
എനിക്ക് എവിടെ വേണമെങ്കിലും ക്ഷമ പറയാന്‍ ഞാന്‍ തായാറാണ്. കേസിന്റെ രീതിയല്‍ അവര്‍ പറഞ്ഞത് പോലെ സഹകരിക്കും. ഒത്തു തീര്‍പ്പാക്കാനാണ് വിചാരിക്കുന്നത്. ഏത് രീതിയിലുള്ള നടപടിയും ഞാന്‍ ഫേസ് ചെയ്യാന്‍ തയാറാണ്. കാരണം പൊലീസ് അന്വേഷിക്കേണ്ടതാണല്ലോ.എന്റെ സൈടും കൂടെ കേള്‍ക്കണം. എന്താണ് സംഭവിച്ചതെന്ന് പറയണം,’ശ്രീനാഥ് ഭാസി പറഞ്ഞു.ശ്രീനാഥ് ഭാസി പറഞ്ഞത്കസേര വലിച്ചെറിഞ്ഞ് വീഡിയോ അപ്പ് ലോഡ് ചെയ്യുമെന്ന് പറാഞ്ഞാണ് പോയത് അവര്‍. ഞാന്‍ പെണ്‍കുട്ടികളോട് ചീത്ത പറഞ്ഞിട്ടില്ല. ഞാന്‍ അവിടിരുന്ന് ആ കുട്ടിയെ തെറി വിളിക്കുകയോ അവരെ മോശമായി അഭിസംബോധന ചെയ്തിട്ടുമില്ല.
എന്തിനാണ് ഞാന്‍ അവരെ തെറി വിളിക്കുന്നത്. പരിപാടി നടക്കില്ല് എന്ന് പറഞ്ഞാണ് ഞാന്‍ എണീറ്റ് പോയത്. അല്ലാതെ ആരേയും മാനസികമായി തളര്‍ത്തുന്ന രീതിയില്‍ ഒന്നും പറഞ്ഞിട്ടില്ല. പുറത്ത് വന്ന്. പ്രൊഡ്യൂസര്‍ വീണ്ടും വന്ന് ഫണ്‍ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അതിനേയാണ് തെറി വിളിച്ചത്.
എനിക്ക് ഈ പ്രൊമോഷന് മുമ്ബ് വരെ കുഴപ്പമില്ലായിരുന്നു. അതിന് ശേഷം എങ്ങനെയാണ് ഒരു ദിവസം കൊണ്ട് ഞാന്‍ വൃത്തികെട്ടവനായി.ഞാന്‍ വളരെ സെന്‍സിബിളായ വ്യക്തിയാണ്. എനിക്ക് അറ്റ്ക്ക് നേരിട്ടാല്‍ മാത്രമേ ഞാന്‍ പ്രതികരിക്കൂ. അതുകൊണ്ട് എനിക്ക് അറ്റാക്ക് സെന്‍സ് ചെയ്യാന്‍ സാധിക്കും. ഞാന്‍ സാധാരണ ഒരു ചെക്കനാണ്. എന്റെ അച്ഛന്‍ ഒരു സാധാരണക്കാരനാണ്. അമ്മ പോസ്റ്റ് വുമണ്‍ ആണ്. ഞാന്‍ വലിയ ആളല്ല. അവര്‍ക്ക് സുഖവും തമാശയും കണ്ടെന്റൊക്കെയായിരിക്കും, പക്ഷെ അതൊരു വ്യക്തിയെ ആത്മഹത്യയിലേക്കാണ് നയിക്കുന്നത്. ഇതിന്റെ കമന്റസ് മാനസികമായി നമ്മളെ തളര്‍ത്തും. നമ്മളെ എങ്ങനെയാണ് ഇവര്‍ കാണിക്കുന്നു എന്നുള്ളതാണ്.24 മണിക്കൂറും ഞാന്‍ ഇങ്ങനെയല്ല.
അതുകൊണ്ടാണ് എനിക്ക് ഇന്റര്‍വ്യൂവില്‍ വരാന്‍ താല്പര്യമില്ലാത്തത്. എന്നെ ഇങ്ങനെ കാണണ്ട ആള്‍ക്കാര്‍. എന്റെ സിനിമകള്‍ കണ്ടാല്‍ മതി. എന്റെ അസഭ്യ വാക്കുകള്‍ക്ക് ഞാന്‍ ക്ഷമ ചോദിക്കുന്നു. എനിക്ക് ഇങ്ങനെ ചെയ്തിട്ട് എന്ത് ഗുണമാണ് ലഭിക്കുന്നത്. ഇവര്‍ പറയുന്നതും കേട്ട് ചിരിച്ച് കളിച്ച് പോയാല്‍ പോരെ. ഞാന്‍ ഒരു സാധാരണ മനുഷ്യന്‍. എനിക്ക് അത് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. ഞാന്‍ പൊട്ടിത്തെറിച്ചു. അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു.
എന്നെകുറിച്ച് വെറുതെ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. ഞാന്‍ ആത്മഹത്യ ചെയ്യാം അതാണ് കുറച്ചുകൂടെ എളുപ്പം എനിക്ക് നല്ല ഒരു മരണാനന്തര റിലീസ് എങ്കിലും കിട്ടും. എന്നെ അപമാനിച്ചിട്ട് അവര് ഇരകളായതാണ്. ഇര ഞാനല്ലെ. എന്റെ പേര്, എന്റെ സിനിമ, എന്നെ സ്നേഹിച്ച ആളുകള്‍.