Home Featured സൈനികനായി ദുല്‍ഖര്‍, തെലുങ്കിലെ രണ്ടാം വരവ്: ‘സീതാ രാമം’ ടീസര്‍

സൈനികനായി ദുല്‍ഖര്‍, തെലുങ്കിലെ രണ്ടാം വരവ്: ‘സീതാ രാമം’ ടീസര്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഹനു രാഘവപ്പുടി സംവിധാനം നിര്‍വ്വഹിച്ച സീതാ രാമം എന്ന സിനിമയുടെ ടീസര്‍ പുറത്തെത്തി. മഹാനടിക്കു ശേഷം ദുല്‍ഖറിന്‍റേതായി എത്തുന്ന തെലുങ്ക് ചിത്രമാണിത്. തെലുങ്കിനൊപ്പം മലയാളം, തമിഴ് പതിപ്പുകളും പ്രദര്‍ശനത്തിന് എത്തും. കശ്മീരില്‍ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുല്‍ഖറിന്‍റെ കഥാപാത്രം.

ലഫ്റ്റനന്‍റ് റാം എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ദുല്‍ഖര്‍ റാം ആവുമ്പൊള്‍ സീത എന്ന നായികാ കഥാപാത്രമായി എത്തുന്നത് മൃണാള്‍ ഥാക്കൂര്‍ ആണ്.1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു. രാശ്‍മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അഫ്രീന്‍ എന്നാണ് രാശ്‍മികയുടെ കഥാപാത്രത്തിന്‍റെ പേര്.

സ്വപ്‍ന സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന ‘മഹാനടി’യും നിര്‍മ്മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.

സംഗീതം വിശാല്‍ ചന്ദ്രശേഖര്‍, എഡിറ്റിംഗ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു, ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ് കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ്മ, അഡീഷണല്‍ സ്ക്രീന്‍പ്ലേ റുഥം സമര്‍, രാജ് കുമാര്‍ കണ്ടമുഡി. ഓഗസ്റ്റ് 5ന് തിയറ്ററുകളിലെത്തും.

You may also like

error: Content is protected !!
Join Our WhatsApp Group