Home Featured സല്യൂട്ട് തിയറ്ററിലേക്കില്ല;സോണിലിവിലൂടെ റിലീസ് ചെയ്യും

സല്യൂട്ട് തിയറ്ററിലേക്കില്ല;സോണിലിവിലൂടെ റിലീസ് ചെയ്യും

ദുല്‍ഖര്‍ സല്‍മാന്‍- റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് തിയറ്ററുകളില്‍ റിലീസ് ചെയ്യില്ല. പകരം സോണി ലിവിലൂടെ പ്രേക്ഷകരിലേക്കെത്തും. സോണി ലിവ് ഇന്ത്യയുടെ ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക എന്ന കാര്യം വ്യക്തമല്ല. നേരത്തെ ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു.

അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സല്യൂട്ട്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്‍റേതാണ് തിരക്കഥ. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ്. സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ് നായിക.

മനോജ് കെ ജയന്‍, സായ്കുമാര്‍ അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ദുല്‍ഖഖിന്‍റെ സഹോദരനായാണ് മനോജ് കെ.ജയനെത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group