ബെംഗളൂരു : നഗരത്തിലൂടെ ചക്രം തകർന്ന കാർ 120 കിലോമീറ്റർ വേഗത്തിൽ ഓടിച്ചുപോയയാളെ പോലീസ് അറസ്റ്റുചെയ്തു.അതിവേഗംമൂലം തകർന്ന ചക്രം തെറിച്ചുമാറിയായിരുന്നു കാറിന്റെ ഓട്ടം. എച്ച്.ആർ.ബി.ആർ, ലേ ഔട്ട് സ്വദേശി നിതിൻ യാദവിനെയാണ് ബാനസവാടി ട്രാഫിക് പോലീസ് പിടികൂടിയത്.
രാത്രിവൈകി കമ്മനഹള്ളി മെയിൻ റോഡുവഴി പോകുന്ന കാർ ശ്രദ്ധയിൽപ്പെട്ട് പോലീസ് പിന്തുടരുകയായിരുന്നു.രണ്ടുകിലോമീറ്ററോളം പിന്തുടർന്നശേഷമാണ് ഇയാൾ വാഹനം നിർത്തിയത്. ചക്രം പഞ്ചറായതറിയാതെയാണ് ഇയാൾ കാർ ഓടിച്ചതെന്ന് പോലീസ് പറഞ്ഞു. മുമ്പിൽ ഇടതുവശത്തെ ചക്രമാണ് പഞ്ചറായത്. ഇയാൾ മദ്യപിച്ചിരുന്നതായും പറഞ്ഞു.
ഇന്നസെന്റിന്റെ ഭൗതിക ശരീരം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെത്തിച്ചു; ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ* *നാളെ സംസ്കാരം
കൊച്ചി: അന്തരിച്ച നടൻ ഇന്നസെന്റെന്റിന്റെ ഭൗതിക ശരീരം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനെത്തിച്ചു. 11 മണിവരെയാണ് പൊതുദർശനത്തിന് വെയ്ക്കുക. ആയിരങ്ങളാണ് സ്റ്റേഡിയത്തിന് മുന്നിൽ നടന് ആദരാഞ്ജിലികളർപ്പിക്കാൻ എത്തിയത്.ഇന്ന് ഉച്ചക്ക് 12 മണി മുതൽ മൂന്ന് മണി വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിലും വൈകീട്ട് മൂന്നു മുതൽ നാളെ പത്ത് മണിവരെ വീട്ടിലും പൊതുദർശനം ഉണ്ടാകും.
സിനിമ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്നും വിവിധ വ്യക്തിത്വങ്ങളും സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. സംസ്കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം.