ഹുബ്ബള്ളി: ബസില്‍ യാത്രക്കാരിയുടെ സീറ്റില്‍ മദ്യലഹരിയില്‍ യുവാവ് മൂത്രമൊഴിച്ചു. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്‌ആര്‍ടിസി) ബസില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.32കാരനായ യുവാവാണ് യാത്രക്കാരിയുടെ സീറ്റില്‍ മൂത്രമൊഴിച്ചത്. ഹുബ്ബള്ളിക്ക് സമീപത്തുവെച്ചാണ് നോണ്‍ എസി സ്ലീപ്പര്‍ ബസിലെ യാത്രക്കാരന്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.വിജയപുരയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎ-19 എഫ്-3554 രജിസ്‌ട്രേഷനുള്ള ബസിലാണ് സംഭവം.
ഹുബ്ബള്ളിക്ക് അടുത്തുള്ള കിരേസൂരിലെ ഒരു ഹോട്ടലിന് മുന്നില്‍ ഭക്ഷണം കഴിക്കാനായി നിര്‍ത്തിയപ്പോഴാണ് യുവാവ് വനിതാ യാത്രക്കാരിയുടെ സീറ്റില്‍ മൂത്രമൊഴിച്ചത്.യുവതി ബഹളംവെച്ചത് കേട്ട് ഓടിയെത്തിയ ബസ് ജീവനക്കാരും മറ്റ് യാത്രികരും ചേര്‍ന്ന് യുവാവിനെ തടഞ്ഞുവെച്ചു.
എന്നാല്‍ മദ്യലഹരിയിലായിരുന്ന ഇയാള്‍ ഇവരെ കൈയ്യേറ്റം ചെയ്യാനും അസഭ്യം പറയാനും ശ്രമിച്ചു. അതേസമയം സംഭവത്തില്‍ പരാതി നല്‍കാന്‍ യുവതി വിസമ്മതിച്ചതോടെ ബസ് യാത്ര തുടരുകയായിരുന്നു.കഴിഞ്ഞ വര്‍ഷം നവംബര്‍ 26 ന് ന്യൂയോര്‍ക്ക്-ന്യൂഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ബിസിനസ് ക്ലാസ് യാത്രക്കാരന്‍ സഹയാത്രികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച സംഭവം വലിയ വിവാദമായിരുന്നു.
നടുറോഡില്‍ പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെട്ട സര്‍ക്കാര്‍ നഴ്സിനെ പിരിച്ചുവിട്ടു;
ജയ്പുര്‍: പൂര്‍ണ നഗ്നയായി നടുറോഡില്‍ ബഹളം വെച്ചതിന് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സിനെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. ജയ്പുരിലെ ജവഹര്‍ലാല്‍ നെഹ്‌റു (ജെഎല്‍എന്‍) മാര്‍ഗിലാണ് 36കാരിയായ യുവതി വിവസ്ത്രയായി പ്രത്യക്ഷപ്പെട്ടത്.രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ഓക്സിലറി നഴ്‌സ് മിഡ്‌വൈഫായി (എഎന്‍എം) നിയമിച്ചെങ്കിലും അജ്മീര്‍ ജില്ലയിലെ ബീവറിലേക്കും ജയ്പൂര്‍ ജില്ലയിലെ ഡുഡുവിലേക്കും സ്ഥലംമാറ്റിയിരുന്നു.
ഇതില്‍ പരസ്യമായി പ്രതിഷേധിച്ച യുവതിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. കൂടാതെ തന്നെ അപമാനിച്ചെന്ന് കാട്ടി യുവതി ഭര്‍തൃസഹോദരനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതാണ് യുവതി പൂര്‍ണ നഗ്നയായി നടുറോഡില്‍ ബഹളംവെക്കാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.അതേസമയം യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു. നടുറോഡില്‍ യുവതി വിവസ്ത്രയായി ബഹളംവെച്ചപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങി.
പിന്നീട് വനിതാ പൊലീസുകാരെ എത്തിച്ചാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. സിആര്‍പിസി സെക്ഷന്‍ 151 പ്രകാരം സമാധാന ലംഘനത്തിന് യുവതിയെ അറസ്റ്റ് ചെയ്യുകയും ജയ്പൂര്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.