ന്യൂഡല്‍ഹി: മദ്യലഹരിയില്‍ ഡല്‍ഹി-ബെംഗളൂരു ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ കേസ്.ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ 6E 308 ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായ പ്രതീക് (40) എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. കാണ്‍പൂര്‍ നിവാസിയായ പ്രതീക് ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയാണ്.
‘ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 6E 308 വിമാനത്തില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരന് മദ്യലഹരിയില്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് യാത്രക്കാരന് ഉചിതമായ മുന്നറിയിപ്പ് നല്‍കുകയും ബെംഗളൂരുവില്‍ വിമാനം ഇറങ്ങിയപ്പോള്‍ തന്നെ യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറുകയും ചെയ്തു’ എന്ന് ഇന്‍ഡിഗോയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന നിയമം), 290 (പൊതു ശല്യം), എയര്‍ക്രാഫ്റ്റ് ആക്ട് 1934 ന്റെ 11A (നിര്‍ദ്ദേശങ്ങള്‍ മനഃപൂര്‍വ്വം പാലിക്കാത്തത്) എന്നീ വകുപ്പുകള്‍ പ്രകാരം പ്രതീകിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആദ്യമല്ല ശുചമുറിയിലെ സിഗരറ്റ് വലി: ഇതിന് മുന്‍പ് സമാന സംഭവത്തില്‍ ഒരു യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രിയങ്ക ചക്രവര്‍ത്തിയാണ് അറസ്റ്റിലായത്. ഈ സംഭവവും ഇന്‍ഡിഗോ വിമാനത്തില്‍ തന്നെയായിരുന്നു.കൊല്‍ക്കത്തയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ വിമാനത്തിന്റെ ശുചിമുറിയില്‍ കയറി യുവതി സിഗരറ്റ് വലിക്കുകയായിരുന്നു.
ബെംഗളൂരുവില്‍ എത്താന്‍ 30 മിനിട്ട് മാത്രം ബാക്കി നില്‍ക്കെയാണ് യുവതി വിമാനത്തിലിരുന്ന് സിഗരറ്റ് വലിച്ചത്. ശുചിമുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് യുവതി സിഗരറ്റ് വലിക്കുകയാണെന്ന് കണ്ടെത്തിയത്.ജീവനക്കാര്‍ വാതില്‍ തള്ളിത്തുറന്നതോടെ യുവതി സിഗരറ്റ് ഡസ്റ്റ്ബിന്നില് ഉപേക്ഷിച്ചു. ബെംഗളൂരുവില്‍ എത്തിയ ശേഷം യുവതിക്കെതിരെ പൊലീസ് കേസെടുത്തു.
ചെന്നൈ-കോയമ്ബത്തൂര്‍ വന്ദേ ഭാരത് തീവണ്ടിയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
ചെന്നൈ-കോയമ്ബത്തൂര്‍ വന്ദേ ഭാരത് തീവണ്ടിയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 1057 രൂപ മുതല്‍ 2310 രൂപ വരെയാണ് യാത്രനിരക്ക്.ദിവസവും രാവിലെ ആറിന് കോയമ്ബത്തൂരില്‍നിന്ന് പുറപ്പെട്ട് 11.50-ന് ചെന്നൈയിലെത്തും. ചെന്നൈയില്‍നിന്ന് ദിവസവും ഉച്ചയ്ക്ക് 2.25-ന് പുറപ്പെട്ട് രാത്രി 8.15-ന് കോയമ്ബത്തൂരിലെത്തും.തീവണ്ടിയില്‍ ഭക്ഷണംനല്കും. ഭക്ഷണത്തോടൊപ്പം ചെയര്‍ കാറിന് 1215 രൂപയും എക്സിക്യുട്ടീവ് കോച്ചില്‍ 2310 രൂപയുമാണ് നിരക്ക്.
ഭക്ഷണം ആവശ്യമില്ലാത്തവര്‍ക്ക് നിരക്ക് യഥാക്രമം 1057 രൂപയും 2116 രൂപയുമാണ്. വന്ദേഭാരതിന്റെ യാത്രാസമയം അഞ്ച് മണിക്കൂര്‍ 50 മിനിറ്റാണ്. മണിക്കൂറില്‍ ശരാശരി 110 കിലോമീറ്റര്‍ വേഗതയുണ്ടാവും. ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറുദിവസങ്ങളില്‍ സര്‍വീസ് ഉണ്ടാകും. എട്ട് എ.സി. കോച്ചുകളുമായാണ് തുടക്കത്തില്‍ വണ്ടി ഓടുക. 536 സീറ്റുകളുണ്ടാകും. കോച്ചുകളുടെ എണ്ണം പീന്നീട് 16 ആയി ഉയര്‍ത്തും. സേലം, ഈറോഡ്, തിരുപ്പൂര്‍ എന്നിവടങ്ങളില്‍ സ്റ്റോപ്പുണ്ട്.