Home Featured ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് തപാല്‍ വഴി മയക്കുമരുന്ന്​: യുവാവ് അറസ്​റ്റില്‍

ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് തപാല്‍ വഴി മയക്കുമരുന്ന്​: യുവാവ് അറസ്​റ്റില്‍

തൃ​ശൂ​ര്‍: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്​​റ്റി​ല്‍. പോ​ട്ടോ​ര്‍ സ്വ​ദേ​ശി അ​ഭി​ഷേ​കാ​ണ്​ (20) എ​ക്സൈ​സ് സ്പെ​ഷ​ല്‍ സ്ക്വാ​ഡി​െന്‍റ പി​ടി​യി​ലാ​യ​ത്. പോ​ട്ടോ​ര്‍ മേ​ഖ​ല​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച്‌ തൃ​ശൂ​ര്‍ അ​സി​സ്​​റ്റ​ന്‍​റ്​ എ​ക്സൈ​സ് ക​മീ​ഷ​ണ​ര്‍​ക്ക് ല​ഭി​ച്ച പ​രാ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജി. ​കൃ​ഷ്ണ​കു​മാ​റി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​ െച​യ്ത​ത്.

ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ ത​പാ​ല്‍ വ​ഴി​യാ​ണ് ഇ​യാ​ള്‍ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്ന​ത്. സ​മ്മാ​ന​പ്പൊ​തി​യു​ടെ രൂ​പ​ത്തി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് മ​യ​ക്ക​ു​മ​രു​ന്ന് വ​രു​ത്തു​ക​യാ​യി​രു​ന്നു. മ​യ​ക്ക​ു​മ​രു​ന്ന് അ​യ​ച്ച ഒ​ള​രി സ്വ​ദേ​ശി​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍​മാ​രാ​യ അ​നു കു​മാ​ര്‍, വി​ന്നി സി ​മേ​ത്തി, അ​ബ്​​ദ്​ ഗ​ലി, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ര​ഞ്ജി​ത്ത്, അ​നീ​ഷ്, ഹ​രീ​ഷ്, വ​നി​ത സി.​ഇ.​ഒ പി​ങ്കി മോ​ഹ​ന്‍​ദാ​സ്, ഡ്രൈ​വ​ര്‍ മ​നോ​ജ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group