Home Featured ലഹരിമരുന്ന് വില്‍പനക്കാരനെ ബംഗളുരുവില്‍ നിന്ന് പിടികൂടി

ലഹരിമരുന്ന് വില്‍പനക്കാരനെ ബംഗളുരുവില്‍ നിന്ന് പിടികൂടി

മാരക ലഹരിമരുന്നായ എം.ഡി.എം.എ മൊത്ത വ്യാപാരം നടത്തുന്നയാളെ ബംഗളുരുവില്‍ നിന്ന് കരമന പൊലീസ് പിടികൂടി.കാസര്‍ഗോഡ് മഞ്ചേശ്വരം ഉപ്പള സമദ് മന്‍സിലില്‍ അബ്ദുല്‍ സമദ് (26) ആണ് പിടിയിലായത്. ഏപ്രില്‍ അവസാന വാരം 65 ഗ്രാമോളം വരുന്ന എം.ഡി.എം.എയുമായി കിള്ളി ടൂറിസ്റ്റ് ഹോമില്‍ നിന്ന് ആറു പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.പിടിയിലായ അബ്ദുല്‍ സമദ് ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

എം.ഡി.എം.എ കേരളത്തിലേക്ക് സപ്ലൈ ചെയ്യുന്നത് അബ്ദുല്‍ സമദ് ആണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വന്‍ റാക്കറ്റിലെ ഒരു കണ്ണിയാണ് ഇയാളെന്നും ഒരു നൈജീരിയക്കാരനില്‍ നിന്നാണ് അബ്ദുല്‍ സമദ് ലഹരിമരുന്ന് വാങ്ങുന്നതെന്നും പോലീസ് കണ്ടെത്തി.വഞ്ചിയൂര്‍ സ്റ്റേഷന്‍ പരിധിയില്‍ എം.ഡി.എം.എയുമായി ചിലര്‍ പിടിയിലായിരുന്നു. അവര്‍ക്കും ലഹരിമരുന്ന് എത്തിച്ചത് അബ്ദുല്‍ സമദ് എന്നാണ് സൂചന.

കിള്ളി ടൂറിസ്റ്റ് ഹോമില്‍ നിന്ന് പിടിയിലായ പ്രതികളില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരമന പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും തിരുവനന്തപുരത്തേക്ക് കൊണ്ടുവരുകയും ചെയ്തത്. ഫോര്‍ട്ട്‌ അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. ഷാജിയുടെ നിര്‍ദേശനുസരണം കരമന സി.ഐ സുജിത്ത്, എസ്.ഐ സന്തു, സി.പി.ഒമാരായ ഹരീഷ്, ശ്രീനാഥ്, ഉദയന്‍ എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ചെലവ് 350 കോടി ; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ അക്വേറിയം ഹൈദരാബാദില്‍ ഒരുങ്ങും

ഹൈദരാബാദ് : രാജ്യത്തെ ഏറ്റവും വലിയ ടണല്‍ അക്വേറിയം നിര്‍മിക്കാന്‍ തെലങ്കാന സര്‍ക്കാര്‍. ഹൈദരാബാദ് നഗരത്തിലാവും ടണല്‍ നിര്‍മിക്കുക. സര്‍ക്കാര്‍ – സ്വകാര്യ പങ്കാളിത്തത്തോടെ 350 കോടി രൂപ ചെലവിലാണ് ഇത് സാക്ഷാത്കരിക്കുക. ടണല്‍ അക്വേറിയത്തിനായി ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്‍റ് അതോറിറ്റി (എച്ച്‌എംഡിഎ) വെള്ളിയാഴ്ച ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു.ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ (ഡിബിഎഫ്‌ഒടി) അടിസ്ഥാനത്തില്‍ 30 വര്‍ഷത്തേക്ക് ബിഡ് നേടിയ കമ്ബനിക്ക് പ്രൊജക്റ്റ് കൈമാറും.

ഹിമായത്‌സാഗറിനടുത്ത് കോട്വാള്‍ഗുഡയില്‍ 150 ഏക്കറില്‍ എച്ച്‌എംഡിഎയുടെ നേതൃത്വത്തില്‍ ഒരു പാര്‍ക്ക് വികസിപ്പിക്കുന്നതായി ഔദ്യോഗിക വിവരങ്ങള്‍ വന്നിരുന്നു. ഇതിലാവും അഞ്ചേക്കറില്‍ കൂറ്റന്‍ ടണല്‍ അക്വേറിയം ഒരുക്കുക. നിലവില്‍ ചെന്നൈ മറൈന്‍ പാര്‍ക്കിലും അഹമ്മദാബാദിലെ സയന്‍സ് സിറ്റിയിലും ഇത്തരത്തിലുള്ള അക്വേറിയങ്ങള്‍ ഉണ്ട്.

ഈ മേഖലകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ അവരുടേതില്‍ നിന്ന് വ്യത്യസ്‌തമായ ലോകോത്തര നിലവാരത്തിലാകും കോട്വാള്‍ഗുഡയില്‍ ടണല്‍ അക്വേറിയം ഒരുക്കുക. ഈ മാസം അവസാനത്തോടെ ടെന്‍ഡര്‍ സമര്‍പ്പിക്കാനാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ടെന്‍ഡര്‍ ലഭിച്ച കമ്ബനി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണം.

You may also like

error: Content is protected !!
Join Our WhatsApp Group