ബെംഗളൂരു: ഓൺലൈൻ സൈറ്റുകളിലൂടെ വിദ്യാർത്ഥികളിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നതായി റിപ്പോർട്ട്.സോഷ്യൽ മീഡിയയിൽ പ്രത്യേക പുകൾ ഉണ്ടാക്കിയാണ് ഇവർ ലഹരിവസ്തുക്കൾ വിൽക്കുന്നത്. പണം നൽകിയാൽ പറയുന്ന മേൽവിലാസത്തിലേക്ക് ലഹരിമരുന്ന് അയച്ചു നൽകുന്ന ശൃംഖലയാണ് പ്രവർത്തിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ ഇതിനായി പ്രത്യേക ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. എൽഎസ്ഡി, കൊക്കെയ്ൻ, മെത്ത്, ഹെറോയിൻ എന്നിങ്ങനെ ആവശ്യമുള്ള ലഹരിവസ്തുക്കൾ ഇത്തരം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെ ലഭിക്കും. ഈ ഗ്രൂപ്പിൽ അംഗമായ ശേഷം മാത്രമേ ലഹരി വസ്തുക്കൾ ലഭിക്കുകയുള്ളൂ.എന്നാൽ വിദ്യാർത്ഥികളുടെ വിവരങ്ങൾ കൃത്യമായി അന്വേഷിച്ച ശേഷം മാത്രമേ ഈ പുകളിൽ അംഗങ്ങളാക്കൂ. ലഹരി വസ്തുക്കളുടെ ചിത്രം പകർത്തി അഡ്മിൻ രൂപ്പിൽ പോസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് എത്തിക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം പോലീസ് നടത്തി വരികയാണ്.