ബെംഗളൂരു : എട്ടു മലയാളികൾ ഉൾപ്പെട്ട മയക്കുമരുന്ന് വിൽപ്പന സംഘം ബെംഗളൂരുവിൽ പിടിയിൽ. 50 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. കേരളത്തിൽനിന്നാണ് ഇവർ മയക്കുമരുന്നെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.ജാക്കൂർ ഡബിൾ റോഡിൽനിന്ന് മുബീൻ ബാബു(32), മൻസൂർ(36) എന്നിവരെയാണ് അമൃതഹള്ളി പോലീസ് ആദ്യം പിടികൂടിയത്. 120 ഗ്രാം കഞ്ചാവ്, 150 ഗ്രാംചരസ് എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തു. ഇവരെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് ഒരു വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് ബാക്കിയുള്ളവർ പിടിയിലായത്.
അഭിഷേക് സുധീർ(27), അക്ഷയ് ശിവൻ(28), അർജുൻ (26), അഖിൽ രാജൻ(26), ജോയൽ ജോഷ്(21), പി. പൃഥ്വിൻ(23) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽനിന്ന് 740 ഗ്രാം മെതാക്വലോൺ, 200 ഗ്രാം കഞ്ചാവ്, 165 ഗ്രാം ചരസ്, 20 ഗ്രാം എം.ഡി.എം.എ. എന്നിവയും പിടിച്ചെടുത്തു.ഒരു കാർ, ഒരു ബൈക്ക്, ഏഴ് മൊബൈൽഫോൺ എന്നിവ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്ന 20 പേരെ കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് വിൽപ്പന നിരോധന പോലീസ് കേസെടുത്തു.
റോഡ് കുത്തിപ്പൊളിക്കാന്‍ ഇനി വര്‍ഷത്തില്‍ നാല് മാസം മാത്രം; സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ
തിരുവനന്തപുരം: റോഡ് കുത്തിപ്പൊളിക്കാന്‍ ജലഅതോറിറ്റിക്ക് ഇനി സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ മാത്രമേ അനുമതി നല്‍കൂ എന്ന് പൊതുമരാമത്ത് സെക്രട്ടറിയുടെ ഉത്തരവ്.പൊതുമരാമത്ത് വകുപ്പ് പണി നടത്തിയ ഉടനെ റോഡ് കുത്തിപ്പൊളിക്കുന്നത് പതിവായതിനെത്തുടര്‍ന്നാണ് പഴയ ഉത്തരവ് പുതുക്കിയിറക്കിയത്. പൈപ്പ് ചോര്‍ച്ച പോലെയുള്ള അടിയന്തര ആവശ്യമുള്ള പണികള്‍ക്ക് ഇളവ് നല്‍കുമെന്നും ഉത്തരവിലുണ്ട്. പണിതിട്ട് ഒരുവര്‍ഷമായ റോഡുകള്‍ പൊളിക്കരുതെന്ന ഉത്തരവും നിലവിലുണ്ട്.ജനുവരി മുതല്‍ മേയ് വരെ പൊതുമരാമത്തിന്റെ ജോലികള്‍ നടക്കുന്നതുകൊണ്ടും ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ മഴക്കാലമായതിനാലുമാണ് ജലഅതോറിറ്റിക്ക് സെപ്റ്റംബര്‍ – ഡിസംബര്‍ സമയം അനുവദിച്ചത്.
ഭരണാനുമതിയുള്ളതും പണി നടന്നുകൊണ്ടിരിക്കുന്നതുമായ റോഡുകള്‍ പൊളിച്ചാല്‍ പൊതുമരാമത്ത് വകുപ്പ് നന്നാക്കും. ഇതിനായി ജലഅതോറിറ്റി പണം കെട്ടിവെക്കണം.അതേസമയം, പണി നടക്കാത്തതും പരിപാലന കാലാവധിയുള്ളതുമായ റോഡുകള്‍ പൊളിച്ചാല്‍ പൊതുമരാമത്ത് വകുപ്പ് നന്നാക്കും. ഇതിനായി ജലഅതോറിറ്റി പണം കെട്ടിവെക്കണം.
അതേസമയം, പണി നടക്കാത്തതും പരിപാലന കാലാവധിയുള്ളതുമായ റോഡുകള്‍ കുത്തിപ്പൊളിച്ചാല്‍ ജല അതോറിറ്റി തന്നെ അത് നേരെയാക്കണം. പരിപാലനവും ജലഅതോറിറ്റി നിര്‍വഹിക്കണം. ഏതു നിലവാരത്തിലുള്ള റോഡാണോ അതേപോലെ പണിപൂര്‍ത്തിയാക്കണം. ഇതിന് പി ഡബ്ല്യു ഡി ഉദ്യോഗസ്ഥന്‍ മേല്‍നോട്ടം വഹിക്കുകയും പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും വേണം.