ബംഗളൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ രണ്ട് മലയാളി യുവാക്കൾക്ക് കർണാടകയിൽ 10 വർഷം തടവ്.കണ്ണൂർ തളിപ്പറമ്ബ് ആലക്കോട് സ്വദേശി ജോൺസൺ ജോസഫ് (31), ഇടുക്കി കൊന്നത്തടി സ്വദേശി ബിജു അബ്രഹാം (38) എന്നിവർക്കാണ് ബംഗളൂരുവിലെ പ്രത്യേക നാർകോട്ടിക് കോടതി ശിക്ഷ വിധിച്ചത്.
ലക്ഷം രൂപ പിഴ അടക്കാനും ജഡ്ജി ബി.എസ്. ജയശ്രീ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. 2017 ജൂലൈയിൽ 6.3 കിലോ ഹഷീഷ് ഓയിലുമായാണ് ഇവരെ ബംഗളൂരു മൈക്കോ ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.