Home covid19 ബെംഗളൂരു; വിദൂര മേഖലകളിൽ വാക്സിൻ എത്തിച്ച് ഡ്രോൺ

ബെംഗളൂരു; വിദൂര മേഖലകളിൽ വാക്സിൻ എത്തിച്ച് ഡ്രോൺ

by ടാർസ്യുസ്

ബെംഗളൂരു: എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള മേഖലകളിൽ ഡ്രോൺ മുഖേനയും കോവിഡ് വാക്സിൻ എത്തിച്ചു തുടങ്ങി. നാഷനൽ എയ്റോസ്പേസ് ലബോറട്ടറീസി(എൻഎഎൽ)ന്റെ ഡോൺ 50 ഡോസ് വാക്സീനും സിറിഞ്ചുമാണ് ഇത്തരത്തിൽ എത്തിച്ചത്. ചന്ദാപുരയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നു രാവിലെ 9.43നു പുറപ്പെട്ട ഡ്രോൺ 7 കിലോമീറ്റർ അകലെ ഹരഗദ്ദേയിലെ പിഎച്ച്സിൽ 10 മിനിറ്റിൽ പറന്നെത്തി. മരുന്നെത്തിച്ച ശേഷം 10 മിനിറ്റിൽ മടങ്ങിയെത്തുകയും ചെയ്തു. ചന്ദാപുരയിൽ നിന്നു റോഡ് മാർഗം ഹരഗദ്ദേയിലെത്താൻ 40 മിനിറ്റോളം വേണ്ടിവരും.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group