പത്തനംതിട്ട: കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിലെ യാത്രക്കാരിയെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. പത്തനംതിട്ട ഡിപ്പോയിൽ നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന സൂപ്പർ ഡീലക്സ് ബസിലാണ് സംഭവം.
പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവറായ ചിറ്റാർ സ്വദേശി ഷാജഹാനെതിരെയാണ് പെൺകുട്ടി പരാതി നൽകിയത്. ഇമെയിൽ വഴിയാണ് പെൺകുട്ടി പരാതി നൽകിയത്.
ബംഗളൂർ സ്വദേശിയായ വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്. യാത്രയ്ക്കിടെ ശനിയാഴ് പുലർച്ചെ നാല് മണിയോടെ കൃഷ്ണഗിരിക്ക് സമീപമാണ് പീഡന ശ്രമം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.
വിദ്യാർത്ഥിനിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു. കെഎസ് ആർടിസി വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. അതേസമയം യുവതിയുടെ ആരോപണം ഡ്രൈവർ നിഷേധിച്ചു.
യാത്രക്കാരിയെ അറിയാമെന്നും ആരോപണത്തിന് പിന്നിൽ മറ്റ് കാരണങ്ങളാണെന്നും ഡ്രൈവർ പറഞ്ഞു.