Home Featured ബംഗളുരു :ഡ്രൈവര്‍ മൊബൈലില്‍ നോക്കി; ടാങ്കര്‍ ലോറി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

ബംഗളുരു :ഡ്രൈവര്‍ മൊബൈലില്‍ നോക്കി; ടാങ്കര്‍ ലോറി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

ഡ്രൈവര്‍ മൊബൈലില്‍ നോക്കി ; ടാങ്കര്‍ ലോറി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യംബെംഗളൂരു കിംസ് ആശുപത്രിയില്‍ നഴ്‌സാണ് ആശ. മൊബൈല്‍ ഫോണ്‍ നോക്കുന്നതിനിടെ ടാങ്കര്‍ ഡ്രൈവര്‍ യുവതിയെ ഇടിച്ചിടുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിന് പിന്നാലെ ടാങ്കര്‍ ഉപേക്ഷിച്ച്‌ ഡ്രൈവര്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ രാജാജി നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

കർണാടക :മരിച്ച മകനെ ജീവിപ്പിക്കാന്‍ ഉപ്പിട്ട് മൂടി മാതാപിതാക്കള്‍; കാത്തിരുന്നത് ആറ് മണിക്കൂറും; പിന്നീട് നടന്നത്..

ബെല്ലാരി: മരിച്ച മകനെ ജീവിപ്പിക്കാന്‍ പത്തുവയസുകാരനെ മാതാപിതാക്കള്‍ ഉപ്പിട്ട് മൂടി. കര്‍ണാടകയിലാണ് സംഭവം.സാമൂഹികമാധ്യമത്തിലെ കുറിപ്പിനനുസരിച്ചായിരുന്നു മാതാപിതാക്കള്‍ പരീക്ഷണം നടത്തിയത്. മുങ്ങിമരിച്ച പത്തുവയസ്സുകാരന്‍ എച്ച്‌ സുരേഷിന്റെ ശരീരമാസകലം ഉപ്പിട്ടു മൂടി, മകന്‍ തിരികെ വരുമെന്നു വിശ്വസിച്ച്‌ 5 മണിക്കൂര്‍ മാതാപിതാക്കള്‍ കാത്തിരുന്നു.

കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ സിര്‍വാര്‍ ഗ്രാമത്തില്‍ സെപ്റ്റംബര്‍ 5നാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ നീന്തുന്നതിനിടെ സുരേഷ് മുങ്ങിത്താഴുകയായിരുന്നു. കുടുംബവും ഗ്രാമത്തിലെ മറ്റുള്ളവരും സോഷ്യല്‍മീഡിയ കുറിപ്പ് വിശ്വസിച്ച്‌ 5 ചാക്ക് ഉപ്പ് കൊണ്ടാണ് കുട്ടിയുടെ ശരീരം മൂടിയത്. കുറിപ്പില്‍ പറഞ്ഞതിന് അനുസരിച്ച്‌ ആറുമണിക്കൂറോളം അവര്‍ കുട്ടി പുനരുജ്ജീവിക്കും എന്ന് കരുതി കാത്തിരിക്കുകയും ചെയ്തു.

‘സോഷ്യല്‍ മീഡിയയിലെ കുറിപ്പ് പ്രകാരം മരിച്ച കുട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ഉപ്പ് മൂടിയാല്‍ മതിയെന്നാണ് കുടുംബം കരുതിയത്. 10 കിലോയോളം ഉപ്പ് മൂടി ആറു മണിക്കൂറോളം കാത്തിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല’- കുട്ടിയുടെ ബന്ധു തിപ്പെസ്വാമി റെഡ്ഡി പറഞ്ഞു.ചില ഗ്രാമീണര്‍ വിവരം പൊലീസിനെയും ഡോക്ടര്‍മാരെയും അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇവര്‍ സ്ഥത്തെത്തി കുട്ടി മരിച്ചുവെന്ന് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group