ബെംഗളൂരു : ബെംഗളൂരുവിൽ ബി.ഇ.എം.എൽ. (ബെമൽ) ഡ്രൈവറില്ലാ മെട്രോ ട്രെയിൻ നിർമാണം ആരംഭിച്ചു. ബെംഗളൂരു മെട്രോയ്ക്കുവേണ്ടിയാണ് ട്രെയിനുകൾ നിർമിക്കുന്നത്.ബെംഗളൂരു വിമാനത്താവള മെട്രോ ലൈനിലേക്കുൾപ്പെടെയാണ് നിർമാണം. 53 ട്രെയിനുകൾ നിർമിക്കാനുള്ള കരാറാണ് ബി.ഇ.എം.എലിന് ലഭിച്ചിട്ടുള്ളത്.3177 കോടി രൂപയുടെ കരാറാണിത്. ഉദ്ഘാടനത്തിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ മഹേശ്വർ റാവു, ബി.ഇ.എം.എൽ.ചെയർമാൻ ശന്തനു റോയ് എന്നിവർ സംബന്ധിച്ചു.
ഒരു മണിക്കൂറിനുള്ളില്‍ ബെംഗളൂരു-മൈസൂര്‍ ഹൈവേ കടക്കരുത്, പണി കിട്ടും; കനത്ത പിഴ, ഓഗസ്റ്റ് മാസം മാത്രം 89,200 കേസുകള്‍
ബെംഗളൂരു: വിശാലമായ ബെംഗളൂരു-മൈസൂർ ഹൈവേ, വാഹനവുമായി എത്തിയാല്‍ ആർക്കായാലും കാലൊന്നു കൊടുത്ത് 100-110 സ്പീപിഡില്‍ പറക്കാൻ തോന്നും.നീണ്ടുകിടക്കുന്ന ഹൈവേ യാത്രയില്‍ വേഗം കൂടുന്നത് പലരും അറിയാറില്ല, കേരളം അല്ലല്ലോ എന്ന് കരുതി വണ്ടി പറപ്പിക്കുന്നവരും ഏറെയാണ്. എന്നാല്‍ ഇനി സൂക്ഷിച്ചോ, ഇനി അമിത വേഗതയില്‍ വാഹനമോടിച്ചാല്‍ എട്ടിന്‍റെ പണി കിട്ടും. അമിത വേഗക്കാരെ പൊക്കാൻ പൊലീസ് സ്ഥാപിച്ച ക്യാമറകള്‍ പണി തുടങ്ങി. മലയാലികളടക്കം നിരവധി പേർക്ക് കനത്ത ഫൈൻ ചുമത്തിയിരിക്കുകയാണ് പൊലീസ്.
ക്യാമറ സ്ഥാപിച്ചതിന് ശേഷം ഓഗസ്റ്റ് 26 വരെ 89,200 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഒരു മണിക്കൂറിനുള്ളില്‍ കി.മീ. 100 കിലോമീറ്ററാണ് ഈ പാതയിലെ വേഗപരിധി. വിശാലമായ റോഡ് കണ്ട് വേഗത കൂട്ടി ഒരു മണിക്കൂറിനുള്ളില്‍ ബെംഗളൂരു-മൈസൂർ ഹൈവേ കടന്നാല്‍ പിന്നാലെ പിഴ ചുമത്തി നോട്ടീസും വരും. 100 കിലോമീറ്ററാണ് ബെംഗളൂരു-മൈസൂർ ഹൈവേയില്‍ അനുവദനീയമായ വേഗപരിധി. 100 മുതല്‍ 130 കിലോമീറ്റര്‍വരെ വേഗം വന്നാല്‍ പിഴ ഈടാക്കും.
1,000 രൂപയാണ് അമിത വേഗതയ്ക്ക് പിഴ. 130 കിലോമീറ്ററിനുമുകളില്‍ പോയാല്‍ കേസ് രജിസ്റ്റർ ചെയ്യും. ഓവർ സ്പീഡുകാരെ പൊക്കാനായി വിവിധ ഭാഗങ്ങളിലായി 60 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ 48 ക്യാമറകള്‍ ഓട്ടോമാറ്റിക് നമ്ബർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകളാണ്. ഈ ക്യാമറകള്‍ വഴി 34,126 ഓവർ സ്പീഡ് കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പിഴ ചുമത്തിയാല്‍ വാഹന ഉടമയുടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് എസ്‌എംഎസ് വഴിയുള്ള ചലാനുകള്‍ എത്തും. 89,200 കേസുകളെടുത്തിട്ടും ഇതുവരെ 5,300 പേർ മാത്രമാണ് പിഴ അടച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത പാതയില്‍ അതിവേഗവും ട്രാഫിക് വയലേഷനും കാരണം അപകടങ്ങള്‍ വർധിക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍. 2023 മാര്‍ച്ച് 12-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഹൈവേ ഉദ്ഘാടനം ചെയ്തത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ മൂന്ന് പേർ വീതവും ജൂണില്‍ ഒമ്ബതും ജൂലൈയില്‍ ആറ് പേരും ഓഗസ്റ്റ് 26 വരെ രണ്ട് പേരും അപകടങ്ങളില്‍ റോഡില്‍ ബെംഗളൂരു-മൈസൂർ ഹൈവേയില്‍ മരണപ്പെട്ടിട്ടുണ്ട്.