ചങ്ങനാശേരിയിൽ ദൃശ്യം മോഡൽ കൊലപാതകമെന്ന് സംശയം. യുവാവിനെ കൊന്ന് വീടിൻ്റെ തറ തുരന്ന് കുഴിച്ചിട്ടതായി സൂചന. ഇതേ തുടർന്ന് ചങ്ങനാശ്ശേരി എസി റോഡിൽ രണ്ടാം പാലത്തിന് സമീപമുള്ള ഒരു വീടിൻ്റെ തറ തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ആലപ്പുഴ കൈതത്തിൽ സ്വദേശി ബിന്ദു കുമാറിനെയാണ് കാണാതായത്.കഴിഞ്ഞ 26നാണ് കാണാതായത്. പരിശോധന നടക്കുന്ന വീട്ടിൽ കഴിഞ്ഞദിവസം നിർമ്മാണ പ്രവർത്തനം നടന്നിരുന്നു. അന്വേഷണത്തിനൊടുവിൽ ബിന്ദു കുമാറിൻ്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടിൽ നിന്നും കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമായി. ബൈക്ക് അപകടത്തിൽപ്പെട്ടതാണോയെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് പ്രദേശത്തുള്ള ഇയാളുടെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചു മൊഴികളിലെ വൈരുധ്യമാണ് ബിന്ദു കുമാർ കൊല്ലപ്പെട്ടെന്ന സംശയം ബലപ്പെടുത്തിയത്.
മണ്ണിനടിയിലെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്താൻ കോർപ്സ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന നടക്കുകയാണ്. തറ തുറന്നുള്ള പരിശോധന തുടങ്ങി. വീടിനു പിന്നിലെ ഷെഡിലെ തറയാണ് തുരക്കുന്നത്. ഇവിടെ കഴിഞ്ഞദിവസം തറ പൊളിച്ചു നിർമ്മാണം നടത്തിയതായി പോലീസ് വ്യക്തമാക്കി.
സഹോദരീ ഭര്‍ത്താവ് തന്നെയാണ് കൊലപാതകം നടത്തിയത് എന്ന വിവരവും പോലീസിന് കിട്ടി. കൊന്നതിന് ശേഷം മൃതദേഹംഅയാളുടെ വീടിന്റെ തറ തുരന്ന്കുഴിച്ചിട്ടിരിക്കുകയാണെന്ന വിവരമാണ് ഇപ്പോൾ പോലീസിന് കിട്ടിയിരിക്കുന്നത്. എന്നാൽ ഈ വിവരം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വിവരം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് തറ തുരക്കുന്നത്. ചങ്ങനാശേരി തഹസിൽദാരുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടത്തുക.
ഭര്‍ത്താവ് വീണ്ടും വിവാഹം കഴിച്ചു; അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി യുവതി
കെയ്റോ: രണ്ടാം വിവാഹം കഴിച്ച ഭര്‍ത്താവിനെ കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി യുവതി.ഈജിപ്തിലാണ് സംഭവം.ഫാര്‍മസിസ്റ്റായ ഭര്‍ത്താവിനെ ഈജിപ്ത് യുവതി തന്റെ വീട്ടുകാരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. ഈജിപ്തിന് പുറത്ത് ജോലി ചെയ്തിരുന്ന യുവാവ് അവധിക്ക് നാട്ടിലെത്തിയതാണ്. ഇയാള്‍ രണ്ടാമത് വിവാഹം കഴിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.
ഇതിനെ എതിര്‍ത്ത യുവതി, തന്റെ പിതാവിനെയും സഹോദരന്മാരെയും മറ്റും ഈ വിവരം അറിയിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി. രണ്ടാം ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തണമെന്ന് ഇവര്‍ യുവാവിനോട് ആവശ്യപ്പെട്ടു.എന്നാല്‍ ഇതിന് വിസമ്മതിച്ച യുവാവിനെ പിതാവും സഹോദരങ്ങളും മറ്റ് ചിലരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിയുകയുമായിരുന്നു. ഇയാളുടെ മകന്റെ കണ്മുമ്ബിലാണ് കൃത്യം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം യുവതിക്കും കുടുംബത്തിനും എതിരെ രംഗത്ത് എത്തിയിരുന്നു. രണ്ടാം വിവാഹം വേര്‍പെടുത്താനും ആദ്യ ഭാര്യക്ക് അനുകൂലമായി ചില പേപ്പറുകളില്‍ ഒപ്പിട്ടു നല്‍കാനും യുവാവിനെ ഇവര്‍ നിര്‍ബന്ധിച്ചിരുന്നതായി വീട്ടുകാര്‍ ആരോപിച്ചു.യുവാവിനെ കൊലപ്പെടുത്തിയ ശേഷം ഇത് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹം യുവതിയും കുടുംബവും ആശുപത്രിയിലെത്തിച്ചിരുന്നു.