മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഉണക്കമീന്‍ കേരളത്തിലേക്ക് എത്തുന്നത് വൃത്തിഹീനമായ നിലയില്‍. മാഗ്ലൂര്‍ തുറമുഖത്ത് വിസര്‍ജ്യം കലര്‍ന്ന മലിനജലമാണ് മീന്‍ കഴുകുന്നതിനായി ഉപയോഗിക്കുന്നത് പിന്നീട് ഈച്ചയും, പ്രാണിയും നിറഞ്ഞ കല്‍ഭരണിയില്‍ ഉപ്പിട്ട് മീന്‍ പുരട്ടുകയും, നിലത്ത് തന്നെ ഇവയെ ഉണക്കുകയും ചെയ്യുന്നു.കേരളത്തിലെ എല്ലാ പട്ടണങ്ങളിലും ഉണക്കമീന്‍ എത്തുന്നത് തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്. മാഗ്ലൂരില്‍ വിറ്റതിന് ശേഷം ബാക്കിയാകുന്ന അഴുകിയ മത്സ്യങ്ങളെ ചെറിയ വിലയ്ക്ക് കൊണ്ടുപോവുകയും പിന്നീട് ഉണക്കമീന്‍ ആക്കിമാറ്റുകയും ചെയ്യുന്നു.
ചെറിയ യൂണിറ്റായി തിരിഞ്ഞാണ് പിന്നീട് ഇവയുടെ വില്‍പ്പന.ദുര്‍ഗന്ധം വമിക്കുന്ന കറുത്ത ജലവും, വ്യത്തിയില്ലാത്ത പരിസരവും ഉണക്കമീനിന്റെ ഉല്‍പാദനത്തിന് കേന്ദ്രങ്ങളാക്കുമ്ബോള്‍ കര്‍ണാടക ഫിഷറീസ് വകുപ്പോ, മംഗളൂരൂ മുന്‍സിപ്പാലിറ്റി ആരോഗ്യ വിഭാഗമോ ഇവിടെ പരിശോധയ്ക്കായി എത്തുന്നില്ല.
ജലാശയത്തില്‍ വീണ നാല് വയസുകാരന്റെ മൃതദേഹം തിരികെ എത്തിച്ച് മുതല; അമ്ബരന്ന് ഉദ്യോഗസ്ഥര്‍
ജാവ: കളിക്കുന്നതിനിടെ ജലാശയത്തില്‍ വീണ് കാണാതായ നാല് വയസുകാരന്റെ മൃതദേഹം തിരികെ കൊണ്ടുവന്ന് മുതല.ഇന്തോനേഷ്യയിലെ ജാവ അഴിമുഖത്തിന് സമീപം കളിക്കുന്നതിനിടെയാണ് നാല് വയസുകാരന്‍ ജലാശയത്തില്‍ വീണത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുകയായിരുന്നു.എന്നാല്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ തിരച്ചില്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഒരു മുതല കുട്ടിയുടെ മൃതദേഹം പുറത്ത് ചുമന്ന് ജലാശയത്തിലൂടെ വരുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചത്.
സെക്യൂരിറ്റി ജീവനക്കാരുടെ ബോട്ടിനടുത്തെത്തിയ മുതല കുട്ടിയുടെ മൃതദേഹം വെള്ളത്തില്‍ ഉപേക്ഷിച്ച് മടങ്ങി. ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ മൃതദേഹം വെള്ളത്തില്‍ നിന്ന് കരയിലെത്തിച്ചു.മുഹമ്മദ് സിയാദ് എന്ന നാല് വയസുകാരനാണ് മരിച്ചത്. ഈസ്റ്റ് കലിമന്‍റണ്‍ സേര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ഏജന്‍സി അംഗങ്ങളാണ് രണ്ട് ദിവസമായി പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. എന്നാല്‍ കുട്ടിയെ കണ്ടെത്താന്‍ കഴിയാതായതോടെ എല്ലാവരും നിരാശരായി.
അപ്പോഴാണ് മുതല ശരീരവുമായി ജലാശയത്തിലൂടെ കടന്നുവന്നത്. അത് എല്ലാവരെയും അതിശയിപ്പിച്ചു. കുട്ടിയുടെ ശരീരത്തില്‍ ഒരിടത്തും മുറിവുകളില്ലെന്നും അവയവങ്ങള്‍ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. കുട്ടി വീണ സ്ഥലത്ത് നിന്ന് ഒരു മൈല്‍ അകലെ നിന്നാണ് മുതല മൃതദേഹവുമായി എത്തിയത്.