ബെംഗളൂരു: ഇറുകിയ ജീൻസ്, ടീ ഷർട്ട്, മിഡി, ഹാഫ് പാന്റ് ഉൾപ്പെടെയുള്ള വസ്ത്രങ്ങളിട്ട് ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് ബെംഗളൂരുവിലെ ക്ഷേത്ര സമിതികൾ. ഇത്തരം വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള ബോർഡുകൾ പല ക്ഷേത്രങ്ങൾക്കുമുന്നിലും സ്ഥാപിച്ചു തുടങ്ങി.ക്ഷേത്ര പൂജാരിമാരുടെയും ജീവനക്കാരുടെയും നടത്തിപ്പുകാരുടെയും സംഘടനയായ കർണാടക ദേവസ്ഥാന മഹാസംഘ, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ബോർഡുകൾ സ്ഥാപിച്ചത്.മാന്യമല്ലാത്ത വസ്ത്രങ്ങളണിഞ്ഞ് പ്രവേശിപ്പിക്കുന്നത് ക്ഷേത്രത്തെ കളങ്കപ്പെടുത്തുന്നതിന് തുല്യമാണെന്ന് ബോർഡിൽ പറയുന്നു.
ക്ഷേത്രത്തിലേക്ക് പോകുമ്പോൾ സാരി, ദോത്തി ഉൾപ്പെടെയുള്ള പരമ്പരാഗത വസ്ത്രങ്ങൾ ഉപയോഗിക്കാനും ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കാനും നിർദേശമുണ്ട്.വരുംദിവസങ്ങളിൽ മുഴുവൻ ക്ഷേത്രങ്ങളിലും ബോർഡുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഹിന്ദു ജനജാഗ്രതി സമിതി നേതാവ് മോഹൻ ഗൗഡ പറഞ്ഞു.ഡിസംബറിൽ സംസ്ഥാനത്തെ മഠങ്ങളുടേയും ക്ഷേത്രനടത്തിപ്പുകാരുടേയും ഹിന്ദുസംഘടനകളുടേയും സംയുക്ത യോഗത്തിലാണ് ഇത്തരം വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കാൻ തീരുമാനിച്ചത്.
ബെംഗളൂരുവിൽനിന്നുള്ള 50 ക്ഷേത്രങ്ങളുടേതുൾപ്പെടെ സംസ്ഥാനത്തെ 500 -ഓളം ക്ഷേത്രങ്ങളുടെ നടത്തിപ്പുകാരും ജീവനക്കാരും യോഗത്തിൽ പങ്കെടുത്തിരുന്നു.മുസ്റായ് (ദേവസ്വം) വകുപ്പിന്റെ ക്ഷേത്രങ്ങളിലും നിയന്ത്രണം വേണമെന്ന ആവശ്യവും യോഗം ഉന്നയിച്ചിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബീഫ് ഉത്പാദിപ്പിക്കണം; പശുക്കള്‍ക്ക് ബിയറും ഡ്രൈ ഫ്രൂട്ട്സും നല്കി സക്കര്‍ബര്‍ഗിന്റെ കൃഷി
സമൂഹമാദ്ധ്യമങ്ങളായ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ് തുടങ്ങിയവയുടെ സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയൊരു ബിസിനസിലേയ്ക്ക് കടന്നിരിക്കുകയാണ്.ടെക്നോളജി വിട്ട് കൃഷിയിലേക്കാണ് ശതകോടീശ്വരൻ ഇപ്പോള്‍ കണ്ണുവച്ചിരിക്കുന്നത്. കന്നുകാലി വളര്‍ത്തലാണ് സക്കര്‍ബര്‍ഗിന്റെ പുതിയ ബിസിനസ്.അമേരിക്കയിലെ ഹവായിലുള്ള കോയില്‍ കോലാവു എന്ന സ്ഥലത്താണ് സക്കര്‍ബര്‍ഗ് കന്നുകാലി കൃഷി നടത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബീഫ് ഉത്പാദിപ്പിക്കുകയെന്നതാണ് സക്കര്‍ബര്‍ഗിന്റെ ലക്ഷ്യം. കന്നുകാലികള്‍ക്ക് പ്രാദേശികമായുള്ള വിഭവങ്ങളാണ് സക്കര്‍ബര്‍ഗ് നല്‍കുന്നത്.
മക്കാഡാമിയ പഴവും ഡ്രൈ ഫ്രൂട്ട്സും പ്രാദേശികമായി നിര്‍മിക്കുന്ന ബിയറുമാണ് കന്നുകാലികള്‍ക്ക് ഭക്ഷണമായി നല്‍കുന്നത്. കൃഷിസ്ഥലത്തുതന്നെയാണ് മക്കാഡമിയ ചെടികള്‍ വളര്‍ത്തുന്നത്. കൃഷിയിടത്തില്‍ നിന്ന് തീൻമേശയിലേയ്ക്ക് എന്നതാണ് സക്കര്‍ബര്‍ഗിന്റെ നയം.കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രാദേശികമായി തന്നെയാണ് ചെയ്യുന്നതെന്ന് സക്കര്‍ബര്‍ഗ് പറയുന്നത്. പ്രതിവര്‍ഷം ഓരോ പശുവും 5000 മുതല്‍ പതിനായിരം പൗണ്ട് വരെ ആഹാരം കഴിക്കുന്നു. അതിനാല്‍ അത്രയും ഏക്കര്‍ മക്കാഡാമിയ ചെടികളും വളര്‍ത്തുന്നു. മൃഗങ്ങളെയും ചെടികളെയും പരിപാലിക്കുന്ന കാര്യങ്ങള്‍ നോക്കുന്നത് തന്റെ പെണ്മക്കളാണെന്നും സക്കര്‍ബര്‍ഗ് പങ്കുവച്ചു.