ഡ്രയിനേജ് പുനർനിർമ്മാണം നടക്കുന്നതിനാൽ ഫ്രേസർ ടൗണിൽ ഗതാഗതകുരുക്ക്

ബെംഗളൂരു : ടാനറി റോഡിനെയും ഫ്രേസർടൗണിനെയും ബന്ധിപ്പിക്കുന്ന തിരക്കേറിയ പ്രധാന വാഹനപാതയ്ക്ക് കുറുകെ ഡ്രയിനേജ് പുനർനിർമ്മാണം നടക്കുന്നതിനാൽ ഫ്രേസർ ടൗണിൽ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.പുലകേശിനഗറിലും പരിസരങ്ങളിലും ഇടുങ്ങിയതും തിരക്കേറിയതുമായ റോഡുകളിൽ വാഹനമോടിക്കുന്നവർ മണിക്കൂറുകളോളം കുടുങ്ങി. മഴക്കാലത്തിനുമുമ്പ് പണി പൂർത്തീകരിക്കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വാഗ്ദാനം ചെയ്തിട്ടുണ്ട്.“ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച പഴയ പാലമായിരുന്നു ഇത്. ചെറിയ മഴ പെയ്താൽ പോലും പാലത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. പണി തുടങ്ങിയിട്ടേയുള്ളൂ, അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇത് പൂർത്തിയാകും, പുലകേശിനഗർ എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തി പറഞ്ഞു.

error: Content is protected !!
Join Our WhatsApp Group