Home Featured മൈസൂരു -ബെംഗളൂരു ദേശീയ പാതയിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ ഓഡിറ്റുമായി ദേശീയപാത അതോറിറ്റി

മൈസൂരു -ബെംഗളൂരു ദേശീയ പാതയിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ ഓഡിറ്റുമായി ദേശീയപാത അതോറിറ്റി

മൈസൂരു -ബെംഗളൂരു ദേശീയ പാതയിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ ഓഡിറ്റുമായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ). രാമനഗ യിൽ കനത്ത മഴയെ തുടർന്ന് പാർപ്പിട മേഖലകളിൽ വെള്ളം കയറിയത് ദേശീയ പാത നിർമാണത്തിലെ അശാസ്ത്രീയതയെ തുടർന്നാണന്നു വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.

നിലവിലെ ദേശീയപാത 10 വരിയായി വീതികൂട്ടുന്നതിന്റെ ഭാഗമായി മേഖലയിലെ തണ്ണീർത്തടങ്ങളും കനാലുകളും മണ്ണിട്ട് നികത്തിയതോടെയാണു ബിഡദി, രാമനഗര, ചന്നപട്ടണ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായത്.നേരത്തെയുണ്ടായിരുന്ന ചെറുപാലങ്ങളും കലുങ്കുകളും ഇടിച്ചുനിരത്തി ഇതിനുമുകളിൽ മണ്ണിട്ടാണ് റോഡ് നിർമിച്ചത്.

നേരത്തെയുണ്ടായിരുന്ന കലുങ്കുകളുടെയും പാലങ്ങളുടെയും കണക്കെടുപ്പ് നടത്തി ഇതില്ലാത്ത സ്ഥലങ്ങളിൽ ഇവ പുനർനിർമിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ നേരത്തെ മുഖ്യമന്ത്രി ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകിയിരുന്നു.വെള്ളത്തിന്റെ കുത്തൊഴുക്കിൽ പുതുതായി നിർമിച്ച സർവീസ് റോഡുകൾ ഉൾപ്പെടെ തകർന്നിരുന്നു.

രാമനഗരയിൽ ഭൂചലനം

ബെംഗളൂരു, രാമനഗരയിൽ നേരിയ ഭൂചലനമുണ്ടായതിനെ തുടർന്നു ജനം പരിഭ്രാന്തരായി. ഇന്നലെ പുലർച്ചെ 5.30ന് ചലനമുണ്ടായതോടെ ജനം വീടുകളിൽ നിന്ന് ഇറങ്ങിയോടി. ബെജരഹള്ളിക്കട്ടെ, പാദരഹള്ളി ഗ്രാമങ്ങളാണ് ഭൂചലനത്തിന്റെ പ്രഭവ സ്ഥാനം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ബെംഗളൂരുവിനു പുറമേ സമീപ ജില്ലയായ രാമനഗര ജില്ലയിലും വെള്ളക്കെട്ടുണ്ടായത് ജനത്തെ വലച്ചിരുന്നു.

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ 75 രൂപയ്ക്ക് ടിക്കറ്റുകള്‍

ദേശീയ സിനിമാ ദിനം ആഘോഷിക്കുന്ന സെപ്തംബര്‍ 16ന് മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്.സിനിമാ ടിക്കറ്റുകള്‍ക്ക് 75 രൂപ(തിരഞ്ഞെടുത്ത ചില തിയേറ്ററുകളില്‍ മാത്രം)യാണ് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്.

കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണുകള്‍ക്കുശേഷം സിനിമാശാലകള്‍ വിജയകരമായി വീണ്ടും തുറക്കുന്നതിന് സംഭാവന നല്‍കിയ സിനിമാ പ്രേമികള്‍ക്കുള്ള നന്ദി സൂചകമായാണ് 75 രൂപ ടിക്കറ്റിന് ഈടാക്കുന്നതെന്നും മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.പിവിആര്‍, സിനിപോളിസ് തുടങ്ങിയ പ്രമുഖ ശൃംഖലകള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള 4000 സിനിമാ തിയേറ്ററുകളില്‍ ദേശീയ സിനിമാ ദിനം ആചരിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group