Home Featured പാചക വാതകം GST യുടെ പരിധിയിലാക്കണം: ഡോ. ബിജു കൈപ്പാറേടൻ

പാചക വാതകം GST യുടെ പരിധിയിലാക്കണം: ഡോ. ബിജു കൈപ്പാറേടൻ

പാചക വാതകം GST യുടെ പരിധിയിലാക്കണമെന്ന് ജെഡിയു സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ ആവിശ്യപ്പെട്ടു.യഥാർത്ഥത്തിൽ പാചക വാതകത്തിന്റെ അടിസ്ഥാനവില 605 രൂപ മാത്രമാണ്.കേന്ദ്ര നികുതിയായ 30.25 രൂപയും സെൻട്രൽട്രാൻസ്‌പോർട്ടഷൻ ചാർജ് 10.00 രൂപയും ഉൾപ്പടെ ഒരു സിലിണ്ടർ പാചകവാതകം കേരള വിപണിയിലെത്തുമ്പോൾ 645.25 രൂപയാവുന്നു. എന്നാൽ ഇതിനു മുകളിൽ കണ്ണിൽ ചോരയില്ലാതെ സംസ്ഥാനം ഒരു സിലിണ്ടറിന് 354.88 രൂപയാണ് നികുതി ഈടാക്കുന്നത്.

പ്രാദേശിക ട്രാൻസ്‌പോർട്ടഷൻ ചാർജിനത്തിൽ15 രൂപയുംഡീലർ കമ്മീഷൻ ഇനത്തിൽ 8 രൂപയും ലോഡിംഗിനും വീട്ടുപടിക്കൽ സിലിണ്ടർ എത്തിക്കുന്നതിനുമുള്ള 25 രൂപയും ചേർത്ത് ജനം 1048.13 രൂപ ആകെ കൊടുക്കേണ്ടി വരുന്നു. പാചക വാതക വിതരണത്തിന്റെ മറവിൽ സംസ്ഥാന സർക്കാർ തീവെട്ടിക്കൊള്ള നടത്തുകയാണെന്ന് ഡോ. കൈപ്പാറേടൻ കുറ്റപ്പെടുത്തി.കേന്ദ്ര സർക്കാർ 5% ടാക്സ് ഈടാക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ നികുതി 55% മാണ്. ഇത് നീതീകരിക്കാൻ കഴിയില്ല.സംസ്ഥാന സർക്കാർ ജനങ്ങളെ കുത്തിപ്പിഴിയുന്നത് പൂച്ച പാലു കുടിക്കുന്നത് പോലെയാണ്.

ഗ്യാസിന്റെ നികുതിയിനത്തിൽ സംസ്ഥാന സർക്കാർ കോടികളാണ് കൊയ്യുന്നത്. കേന്ദ്രം 5% വും സംസ്ഥാനം 55% വും നികുതി ഈടാക്കുമ്പോൾ ഗുണ ദോക്താവിന്റെ നികുതിഭാരം 60% മാവുകയാണ്. ഇതൊഴിവാക്കാൻ പാചക വാതകം GST യുടെ പരിധിയിൽ കൊണ്ടുവരണമെന്ന് ഡോ. കൈപ്പാറേടൻ ആവിശ്യപ്പെട്ടു.കേന്ദ്ര ആരോഗ്യ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ലോക്ബന്ധു രാജ് നാരായണന്റെ 36-ാം ചരമദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ലോയേഴ്സ് ഫോറം ഫോർ സോഷ്യൽ ജസ്റ്റീസ് സംഘടിപ്പിച്ച “ജി എസ് ടി : ഗുണവും ദോഷവും ” എന്ന സെമിനാർ ഉത്ഘാടനം ചെയ്യുകയായിരുന്നു ഡോ. ബിജു കൈപ്പാറേടൻ.

അഡ്വ. ആർ സുന്ദരേശൻ കർത്താ അദ്ധ്യക്ഷത വഹിച്ചു. തോമസ് വർഗ്ഗീസ് പ്രണാല, പുന്നൻ വേങ്കടത്ത്, ടി എസ് ബാബു തൂമ്പുങ്കൽ, ടോം ജോർജ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

കന്നുകാലികള്‍ക്ക് പിന്നാലെ വന്ദേഭാരതിന് ‘തലവേദന’യായി മനുഷ്യരും; ചില്ലുകള്‍ തകര്‍ത്ത മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

വിശാഖപട്ടണം: വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ മൂന്നുപേര്‍ അറസ്റ്റില്‍. വിശാഖപട്ടണത്തിന് സമീപം കാഞ്ചരപാളം എന്ന സ്ഥലത്ത് ബുധനാഴ്ചയാണ് സംഭവമുണ്ടായത്.കല്ലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കല്ലേറിനെതുടര്‍ന്ന് ഒരു കോച്ചിലെ എല്ലാ ചില്ലുകളും പൊട്ടിയിരുന്നു.കഞ്ചരപാളത്തെ കോച്ച്‌ കോംപ്ലക്സിന് സമീപം കളിക്കുകയായിരുന്ന യുവാക്കളാണ് തീവണ്ടിക്ക് നേരെ കല്ലെറിഞ്ഞതെന്നാണ് ആര്‍പിഎഫിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

ആര്‍പിഎഫിന്റെയും ജിആര്‍പിയുടെയും സിറ്റി പൊലീസിന്റെയും സംയുക്ത സംഘമാണ് അക്രമിസംഘത്തെ പിടികൂടിയത്.മുമ്ബ് നിരവധി തവണയാണ് വന്ദേഭാരത് ട്രെയിനും കന്നുകാലിക്കൂട്ടവുമായി ഇടിച്ച്‌ അപകടമുണ്ടായിട്ടുള്ളത്. കൂടുതലും ഗാന്ധിനഗര്‍- മുംബയ് റൂട്ടിലാണ് അപകടമുണ്ടായിട്ടുള്ളത്. പല തവണ ട്രെയിനിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് ഗതാഗതവും തടസപ്പെടാറുണ്ട്. സെപ്തംബര്‍ 30-നാണ് ഗാന്ധിനഗര്‍-മുംബൈ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി ഫ്ലാഗ് ഒഫ് ചെയ്തത്.

ഒക്ടോബറിലാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടായിട്ടുള്ളത്.ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചവയാണ് വന്ദേഭാരത് ട്രെയിനുകള്‍. ഈ റൂട്ടിലുള്ള ട്രെയിനുകളില്‍ ആദ്യമായി കവച് സാങ്കേതികവിദ്യ നടപ്പാക്കിയെന്ന പ്രത്യേകതയുമുണ്ട്. വിപരീത ദിശയില്‍ വരുന്ന രണ്ട് ട്രെയിനുകളുടെ കൂട്ടിയിടി തടയുന്നതിനുള്ള സംവിധാനമാണ് കവച് സാങ്കേതിക വിദ്യ.

You may also like

error: Content is protected !!
Join Our WhatsApp Group