Home Featured മംഗളൂരു: കഞ്ചാവ് വില്‍പന: ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളുമടക്കം ഒമ്ബതു പേര്‍ അറസ്റ്റില്‍

മംഗളൂരു: കഞ്ചാവ് വില്‍പന: ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളുമടക്കം ഒമ്ബതു പേര്‍ അറസ്റ്റില്‍

മംഗളൂരു: ഫ്ലാറ്റില്‍ കഞ്ചാവ് ശേഖരിച്ച്‌ ആവശ്യക്കാര്‍ക്ക് വിതരണംചെയ്യുന്ന സംഘത്തിലെ ഒമ്ബതു പേരെ മംഗളൂരു ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.ഡോക്ടര്‍മാരും മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെട്ട സംഘത്തില്‍ നാലു പേര്‍ വനിതകളാണ്. ഇന്ത്യന്‍ വംശജനായ വിദേശ പൗരനും ഡെന്റല്‍ വിദ്യാര്‍ഥിയുമായ നീല്‍ കിഷോറിലാല്‍ രാംജി ഷാ(38) കഴിഞ്ഞ ഞായറാഴ്ച കഞ്ചാവുമായി പിടിയിലായതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൂട്ട അറസ്റ്റ്.

ഡോ. സമീര്‍ (32), ഡോ. മണിമാരന്‍ മുത്തു (28), ഡോ. നാദിയ (24), ഡോ. വര്‍ഷിനി പ്രതി (26), ഡോ. റിയ ഛദ്ദ (26), ഡോ. ബാനു ഡാഹിയ (27), ഡോ. ക്ഷിതിജ് ഗുപ്ത (26), ഇറ ബാസിന്‍ (23), മുഹമ്മദ് റഊഫ് (23) എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ രണ്ടുപേര്‍ മലയാളികളും മറ്റുള്ളവര്‍ തമിഴ്‌നാട്, ആന്ധ്ര, പഞ്ചാബ്, ഡല്‍ഹി സ്വദേശികളുമാണ്.നാലു യുവതികള്‍ എം.ബി.ബി.എസ്, ബി.ഡി.എസ് അവസാന വര്‍ഷ വിദ്യാര്‍ഥികളാണ്.

അഞ്ചുപേരില്‍ രണ്ടു പേര്‍ മെഡിക്കല്‍ ഓഫിസര്‍മാരും മൂന്നു പേര്‍ എം.ബി.ബി.എസിനും ബി.ഡി.എസിനും പഠിക്കുന്നവരുമാണ്. നഗരത്തില്‍ ബണ്ട്സ് ഹോസ്റ്റല്‍ പരിസരത്തെ ഫ്ലാറ്റിലാണ് കിഷോരിലാല്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു.സിറ്റി ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എച്ച്‌.എം. ശ്യാംസുന്ദറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളുടെ മുറി റെയ്ഡ് ചെയ്യുകയായിരുന്നു.

നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍ക്കാനാണ് ഫ്ലാറ്റില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രണ്ടു കിലോ കഞ്ചാവും രണ്ടു മൊബൈല്‍ ഫോണുകളും 7000 രൂപയും പിടിച്ചെടുത്തു.വിശാഖപട്ടണത്തുനിന്നാണ് പ്രതി കഞ്ചാവ് വാങ്ങിയത്. യു.കെ പൗരനായ നീല്‍ കിഷോറിലാല്‍ 15 വര്‍ഷമായി മംഗളൂരുവില്‍ താമസിക്കുന്നുണ്ട്. ഒമ്ബതുപേരില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്തുവെന്നും ഇവര്‍ കഞ്ചാവ് വില്‍പന നടത്തിയതിന് തെളിവുണ്ടെന്നും പൊലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

നോണ്‍ വൂവണ്‍ ബാഗുകളുടെ നിരോധനം റദ്ദാക്കല്‍: ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ബാഗ് നിര്‍മ്മാതാക്കള്‍

സംസ്ഥാനത്ത് നോണ്‍ വൂവണ്‍ ബാഗുകളുടെ നിരോധനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് നോണ്‍ വൂവണ്‍ ബാഗ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍.60 ജിഎസ്‌എമ്മിന് മുകളിലുള്ള നോണ്‍ വൂവണ്‍ ബാഗുകളുടെ നിരോധനമാണ് ഹൈക്കോടതി റദ്ദ് ചെയ്തത്. നിരോധിച്ച ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ നോണ്‍ വൂവണ്‍ ബാഗ് ഉള്‍പ്പെടുത്തിയിരുന്നു.

ഇതിനെതിരെ ബാഗ് നിര്‍മ്മാതാക്കളുടെ സംഘടന ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ‘വ്യവസായ സംരംഭങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന വിധിയാണ് ഹൈക്കോടതിയുടേത്’, അസോസിയേഷന്‍ പ്രസിഡന്റ് നിബു കാസിം പറഞ്ഞു.കേന്ദ്ര നിയമം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നിരോധനത്തിന് പ്രസക്തിയില്ലെന്ന് സംഘടന അറിയിച്ചിരുന്നു. ഈ വാദത്തെയാണ് ഹൈക്കോടതി ശരിവെച്ചത്.

അതേസമയം, 60 ജിഎസ്‌എമ്മിന് താഴെയുള്ള ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കാരി ബാഗുകളുടെ നിരോധനം പിന്‍വലിച്ചിട്ടില്ല. ഇത്തരത്തിലുള്ള ബാഗുകളുടെ നിരോധനം തുടരുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group