Home Featured മൈസൂരുവിലും തുമകുരുവിലും ഡബിള്‍ ഡെക്കര്‍ ഇ-ബസുകള്‍

മൈസൂരുവിലും തുമകുരുവിലും ഡബിള്‍ ഡെക്കര്‍ ഇ-ബസുകള്‍

ബംഗളൂരു: മൈസൂരു, തുമകുരു നഗരങ്ങളില്‍ ഡബിള്‍ ഡെക്കര്‍ ഇലക്ട്രിക് ബസുകള്‍ വരുന്നു. ഈ വര്‍ഷം അവസാനത്തോടെ കര്‍ണാടക ആര്‍.ടി.സി ഇത്തരം സര്‍വിസ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.ഇതാദ്യമായാണ് കര്‍ണാടക ആര്‍.ടി.സി ഡബിള്‍ ഡെക്കര്‍ എ.സി ഇലക്‌ട്രിക് ബസുകള്‍ നഗരങ്ങള്‍ക്കുള്ളില്‍ ഓടിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിലാണ് തുമകുരുവിലും മൈസൂരുവിലും സര്‍വിസ് തുടങ്ങുക. രണ്ട് നഗരങ്ങള്‍ക്കും ഇത്തരത്തില്‍ അഞ്ചുവീതം ബസുകളാണ് ലഭിക്കുക. വിനോദസഞ്ചാരികളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടാണ് ഇ-ബസുകള്‍ ഓടുക.

മോഷണത്തിന്’ സഹായിയെ വേണം, ശമ്ബളം മാസം 16 ലക്ഷം രൂപ വരെ! പരസ്യം ഡാര്‍ക്ക് വെബ്ബില്‍

സാങ്കേതികവിദ്യ പുരോഗമിച്ചതോടെ ഇന്ന് ആളുകള്‍ കൂടുതലായി ഡിജിറ്റല്‍ സംവിധാനങ്ങളെ ആശ്രയിക്കുന്നു. നമ്മുടെ ജോലിഭാരം കുറയ്ക്കാനും എന്തും ഏറ്റവും എളുപ്പത്തില്‍ നിര്‍വഹിക്കാനും നാം സാങ്കേതികവിദ്യയുടെ സഹായം തേടാന്‍ തുടങ്ങി.പണമിടപാടുകള്‍ ഉള്‍പ്പെടെ ഓണ്‍ലൈനിലായി. എന്നാല്‍ ആളുകളുടെ ജീവിത രീതി മാറിയതിനനുസരിച്ച്‌ കള്ളന്മാരും വളര്‍ന്നു എന്ന് പറയാം. മുന്‍പ് മറ്റുള്ളവരുടെ സാധനങ്ങള്‍ മോഷ്ടിക്കുന്നവരെ നാം കള്ളന്മാരെന്ന് പച്ചമലയാളത്തിലും മോഷ്ടാവ് എന്ന് അ‌ല്‍പ്പം പരിഷ്കാരത്തോടെയും വിളിച്ചുവന്നിരുന്നു. എന്നാല്‍ കാലം മാറിയതോടെ കള്ളന്മാരും ഹൈടെക്ക് ആയി.

മോഷണം ഓണ്‍ലൈനിലാക്കി. അ‌തോടെ പേരിലും കുറച്ച്‌ ഹൈടെക്ക് ചുവ കൊണ്ടുവന്നു. ഓണ്‍ലൈനില്‍ ക്രിമിനല്‍ പ്രവൃത്തികള്‍ നടത്തിവരുന്നവരെ ഇന്ന് നാം സൈബര്‍ ക്രിമിനലുകള്‍ എന്ന് പൊതുവെ വിളിച്ചുവരുന്നു.

ഹാക്കര്‍മാരും ഡാര്‍ക്ക് വെബ്ബും:ഇന്റര്‍നെറ്റ് ലോകത്തെ ഹാക്കര്‍മാരും ഡാര്‍ക്ക് വെബ്ബുമൊക്കെ ഇന്ന് ഏവര്‍ക്കും പരിചിതമായ വാക്കുകളാണ്. ഹാക്കര്‍മാരുടെ വിളനിലമായി ഡാര്‍ക്ക് വെബ്ബിനെ പൊതുവെ വിശേഷിപ്പിച്ചുവരുന്നു. ഇന്റര്‍നെറ്റില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ അ‌രങ്ങേറുന്ന ഇടമായാണ് ഡാര്‍ക്ക് വെബ്ബിനെ ഭൂരിഭാഗം ആളുകളും മനസിലാക്കുന്നത്.

അ‌തിന്റെ സാങ്കേതികമായ ശരിതെറ്റുകളൊക്കെ വിട്ട് ഹാക്കര്‍മാരുടെ കാര്യത്തിലേക്ക് വരാം. ഹാക്കിങ് എന്ന് പറഞ്ഞാല്‍ അ‌ത്ര നിസാര കാര്യമല്ല എന്ന് അ‌റിയാമല്ലോ. വിവിധ തരത്തിലുള്ള സൈബര്‍ സുരക്ഷകള്‍ മറികടന്ന് ഹാക്കിങ്ങിലൂടെ പണം തട്ടുകയും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമൊക്കെ ചെയ്യണമെങ്കില്‍ തലയില്‍ നല്ല മൂളയുള്ള ആളുകള്‍ വേണം എന്ന് നാടന്‍ ഭാഷയില്‍ പറയാം. അ‌തായത് നല്ല വിവരവും അ‌റിവും ഉള്ളവര്‍.

ഹാക്കിങ് ഗ്രൂപ്പുകളുടെ പരസ്യം:പല സ്ഥാപനങ്ങളും അ‌വരുടെ ജോലികള്‍ നിര്‍വഹിക്കാന്‍ ആളുകളെ അ‌ന്വേഷിച്ച്‌ പരസ്യങ്ങളും മറ്റും നല്‍കി റിക്രൂട്ട്മെന്റുകള്‍ നടത്താറുണ്ട്. ആവശ്യമായ യോഗ്യതകള്‍ സഹിതമാകും പരസ്യങ്ങള്‍ നല്‍കി ജീവനക്കാരെ നിയമിക്കുക. ഹാക്കര്‍മാരും ഇത്തരത്തില്‍ പ്രൊഫഷണലുകളെ തങ്ങളുടെ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ പരസ്യം നല്‍കാറുണ്ട് എന്നും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആളെ അ‌ന്വേഷിച്ചുകൊണ്ടുള്ള ചില ഹാക്കിങ് ഗ്രൂപ്പുകളുടെ പരസ്യം കണ്ടതായും സൈബര്‍ സുരക്ഷാ കമ്ബനിയായ കാസ്‌പെര്‍സ്‌കി വെളിപ്പെടുത്തി. മികച്ച കഴിവുകളുള്ള ഐടി എഞ്ചിനീയര്‍മാരെയാണ് ഹാക്കിങ് ഗ്രൂപ്പുകള്‍ അ‌ന്വേഷിക്കുന്നത്.

പ്രതിമാസം 16 ലക്ഷം രൂപവരെ ശമ്ബളം:മികച്ച ശമ്ബളമാണ് ഈ പരസ്യത്തിലെ പ്രധാന ആകര്‍ഷണം. ഡാര്‍ക്ക് വെബ്ബില്‍ നല്‍കിയിരിക്കുന്ന പരസ്യത്തില്‍ പ്രതിമാസം 16 ലക്ഷം രൂപവരെ ഹാക്കിങ് ഗ്രൂപ്പുകള്‍ ശമ്ബളം വാഗ്ദാനം ചെയ്യുന്നതായി കാസ്‌പെര്‍സ്‌കി വെളിപ്പെടുത്തി. തങ്ങളോടൊത്ത് പ്രവര്‍ത്തിക്കാന്‍ വേണ്ട യോഗ്യതകളും ഹാക്കിങ് ഗ്രൂപ്പുകള്‍ പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്. തങ്ങളുടെ ഹാക്കിങ് ടീമില്‍ ചേരുന്നതിന് സമാനമായ കഴിവുകളും മാനസികാവസ്ഥയും ഉണ്ടായിരിക്കണം എന്നാണ് ഹാക്കിങ് ഗ്രൂപ്പുകള്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന യോഗ്യത. മോശം മാര്‍ഗങ്ങളിലൂടെ സൈബര്‍ ക്രിമിനലുകള്‍ നിറയെ പണം സമ്ബാദിക്കാറുണ്ട്. മറ്റ് ബിസിനസുകള്‍ മികച്ച ജീവനക്കാരെ തിരഞ്ഞെടുത്ത് മുന്നോട്ട് പോകുന്ന മാതൃകയില്‍, അ‌ത്ര പ്രൊഫഷണലായാണ് സൈബര്‍ കുറ്റവാളികളും പ്രവര്‍ത്തിച്ചുവരുന്നതെന്ന് കാസ്പെര്‍സ്കി വെളിപ്പെടുത്തുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group