ബെംഗളൂരു: ബെംഗളൂരുവില്‍ മെട്രോ ട്രെയിനിനും വാഹനങ്ങള്‍ക്കും ഒരുപോലെ സഞ്ചരിക്കാന്‍ കഴിയുന്ന ഡബിള്‍ ഡക്കര്‍ മേല്‍പ്പാലം നിര്‍മ്മിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍. ഇതിനയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് ശിവകുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.നഗരത്തെ ഡബിള്‍ ഡെക്കര്‍ ഫ്ളൈ ഓവറുകള്‍ കൊണ്ട് നവീകരിച്ച ശേഷം ടണല്‍ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഡബിള്‍ ഡക്കര്‍ മേല്‍പ്പാലം ആദ്യം സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനിലാണ് സ്ഥാപിക്കുക. റാഗിഗുഡ്ഡയ്‌ക്കും സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിനും ഇടയില്‍ വരുന്ന റോഡ്-കം-മെട്രോ മേല്‍പ്പാലത്തിന്റെ നിര്‍മാണം അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുമെന്ന് ഡി. കെ. വിശദീകരിച്ചു.
നഗരത്തിലെ ഗതാഗതക്കുരുക്കിനും പദ്ധതി പരിഹാരമാകും. ബിബിഎംപിയും ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും (ബിഎംആര്‍സിഎല്‍) ഡബിള്‍ ഡക്കര്‍ മേല്‍പ്പാലങ്ങളുടെ ചെലവ് പങ്കിടുമെന്ന് ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം മഴവെള്ളം ഒഴുകുന്ന ബഫര്‍ സോണുകളില്‍ സര്‍ക്കാര്‍ റോഡുകള്‍ നിര്‍മ്മിക്കുമെന്ന്ശിവകുമാര്‍ പറഞ്ഞു.ഇരുചക്രവാഹനങ്ങള്‍ക്കും നാലുചക്രവാഹനങ്ങള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്ന റോഡുകളാണ് നിര്‍മിക്കുക.
നഗരത്തിന്റെ പെരിഫറല്‍ പ്രദേശങ്ങളിലെ മഴവെള്ളം ഒഴുകുന്ന ബഫര്‍ സോണുകളില്‍ ഇത് സാധ്യമാകുമെന്നും ശിവകുമാര്‍ പറഞ്ഞു.ഏകദേശം 800 കിലോമീറ്റര്‍ ചുറ്റളവില്‍ വെള്ളമൊഴുകുന്ന ശൃംഖലയാണ് നഗരത്തിനുള്ളത്. സ്ഥലമുള്ളിടത്ത് 100-150 കിലോമീറ്റര്‍ കണ്ടെത്തിയാലും പുതിയ റോഡുകള്‍ ഉണ്ടാക്കും. ഇത് വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത്, ശിവകുമാര്‍ പറഞ്ഞു.
ഭോജ്പൂരി യൂട്യൂബറുടെ ആത്മഹത്യ; സ്ത്രീധന പീഡനം പതിവായിരുന്നുവെന്ന് പിതാവ്
ഭോജ്പൂരി യൂട്യൂബര്‍ മാള്‍തി ദേവിയുടെ മരണം സ്ത്രീധന കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് ദീപ് ചന്ദ് ചൗഹാന്‍.ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പോലീസില്‍ പരാതി നല്‍കി. വ്യാഴാഴ്ചയാണ് സന്ത് കബീര്‍ നഗറിലെ വീട്ടില്‍ മാള്‍തി ദേവിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാള്‍തിയുടെ ഭര്‍ത്താവ് വിഷ്ണു സ്ത്രീധനം ആവശ്യപ്പെട്ട് സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
ആറര ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള മാള്‍ട്ടി ചൗഹാന്‍ ഫണ്‍ എന്ന യൂട്യൂബ് ചാനലിന്‍റെ ഉടമയായിരുന്നു മാള്‍തി. ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുന്നുണ്ടെന്ന് കാട്ടി അടുത്തിടെ ഇവര്‍ ചില വീഡിയോകള്‍ പങ്കുവെച്ചിരുന്നു. യുവതിയുടെ പിതാവിന്‍റെ പരാതിയ്ക്ക് പിന്നാലെ ഭര്‍ത്താവ് വിഷ്ണു കുമാറിനും മൂന്ന് ബന്ധുക്കള്‍ക്കുമെതിരെ മഹുലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.