ബെംഗളൂരു: കോവിഡ് 19 വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരു നിവാസികളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ അറിയാൻ നഗരത്തിലെ എല്ലാ വീടുകളിലും പോയി സർവേ നടത്താൻ ബി ബി എം പി തയ്യാറെടുക്കുന്നു.വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്ക് എപ്പോൾ വേണമെങ്കിലും ഡോക്ടർമാരെ ബന്ധപ്പെടാവുന്നതാണ്. ഇത് രോഗബാധിതരെ നിരീക്ഷിക്കാൻ ഡോക്ടർമാരെ സഹായിക്കും.
അടുത്ത ഏതാനും ആഴ്ചകളിൽ സർവേ നടത്തുന്നതിന് ബി ബി എം പി ഡോക്ടർമാർ, പാരാമെഡിക്കുകൾ, ഫീൽഡ് വർക്കർമാർ എന്നിവരുടെ 108 ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ആർ അശോക പറഞ്ഞു.അനുദിനം കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും അയൽ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ ഉയരുന്നതിനാലും മന്ത്രി അശോക ബി ബി എം പി ഉദ്യോഗസ്ഥരുമായി ഒരു കൂടിക്കാഴ്ച നടത്തി.വൈറസ് ബാധയുടെ വ്യാപ്തി പരിശോധിക്കാനും പൗരന്മാരുടെ ആരോഗ്യത്തിന്റെ ഒരു ഡാറ്റാബേസ് തയ്യാറാക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിടീമുകൾ ഓഗസ്റ്റ് 16 ന് പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.