Home Featured ബെംഗളൂരു: കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയെ പ്രവചിച്ച് നായ.

ബെംഗളൂരു: കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയെ പ്രവചിച്ച് നായ.

ബെംഗളൂരു: സംസ്ഥാനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ആരായിരിയ്ക്കും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. സംസ്ഥാനത്തെ മൂന്ന് പ്രമുഖ പാർട്ടികളും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ ഇതിനോടകം വോട്ടർമാർക്ക് മുന്നിൽ എത്തിച്ചു കഴിഞ്ഞു. ബിജെപി ലിംഗായത്ത് നേതാവ് ബസവരാജ് ബൊമ്മയെ അടുത്ത് മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നു.

കോൺഗ്രസ് ഡി.കെ. ശിവകുമാറിന് പിന്നിൽ അണിനിരക്കുമ്പോൾ ജെഡിഎസ് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെയാണ് മുഖ്യമന്ത്രിയായി ചൂണ്ടിക്കാട്ടുന്നത്.കർണാടകയിൽ നിലവിൽ തൂക്കുമന്ത്രിസഭയ്ക്ക് ആണ് രാഷ്ട്രീയ നിരീക്ഷകർ സാധ്യത പ്രവചിക്കുന്നത്. ഈ അവസരത്തിൽ ആരായിരിയ്ക്കും സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി എന്നറിയാൻ എല്ലാവരും കാത്തിരിക്കുകയാണ്.

ഈ അവസരത്തിൽ കർണാടകയുടെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് കാലഭൈരവ സൂചന നൽകിയിരിക്കുകയാണ്. കർണാടകയിലെ മണ്ഡ്യയിലെ അശോകനഗറിൽ കാലഭൈരവനായി നായയെ ആരാധിക്കുന്നു. പൂജയ്ക്കിടെയാണ് കർണാടകയുടെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് കാലഭൈരവ സൂചന നൽകിയത്.

കർണാടകയിൽ മുഖ്യമന്ത്രി പദത്തിലേയ്ക്ക് ഉറ്റുനോക്കു ബസവരാജ് ബൊമ്മെ, എച്ച്ഡി കുമാരസ്വാമി, ഡികെ ശിവകുമാർ എന്നിവരുടെ ചിത്രങ്ങൾ കാലഭൈരവനായി ആരാധിക്കപ്പെടുന്ന നായയുടെ മുന്നിൽ വച്ചുകൊണ്ട് അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ചോദിയ്ക്കുകയുണ്ടായി. ആ സമയത്ത് നായ മൂന്ന് നേതാക്കളിൽ എച്ച്.ഡി.കുമാരസ്വാമിയുടെ ഫോട്ടോ തിരഞ്ഞെടുത്ത് മുഖ്യമന്ത്രി ആരായിരിയ്ക്കും എന്നതിന് സൂചന നൽകിയെന്നാണ് റിപ്പോർട്ടുകൾ.

രാത്രി 10 ക‍ഴിഞ്ഞാല്‍ ആരെയും മുറിയില്‍ കൊണ്ടുവരരുത്; ഡല്‍ഹി താരങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം

ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് കളിക്കാര്‍ക്കായി ഒരുക്കിയ പാര്‍ട്ടിയില്‍ ഒരു താരം യുവതിയോട് മോശമായി പെരുമാറിയതില്‍ നടപടിയുമായി ഫ്രാഞ്ചൈസി.സംഭവത്തില്‍ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കര്‍ശനമായ പെരുമാറ്റച്ചട്ടം കൊണ്ടുവന്നിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് മാനേജ്‌മെന്റ്.പുതിയ ചട്ടമനുസരിച്ച്‌ എല്ലാ ടീം അംഗങ്ങളും രാത്രി 10 മണിക്ക് ശേഷം പരിചയക്കാരെ മുറികളിലേക്ക് കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്. ഇനി 10 മണിക്ക് ശേഷം താരങ്ങള്‍ക്ക് ആരെയെങ്കിലും കാണണമെന്നുണ്ടെങ്കില്‍ അത് ടീം ഹോട്ടലിലെ പൊതുവായ ഇടങ്ങളില്‍ (ഹോട്ടല്‍ കോഫി ഷോപ്പ്, ഭക്ഷണശാല) വെച്ച്‌ മാത്രമേ അനുവദിക്കൂ.

ഏതെങ്കിലും കളിക്കാരന് ആരെയെങ്കിലും അവരുടെ മുറികളിലേക്ക് കൊണ്ടുവരണമെന്നുണ്ടെങ്കില്‍ അക്കാര്യം മുന്‍കൂട്ടി ഐപിഎല്‍ ടീം ഇന്‍റഗ്രിറ്റി ഓഫീസറെ അറിയിക്കേണ്ടതുണ്ട്. കൂടാതെ ഇവര്‍ അതിഥിയുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം.ഏത് തരത്തിലുള്ള സന്ദര്‍ശനത്തിനായിട്ടാണെങ്കിലും ഹോട്ടലില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്ബ് എല്ലാ താരങ്ങളും അക്കാര്യം ഡല്‍ഹി ക്യാപ്പിറ്റല്‍സിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു.

ഇവ ലംഘിക്കുന്ന സാഹചര്യത്തില്‍ കളിക്കാര്‍ക്ക് കനത്ത പിഴ ചുമത്തുമെന്നും കൂടാതെ ഫ്രാഞ്ചൈസിക്ക് ഉടനടി ഇവരുമായുള്ള കരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാമെന്നും പറയുന്നു. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ വിജയത്തിനു പിന്നാലെ ഫ്രാഞ്ചൈസി, താരങ്ങള്‍ക്കായി സംഘടിപ്പിച്ച പാര്‍ട്ടിക്കിടെയാണ് ഒരു ഡല്‍ഹി കളിക്കാരന്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതിയോട് അപമര്യാദയായി പെരുമാറിയത്.

കളിക്കാര്‍ക്ക് ഭാര്യമാരെയും പെണ്‍ സുഹൃത്തുക്കളെയും സംഘത്തോടൊപ്പം കൂട്ടാന്‍ അനുവാദമുണ്ടെങ്കിലും അവരുടെ ചിലവ് താരങ്ങള്‍ തന്നെ വഹിക്കണം. യാത്രാവേളയില്‍ ക്രിക്കറ്റ് താരങ്ങള്‍ താമസിക്കുന്ന അതേ മുറിയിലാണ് ഇവര്‍ താമസിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group