ബെംഗളൂരു :ബാംഗ്ലൂർ ഡെയ്സ് ഉൾപ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയമായ സിംബ എന്ന നായ ഇനി ഓർമ.ബസവനഗുഡി സ്വദേശി വരുണിന്റെ ഉടമസ്ഥതയിലുള്ള ലാബഡോർ ഇനത്തിൽ പെട്ട് സിംബ 9-ാം വയസ്സിലാണ് വിടപറഞ്ഞത്. ഒരു മാസം പ്രായമുള്ളപ്പോഴാണ് വരുൺ സിംബയെ വാങ്ങുന്നത്.വരുണിന്റെ സുഹൃത്തായ സ്വാമിയുടെ പരിശീലന കേന്ദ്രത്തിലെത്തിയ സിംബയുടെ പ്രകടനങ്ങളുടെ വിഡിയോ കണ്ടാണ് ബാംഗ്ലൂർ ഡെയ്സിന്റെ അണിയറ പ്രവർത്തകർ 10 മാസം പ്രായമായപ്പോൾ സിംബയെ ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്.
നടി നിത്യ മേനോന്റെ വളർത്തുനായയായി ബാംഗ്ലൂർ ഡെയ്സിൽ തിളങ്ങിയ സിംബ പിന്നീട് കന്നഡയിൽ ഉൾപ്പെടെ 5 സിനിമകളിൽ അഭിനയിച്ചു. നാനു മത്തു ഗുണ്ട എന്ന കന്നഡ സിനിമയിൽ ഗുണ്ട എന്ന പേരിലെത്തിയ സിംബയ്ക്ക് ആരാധകരും ഏറെയായിരുന്നു.
ശ്വാന പ്രദർശനങ്ങളിലും റിയാലിറ്റി ഷോകളിലും തിളങ്ങിയ സിംബ അവാർഡുകളും നേടി. രണ്ടാഴ്ച മുൻപു പനി ബാധിച്ച തോടെയാണു സിംബ അവശനായത്.
ഗായകൻ അജയ് വാരിയർക്ക് ഓടയിൽ വീണു പരുക്ക്
ബെംഗളൂരു: കന്നഡ ഗായകനും മലയാളിയുമായ അജയ് വാരിയർക്കു തുറന്നു കിടന്ന ഓടയിൽ വീണു പരുക്ക്. ഇടതുകാലിനാണു. പരുക്കേറ്റത്.ദിവസങ്ങൾ കഴിഞ്ഞിട്ടും ഓടയുടെ സ്ലാബ് തുറന്നുകിടക്കുന്ന തിന്റെ ചിത്രം സഹിതം അജയ് വാരിയർ സമൂഹമാധ്യത്തിൽ പോസ്റ്റ് ഇട്ടതോടെ കഴിഞ്ഞദിവസം ബിബിഎപി അധികൃതരെത്തി താൽക്കാലികമായി അടച്ചു.ദോഡ്ടകല്ലസന്ത്ര മെട്രോ സ്റ്റേഷന് സമീപത്തായിരുന്നു അപകടം.
മേയ് 1ന് രാത്രി മെട്രോ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് മഴവെള്ളം നിറഞ്ഞു കിടന്നിരുന്ന കുഴിയിൽ അജയ് വീണത്.പ്രഥമശുശ്രൂഷയ്ക്കു ശേഷം നാട്ടിലേക്ക് മടങ്ങിയെങ്കിലും പരുക്ക് ഗുരുതരമായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ തിരിച്ചെത്തിയപ്പോഴും കുഴി വെള്ളം നിറഞ്ഞ് കിടക്കുന്നത് കണ്ടതോടെയാണ് ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്.ബിഎംആർസയുടെ കീഴിലുള്ള സർവീസ് റോഡാണിതെന്നാണു ബിബിഎംപിയുടെ നിലപാട്. ഇവിടുത്ത പ്രവൃത്തികൾ ഇനിയും അവശേഷിക്കുന്ന സാഹചര്യത്തിലാണ് ത്തിലാണ് കുഴി താൽക്കാലികമായി അടച്ചത്.