Home Featured ബെംഗളൂരു : ദൊഡ്ഡബെല്ലാപുര- ഹൊസക്കോട്ടെ പാതയിൽ ടോൾ പിരിവ് തുടങ്ങി

ബെംഗളൂരു : ദൊഡ്ഡബെല്ലാപുര- ഹൊസക്കോട്ടെ പാതയിൽ ടോൾ പിരിവ് തുടങ്ങി

ബെംഗളൂരു : നിർദിഷ്ട ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡിന്റെ ഭാഗമായ ദൊഡ്ഡബെല്ലാപുര ഹൊസക്കോട്ടെ പാതയിൽ ടോൾ പിരിവ് തുടങ്ങി.ചെറുവാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 70 രൂപയും രണ്ടുഭാഗത്തേക്കും കൂടി 105 രൂപയുമാണ് നിരക്ക്. ചെറു ഗുഡ്സ് വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 115 രൂപയും രണ്ടുഭാഗത്തേക്കും കൂടി 175 രൂപയുമാണ് ഈടാക്കുന്നത്. ബസുകൾക്കും ട്രക്കുകൾക്കും ഒരുഭാഗത്തേക്ക് 240 രൂപയും രണ്ടുഭാഗത്തേക്കും കൂടി 360 രൂപയും ഈടാക്കും.ടോൾ ഗേറ്റിന് സമീപത്തു താമസിക്കുന്നവർക്ക് 330 രൂപയ്ക്ക് പ്രതിമാസ പാസ് ലഭിക്കും. വെള്ളിയാഴ്ച രാവിലെ മുതലാണ് ടോൾ പിരിച്ചുതുടങ്ങിയത്.

അതേസമയം, സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാകാതെ പ്രധാന പാതയിൽ ടോൾ ഈടാക്കുന്നതിനെതിരേ പ്രദേശവാസികൾ ടോൾഗേറ്റ് സ്ഥിതിചെയ്യുന്ന നല്ലൂരുവിൽ പ്രതിഷേധം സംഘടിപ്പിച്ചു.പ്രദേശവാസികൾക്ക് റോഡുകൊണ്ട് കാര്യമായ നേട്ടമില്ലെന്നും സാധാരണക്കാരായ ഗ്രാമവാസികളുടെ ജീവിതച്ചെലവ് വർധിപ്പിക്കുന്ന നടപടിയാണ് ടോൾ പിരിവെന്നും ഇവർ ആരോപിച്ചു.

ബെംഗളൂരുവിനെയും സമീപത്തെ ചെറുപട്ടണങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് സാറ്റലൈറ്റ് ടൗൺ റിങ് റോഡ് (എസ്.ടി.ആർ.ആർ.). പത്തുഘട്ടമായി നിർമിക്കുന്ന പാതയുടെ നിർമാണം പൂർത്തിയാകുന്ന ആദ്യഘട്ടമാണ് ദൊഡ്ഡബെല്ലാപുര മുതൽ ഹൊസക്കോട്ടെ വരെയുള്ള പാത. 34.15 കിലോമീറ്ററാണ് ഈ ഭാഗത്തിന്റെ നീളം.

ഡല്‍ഹിയില്‍ വായു ഗുണനിലവാരം ഗുരുതരമായി തുടരുന്നു

ദീപാവലിയ്ക്ക് ശേഷം ദില്ലിയിലെ വായു ഗുണനിലവാരം ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇന്ന് രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 393 ആണ്.തുടര്‍ച്ചായി ഗുണനിലവാരമിടിഞ്ഞതോടെ കര്‍ശന നടപടികളിലേക്ക് കടക്കുമെന്ന് ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി. ആനന്ദ് വിഹാര്‍, ജഹാംഗിര്‍പുരി. ആര്‍കെ പുരം എന്നിവടങ്ങളിലെല്ലാം 400 ന് മുകളിലേക്ക് വായുഗുണനിലവാരമിടിഞ്ഞു.പഞ്ചാബില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നതെന്ന് ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ആരോപിച്ചു. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനൊപ്പം, വാഹനങ്ങളില്‍ നിന്നുളള വായുമലിനീകരണവും വര്‍ധിച്ചതായി കണക്കുകള്‍ പുറത്തുവന്നു.

ദില്ലിയില്‍ മലിനീകരണം രൂക്ഷമായ 13 ഹോട്ട്‌സ്‌പോട്ടുകളില്‍ അഗ്‌നിരക്ഷാ സേനയുടെ ടാങ്കറുകള്‍ വെള്ളം തളിക്കുന്നുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം സ്‌പ്രേ ചെയ്ത് പൊടിശല്യം കുറയ്ക്കാന്‍ 215 ആന്റി സ്‌മോഗ് ഗണ്ണുകളും വിന്യസിച്ചു. കൃത്രിമ മഴ പെയ്യിക്കുന്നതും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലേക്കും സര്‍ക്കാര്‍ നീങ്ങുമെന്നാണ് സൂചന.

You may also like

error: Content is protected !!
Join Our WhatsApp Group