Home Featured ആധാർ, പാൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഇനി വാട്സാപ്പ് വഴിയും; ചെയ്യേണ്ടത് ഇത്രമാത്രം..

ആധാർ, പാൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഇനി വാട്സാപ്പ് വഴിയും; ചെയ്യേണ്ടത് ഇത്രമാത്രം..

ഏതാനും വർഷങ്ങൾക്ക് മുമ്ബ് ഐടി മന്ത്രാലയം അവതരിപ്പിച്ച ഓൺലൈൻ സേവനമായിരുന്നു ഡിജിലോക്കർ. ഡ്രൈവിംഗ് ലൈസൻസ്, അക്കാദമിക് ട്രാൻസ്ക്രിപ്റ്റുകൾ തുടങ്ങി നിരവധി രേഖകളും സർട്ടിഫിക്കറ്റുകളും ഡിജിറ്റൽ പതിപ്പായിഇതുവഴി ലഭ്യമാകും. ഇത്തരം രേഖകൾ വാട്സാപ്പ് വഴിയും ഡിജിലോക്കറിൽ നിന്ന് എടുക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത.

MyGov Helpdesk WhatsApp എന്ന ചാറ്റ്ബോട്ട്ഉപയോഗിച്ചാണ് ഇത് ഡൗൺലോഡ് ചെയ്യുക. ഈ ചാറ്റ്ബോട്ട് വഴി ആധാർ കാർഡ്, പാൻ കാർഡ് എന്നിവയെല്ലാം എളുപ്പത്തിൽ നേടാൻ കഴിയും. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം..9013151515 എന്ന നമ്ബർ മൊബൈലിൽ സേവ് ചെയ്യുക. ഇതാണ് MyGov HelpDesk contact number. ഇതിന് ശേഷം സ്മാർട്ട് ഫോണിൽ വാട്സാപ്പ് ആപ്ലിക്കേഷൻ ഒന്ന് Refresh ചെയ്യുക. സെർച്ച് ചെയ്ത് MyGov HelpDesk എന്ന chatbot തിരഞ്ഞെടുക്കുക.

‘Namaste’ എന്നോ ‘Hello’ എന്നോ ടൈപ്പ് ചെയ്ത് സന്ദേശം അയക്കുക. ഇതോടെ ‘Digilocker Services’ അല്ലെങ്കിൽ ‘CO-WINServices’ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും. ഈ മെനുവിൽ നിന്ന് ഡിജിലോക്കർ തിരഞ്ഞെടുക്കുക. നേരത്തെ നിങ്ങൾക്ക് ഡിജിലോക്കറിൽ അക്കൗണ്ട് ഉണ്ടോ എന്ന കാര്യം ഇവിടെ ചോദിക്കുന്നതാണ്. ഉണ്ടെങ്കിൽ ‘Yes’ ഇല്ലെങ്കിൽ NO എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

അക്കൗണ്ട് ഇല്ലാത്തവർ ഈ സമയം അക്കൗണ്ട് തയ്യാറാക്കേണ്ടതാണ്. ഇതിനായി 12 അക്ക ആധാർ നമ്ബർ നൽകണം. തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് വരുന്ന ഒടിപി നൽകുന്നതോടെ ഡിജിലോക്കർ അക്കൗണ്ട് തയ്യാറാകുന്നു. ഈ അക്കൗണ്ടിൽ നിന്നും ആവശ്യമായ രേഖകളും സർട്ടിഫിക്കറ്റുകളും ഡിജിറ്റലായി കൈപ്പറ്റാവുന്നതാണ്. ചാറ്റ് ബോക്സിൽ രേഖകളുടെ പിഡിഎഫ് വേർഷനാണ് ലഭ്യമാകുക.

കഴിക്കുന്ന മരുന്ന് വ്യാജമാണോ എന്ന് എങ്ങനെ അറിയാം ? വരുന്നു പുതിയ സംവിധാനം

കഴിക്കുന്ന മരുന്ന് വ്യാജമാണോ എന്ന് എങ്ങനെ തിരിച്ചറിയാം ? ഈ ആശങ്ക പരിഹരിക്കാന്‍ പുതിയ സംവിധാനമൊരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.ഏറ്റവും കൂടുതല്‍ വിറ്റ് പോകുന്ന മരുന്നുകളില്‍ ഇനി മുതല്‍ ക്യു.ആര്‍ കോഡ് പതിപ്പിക്കും. ഈ കോഡ് സ്‌കാന്‍ ചെയ്താല്‍ മരുന്നുകളുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

ആദ്യ ഘട്ടത്തില്‍ 300 ഇനം മരുന്നുകളില്‍ ക്യു.ആര്‍ കോഡ് പതിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. നൂറ് രൂപയ്ക്ക് മുകളില്‍ വില വരുന്ന ആന്റിബയോട്ടിക്കുകള്‍, വേദന സംഹാരികള്‍, ആന്റി-അലര്‍ജിക് മരുന്നുകള്‍ എന്നിവ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.വ്യാജ മരുന്നുകള്‍ വിപണിയില്‍ കൂടി വരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് പുതിയ നടപടി.

നേരത്തെ അബോട്ട് കമ്ബനി പുറത്തിറക്കുന്ന തൈറോനോം എന്ന മരുന്നിന്റെ വ്യാജന്‍ വിപണിയിലെത്തിയിരുന്നു. ഗ്ലെന്‍മാര്‍ക്കിന്റെ രക്‌സമ്മര്‍ദ ഗുളികയായ ടെല്‍മ എച്ചിന്റേയും വ്യാജന്‍ പുറത്തിറങ്ങിയിരുന്നു.തുടര്‍ന്ന് ഈ വര്‍ഷം ജൂണില്‍ ഫആര്‍മ കമ്ബനികളോട് മരുന്ന് വിവരങ്ങള്‍ അടങ്ങുന്ന ക്യൂ.ആര്‍ കോഡ് പ്രൈമറി, സെക്കന്‍ഡറി പായ്ക്കറ്റുകളില്‍ പതിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില കമ്ബനികള്‍ ഇപ്പോള്‍ ഈ രീതി സ്വീകരിക്കുന്നുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group