Home Featured ബെംഗളുരു:എട്ടുവയസ്സുകാരിയുടെ വയറ്റില്‍ കണ്ടെത്തിയ ക്രിക്കറ്റ് പന്തോളം വരുന്ന മുടി നീക്കം ചെയ്തു

ബെംഗളുരു:എട്ടുവയസ്സുകാരിയുടെ വയറ്റില്‍ കണ്ടെത്തിയ ക്രിക്കറ്റ് പന്തോളം വരുന്ന മുടി നീക്കം ചെയ്തു

ബെംഗളൂരുവില്‍ എട്ടുവയസ്സുകാരിയുടെ വയറ്റില്‍ ക്രിക്കറ്റ് പന്തിന്റെ അത്രയും അളവില്‍ ചുറ്റിപ്പിണഞ്ഞ മുടി നീക്കം ചെയ്തു.റപുൻസല്‍ സിൻഡ്രോം എന്നും വിളിക്കപ്പെടുന്ന ട്രൈക്കോഫാഗിയ എന്ന അപൂർവ അവസ്ഥയാണ് പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. ഇത്തരം രോഗാവസ്ഥയുള്ളവർ മുടി ഭക്ഷിക്കും. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. രണ്ട് വർഷമായി പെണ്‍കുട്ടിയുടെ വിശപ്പില്ലായ്മയും ഇടയ്ക്കിടെയുള്ള ഛർദ്ദിയും കാരണം മാതാപിതാക്കള്‍ നിരന്തരം ആശുപത്രിയില്‍ കയറിയിറങ്ങി.

പീഡിയാട്രീഷ്യൻ, ജനറല്‍ ഫിസിഷ്യൻ, ഇഎൻടി സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ നിരവധി ഡോക്ടർമാരെ കാണിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ബെംഗളൂരുവിലെ ആസ്റ്റേഴ്‌സ് ചില്‍ഡ്രൻ ആൻ്റ് വുമണ്‍ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് രോഗം തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയില്‍ ദഹനനാളത്തില്‍ അടിഞ്ഞുകൂടിയ മുടി കണ്ടെത്തിയെന്ന് പീഡിയാട്രിക് ശസത്രക്രിയാ വിദഗ്ധ ഡോ. മഞ്ജിരി സോമശേഖർ പറഞ്ഞു

ട്രൈക്കോബെസോർ വളരെ അപൂർവമായ അവസ്ഥയാണെന്നും മുടി തിന്നുന്നത് മാനസിക വൈകല്യമാണെന്നും അവർ പറഞ്ഞു. മുടി നീക്കം ചെയ്യാൻ ലാപ്രോട്ടമി എന്നറിയപ്പെടുന്ന ഓപ്പണ്‍ ശസ്ത്രക്രിയ നടത്തേണ്ടി വന്നതായും ഡോക്ടർ വിശദീകരിച്ചു. രണ്ടര മണിക്കൂർ എടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. കുട്ടി സുഖം പ്രാപിച്ചുവരുന്നതായും ഡോക്ടർമാർ അറിയിച്ചു..

You may also like

error: Content is protected !!
Join Our WhatsApp Group