Home Featured വൈദ്യപരിശോധനക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ മരിച്ചു

വൈദ്യപരിശോധനക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ മരിച്ചു

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ വനിതാ ഡോക്ടർ മരിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനയാണ് മരിച്ചത്. 22 വയസായിരുന്നു. കഴുത്തിന് പിന്നിലും നട്ടെല്ലിനും കുത്തേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് വന്ദന മരണപ്പെട്ടത്. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആക്രമണം നടത്തിയത്. അധ്യാപകനായ പ്രതി ലഹരിക്ക് അടിമയായതിനാൽ നിലവിൽ സസ്പെൻഷനിലാണ്.

കൊല്ലം അസീസിയ മെഡി കോളേജിലെ വിദ്യാർഥിനിയായ വന്ദന ഹൗസ് സർജൻസിക്കായാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയത്. ഡ്രെസ്സിങ് റൂമിലേക്ക് കയറിയ പ്രതി അവിടെയുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിന് ശേഷം മറ്റുള്ളവരെയും ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് ഉദ്യോഗസ്ഥർ മുറിയിൽ പൂട്ടി ഇടുകയും തുടർന്ന് പ്രതിക്കൊപ്പം മുറിയിൽ അകപ്പെട്ട ഡോക്ടറെ പ്രതി ക്രൂരമായി അക്രമിക്കുകയുമായിരുന്നു.

ഡോക്ടർ വന്ദനക്ക് കഴുത്തിന് പിന്നിലും നട്ടെല്ലിനും കുത്ത് ഏറ്റിരുന്നു.ഡോക്ടറുള്‍പ്പടെ അഞ്ച് പേരെയാണ് പ്രതി കുത്തിപരിക്കേൽപ്പിച്ചത്. ഇതിൽ നാല് പേർ പൊലീസ് ഉദ്യോഗസ്ഥരാണ്. പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പൊലീസ് എത്തിയ ശേഷം പ്രതിയെ കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ നഴ്സ്മാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.

മുറിവില്‍ മരുന്ന് വെക്കുന്നതിനിടെ ഡോക്ടറെ കുത്തിയത് ആറുതവണ; യു.പി സ്കൂള്‍ അധ്യാപകനായ പ്രതി ലഹരിക്ക് അടിമ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനക്ക് കുത്തേറ്റത് ആറ് തവണ.കാലിലെ മുറിവില്‍ മരുന്ന് വെക്കുന്നതിനിടെ ആശുപത്രിയിലെ കത്രിക കൈക്കലാക്കിയായിരുന്നു പ്രതിയുടെ ആക്രമണം. പൊലീസുകാര്‍ സമീപത്തുള്ളപ്പോഴായിരുന്നു അക്രമം. പ്രതിയുടെ പരാക്രമത്തില്‍ ആശുപത്രിയിലെ ഗാര്‍ഡും, പൊലീസുകാരും ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ക്രൂരകൃത്യം നടത്തിയ പ്രതി സന്ദീപ് നെടുമ്ബനയിലെ യു.പി സ്കൂള്‍ അധ്യാപകനാണ്.

പൂയപ്പിള്ളിയിലെ അടിപിടിക്കേസിലാണ് ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാലരയോടെ സന്ദീപിനെ വൈദ്യപരിശോധനക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

കോട്ടയം മാഞ്ഞൂര്‍ സ്വദേശിയായ ഡോ. വന്ദന ദാസ് (22) കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി പ്രവര്‍ത്തിക്കുകയായിരുന്നു. ലഹരിക്ക് അടിമയായ പ്രതി സന്ദീപ് (42) മുമ്ബും അക്രമകാരിയായിട്ടുണ്ട്. ലഹരിക്ക് അടിമയാണെന്ന കാരണത്താല്‍ നേരത്തെ ജോലിയില്‍ നിന്ന് സസ്പെന്‍ഷനിലായിരുന്നു ഇയാള്‍.

You may also like

error: Content is protected !!
Join Our WhatsApp Group