ബെംഗളൂരു : മാണ്ഡ്യ സ്വദേശിയായ ഡോക്ടറെ കുശാൽനഗറിൽ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി.മൈസൂരു കൊനസുർ സർക്കാർ ആശുപത്രിയിൽ കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ഡോ. സതീഷ് (40) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.
മടിക്കേരിയിലേക്ക് പോകുന്ന വഴി കുശാൽനഗർ അനെകാഡിനുസമീപം റോഡരികിൽ കാർ പാർക്കുചെയ്ത് സ്വയം വിഷം കുത്തിവെച്ച് മരിക്കുകയായിരുന്നുവെന്ന് പോലീസ്പറഞ്ഞു.ജോലി സ്ഥിരമാകാത്തതിനാലും വർഷങ്ങളായി നടുവേദന അനുഭവപ്പെടുന്നതിനാലും സതീഷ് നിരാശയിലായിരുന്നുവെന്ന് ഭാര്യ പോലീസിന് മൊഴിനൽകി.അടുത്തിടെനടന്ന ഭ്രൂണഹത്യ കേസുമായി സതീഷിന് ബന്ധമുണ്ടെന്ന് സംശയമുണ്ട്. ലിംഗനിർണയം നടത്തി ഭ്രൂണഹത്യ നടത്തിയ കേസിലെ മുഖ്യപ്രതിയായ നവീൻകുമാറിന് സതീഷുമായി ബന്ധമുണ്ടെന്നും ആരോപണമുയർന്നിട്ടുണ്ട്
യുവാവുമായി രഹസ്യബന്ധം, എതിര്‍ത്ത സഹോദരിയോട് പക, മകനെ കൊന്നു കുഴിച്ചുമൂടി; ഓട്ടോയിലെ ‘ഫോണ്‍ വിളി’ കുടുക്കി
ബെംഗളൂരുവില്‍ സഹോദരിയുടെ മകനായ ആറ് വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തു.കര്‍ണാടകയിലെ ചിക്കബെല്ലാപുരയിലാണ് ഞെട്ടിക്കുന്ന കൊലപാകം നടന്നത്. പ്രദേശവാസിയായ യുവാവുമായുള്ള രഹസ്യ ബന്ധത്തെ സഹോദരി എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ ഇവരുടെ മകനെ കൊന്നുകുഴിച്ചുമൂടിയതായി യുവതി പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ ഇളയ സഹോദരി അംബിക(32) ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നത്.
ആറുവയസുകാരനെ കൊലപ്പെടുത്തി മൃതദേഹം മുതുകടഹള്ളിയിലെ മാന്തോപ്പില്‍ കുഴിച്ചിട്ടെന്നാണ് യുവതി ചിക്കബെല്ലാപുര പേരെസാന്ദ്ര പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഇതുവരെ മൃതദേഹം കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് പൊലീസ് തെരച്ചില്‍ തുടരുകയാണ്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : അംബികയും പ്രദേശത്തെ ഒരു യുവാവും ഏറെ നാളായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ അംബികയുടെ മൂത്ത സഹോദരി അനിത എതിര്‍ത്തു. യുവാവുമയുള്ള അടുപ്പത്തെ ചൊല്ലി ഇരവരും നിരന്തരം വഴക്കുമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ സഹോദരിയായ അനിതയുടെ രണ്ടുകുട്ടികളുമായി അംബിക വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
മക്കളെ കാണാതായോടെ അനിത പേരെസാന്ദ്ര പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. കുട്ടികള്‍ക്കായുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് അംബിക ബെംഗളൂരുവില്‍ പിടിയിലാകുന്നത്.ഒരു ഓട്ടോഡ്രൈവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് യുവതി കുടുങ്ങിയത്. സഹോദരിയുടെ ഒരു മകനുമായി ബെംഗളൂരുവില്‍ ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെ കുട്ടിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അംബിക ഫോണില്‍ ആരോടോ സംസാരിച്ചു. ഇത് ശ്രദ്ധിച്ച ഓട്ടോ ഡ്രൈവര്‍ കബണ്‍പാര്‍ക്ക് പൊലീസില്‍ വിവരം അറിയിത്തുകയായിരുന്നു. ഉടന്‍തന്നെ കബണ്‍ പാര്‍ക്ക് പൊലീസ് സ്ഥലത്തെത്തി യുവതിയെ പിടികൂടി. പിന്നീട് യുവതിയെ പേരെസാന്ദ്ര പൊലീസിന് കൈമാറുകായായിരുന്നു. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം പരിശോധനയിലാണെന്നും പൊലീസ് വ്യക്തമാക്കി.