Home Featured രാജ്യത്തെ ഏറ്റവും സമ്ബന്നനായ എംഎല്‍എ ഡി.കെ ശിവകുമാര്‍; ആദ്യ 20ല്‍ 12 പേരും കര്‍ണാടകയില്‍

രാജ്യത്തെ ഏറ്റവും സമ്ബന്നനായ എംഎല്‍എ ഡി.കെ ശിവകുമാര്‍; ആദ്യ 20ല്‍ 12 പേരും കര്‍ണാടകയില്‍

രാജ്യത്തെ ഏറ്റവും സമ്ബന്നനായ എംഎല്‍എ കര്‍ണാടക ഉപമുഖ്യമന്ത്രിയും പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി.കെ ശിവകുമാര്‍.1,413 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസും (എഡിആര്‍) നാഷണല്‍ ഇലക്ഷന്‍ വാച്ചും പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്ക്. രാജ്യത്തെ സമ്ബന്ന എംഎല്‍എമാരുടെ പട്ടികയില്‍ ആദ്യ 20ല്‍ 12 പേരും കര്‍ണാടകയിലാണ്. കര്‍ണാടകയിലെ എംഎല്‍എമാരില്‍ 14% പേര്‍ ശതകോടീശ്വരന്മാരാണ്. അതായത് ആസ്തി 100 കോടിക്ക് മുകളിലുള്ളവര്‍. എംഎല്‍എമാരുടെ ശരാശരി ആസ്തിയാകട്ടെ 64.3 കോടി വരും. കെ.എച്ച്‌ പട്ടുസ്വാമി ഗൗഡ (സ്വതന്ത്രന്‍) ആണ് 1,267 കോടി രൂപയുടെ ആസ്തിയുമായി രണ്ടാമത്. കോണ്‍ഗ്രസ് എംഎല്‍എ പ്രിയകൃഷ്ണയുടെ ആസ്തി 1,156 കോടിയാണ്.

ബി.എസ് സുരേഷ് (േകാണ്‍ഗ്രസ്) 648 കോടി, എന്‍.എ ഹാരീസ് (കോണ്‍ഗ്രസ്) 439 കോടി, എച്ച്‌കെ സുരേഷ് (ബിജെപി) 435 കോടി, ആര്‍.വി ദേശ്പാണ്ഡെ (കോണ്‍ഗ്രസ്) 363 കേടി, എം.ആര്‍ മഞ്ജുനാഥ് (ജെഡിഎസ്) 316 കോടി), എസ്.എന്‍ സുബ്ബ റെഡ്ഡി (കോണ്‍ഗ്രസ്) 313 കോടി, ഷാമനുര്‍ ശിവശങ്കപ്പ (കോണ്‍ഗ്രസ്) 312 കോടി, എം.കൃഷ്ണപ്പ (കോണ്‍ഗ്രസ്) 296 കോടി, മുനിരത്‌ന (ബിജെപി) 293 കോടി എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ 20 പേര്‍. 28 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 4,001 സിറ്റിംഗ് എംഎല്‍എമാരുടെ ആസ്തിയാണ് ഏജന്‍സി പരിശോധിച്ചത്. എംഎല്‍എമാരില്‍ ഏറ്റവും ദരിദ്രന്‍ പശ്ചിമ ബംഗാളിലെ ഇന്‍ഡസ് മണ്ഡലത്തില്‍ നിന്നുള്ള നിര്‍മല്‍ കുമാര്‍ ധാരയാണ്. വെറും 1700 രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

ഒരു ബാധ്യതയും അദ്ദേഹത്തിനില്ല. കര്‍ണാടകയില്‍ നിന്നുള്ള ഏറ്റവും പാവപ്പെട്ട എംഎല്‍എ ബിജെപിയുടെ ഭഗീരഥി മുരുല്യ ആണ്. 28 ലക്ഷമാണ് ഇവരുടെ ആസ്തി. ബാധ്യത രണ്ട് ലക്ഷവും. കോടീശ്വര എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷവും കോണ്‍ഗ്രസുകാരാണ്. ഡി.കെ ശിവകുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ തനിക്ക് 273 കോടിയുടെ സ്ഥാപര വസ്തുക്കളും 1140 കോടിയുടെ ജംഗമ വസ്തുക്കളുമുണ്ടെന്ന് പറയുന്നു. 265 കോടിയാണ് ഇദ്ദേഹത്തിന്റെ കടബാധ്യത.

വന്ദേ സാധാരണ്‍ ട്രെയിന്‍ വരുന്നു, ടിക്കറ്റ് നിരക്ക് വളരെ കുറവ്; കേരളത്തിനും ലഭിക്കും

റെയില്‍വേയുടെ അത്യാധുനിക ജനപ്രിയ ട്രെയിനായ വന്ദേഭാരത് മാതൃകയില്‍ സാധാരണക്കാര്‍ക്കായി ‘വന്ദേ സാധാരണ്‍’ ട്രെയിൻ ഓടിക്കും.ഒക്ടോബറില്‍ സര്‍വീസ് തുടങ്ങും. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന തരത്തില്‍ കുറഞ്ഞ ടിക്കറ്റ് നിരക്കായിരിക്കും. രാജ്യത്ത് ഒൻപത് കേന്ദ്രങ്ങളില്‍ നിന്നാണ് ആദ്യ സര്‍വീസ്. കേരളത്തിനും ഒരു ട്രെയിൻ ലഭിക്കും. എറണാകുളം- ഗുവാഹതി പ്രതിവാര സര്‍വീസാകും ഇതെന്നാണ് സൂചന.വന്ദേഭാരതിന്റെ ആധുനിക സംവിധാനങ്ങളടക്കം ഉണ്ടാകും. എന്നാല്‍ എ.സി ഉണ്ടാകില്ല. ഭക്ഷണ വിതരണത്തിനും സാദ്ധ്യത കുറവാണ്. അതിവേഗ ട്രെയിനായ വന്ദേഭാരതിലെ ടിക്കറ്റ് നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതല്ല.

അതിനാലാണ് ‘സാധാരണ്‍’ ട്രെയിൻ കൂടി കേന്ദ്രം പുറത്തിറക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പുകൂടി മുന്നില്‍ കണ്ടാണിത്. ഏറ്റവും തിരക്കേറിയ റൂട്ടുകളിലായിരിക്കും ഓടിക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group