Home Featured വരും തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യയെ ബി.ജെ.പി മുക്തമാക്കണം- ഡി.കെ. ശിവകുമാര്‍

വരും തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യയെ ബി.ജെ.പി മുക്തമാക്കണം- ഡി.കെ. ശിവകുമാര്‍

ബംഗളൂരു: വരുന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ‘ബി.ജെ.പി മുക്ത ഇന്ത്യ’ ആക്കണമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍.പോരാടിയതുപോലെ ഭാരതീയ ജനതാ പാര്‍ട്ടിയെ രാജ്യത്ത് നിന്ന് വെളിയില്‍ കളയണം. മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരെ രാജ്യത്തുനിന്ന് പുറത്താക്കാൻ ഇന്ത്യ പോരാടിയതുപോലെ ബി.ജെ.പിയെ രാജ്യത്തുനിന്ന് തൂത്തെറിയണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ നിങ്ങള്‍ ‘ബി.ജെ.പി മുക്ത ഇന്ത്യ’ സൃഷ്ടിക്കണം. മണിപ്പൂരില്‍ പെണ്‍മക്കളെ അപമാനിച്ചതിനെതിരെയാണ് ഇന്നത്തെ പ്രതിഷേധം.

ഒരു വശത്ത്, പെണ്‍കുട്ടികളെ രക്ഷിക്കൂ എന്ന് സര്‍ക്കാര്‍ പറയുന്നു. മറുവശത്ത് അതേ പെണ്‍കുട്ടികള്‍ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് നാണംകെട്ട സംഭവമാണ് -ഡി.കെ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പെണ്‍കുട്ടികളെ നിരന്തരം അപമാനിച്ചു കൊണ്ടിരിക്കുകയാണ്. നീതി ലഭിക്കും വരെ ഈ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ഒരു കൂട്ടം പുരുഷന്മാര്‍ നഗ്നരായി പരേഡ് നടത്തിക്കുന്നതിന്റെ വിഡിയോ ജൂലൈയില്‍ വൈറലായിരുന്നു. ഗോത്ര സമുദായങ്ങളായ മെയ്തികളും കുക്കികളും തമ്മില്‍ വംശീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് മണിപ്പൂര്‍ കഴിഞ്ഞ മൂന്ന് മാസത്തിലധികമായി തിളച്ചുമറിയുകയാണ്. നിരവധി പേരാണ് അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെട്ടത്.

വിവാഹിതയായ സ്ത്രീ എതിര്‍ത്തില്ലെങ്കില്‍, ബന്ധം ഉഭയസമ്മതപ്രകാരമെന്ന് അലഹബാദ് ഹൈകോടതി

ബലാത്സംഗക്കേസിലെ ക്രിമിനല്‍ നടപടികള്‍ക്കിടെ വിചിത്രമായ നിരീക്ഷണവുമായി അലഹബാദ് ഹൈകോടതി.വിവാഹിതയായ സ്ത്രീ എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെങ്കില്‍ ഒരു പുരുഷനുമായുള്ള അവളുടെ ബന്ധം പരസ്പര സമ്മതപ്രകാരമല്ലെന്ന് കണക്കാക്കാനാവില്ലെന്നാണ് കോടതി നിരീക്ഷണം. നാല്പത് വയസ്സുള്ള വിവാഹിതയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിംഗിന്റെ ഈ നിരീക്ഷണം. ബലാത്സംഗത്തിനിരയായ യുവതി, ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാതെയും രണ്ടു മക്കളെ ഉപേക്ഷിക്കാതെയും, ഹരജിക്കാരനായ രാകേഷ് യാദവുമായി ബന്ധത്തില്‍ ഏര്‍പ്പെടാൻ തീരുമാനിച്ചത് അയാളെ വിവാഹം കഴിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതുകൊണ്ട് ഉഭയസമ്മതപ്രകാരമല്ലെന്ന് പറയാനാവില്ലെന്ന് കോടതി പറഞ്ഞു. കോടതിയില്‍ തങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് നിരീക്ഷണം. വിവാഹിതയായ സ്ത്രീയെ ഭര്‍ത്താവുമായുള്ള അകല്‍ച്ച മുതലെടുത്ത് വിവാഹ വാഗ്ദാനം നല്‍കി അഞ്ച് മാസത്തോളം രാകേഷ് യാദവ് പീഡീപ്പിക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൂട്ടുപ്രതികളായ രാകേഷ് യാദവിന്റെ സഹോദരനും പിതാവും വിവാഹം നടത്തികൊടുക്കുമെന്ന് ഉറപ്പു നല്‍കിയാതായിരുന്നുവെന്നുമാണ് ആരോപണം.

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഇരയ്ക്ക് ഉഭയസമ്മതപ്രകാരമുള്ള പ്രവൃത്തിയുടെ സ്വഭാവവും ധാര്‍മ്മികതയും മനസ്സിലാക്കാനുള്ള പക്വതയുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. അതുകൊണ്ട് തന്നെ ബലാത്സംഗമല്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും അവര്‍ വാദിച്ചു. കേസ് ഒമ്ബത് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group