Home Featured കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന -ഡി.കെ ശിവകുമാര്‍

കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന -ഡി.കെ ശിവകുമാര്‍

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാൻ സിംഗപ്പൂരില്‍ കുതന്ത്രങ്ങള്‍ നടന്നതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. മുൻ മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിയുടെ സിംഗപ്പൂര്‍ സന്ദര്‍ശനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ശിവകുമാര്‍. സന്ദര്‍ശനത്തിന് പിന്നാലെ ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈയുമായി കുമാരസ്വാമി സംയുക്ത വാര്‍ത്തസമ്മേളനം നടത്തിയിരുന്നു. ‘കുമാരസ്വാമിയുടെ സിംഗപ്പൂര്‍ സന്ദര്‍ശനത്തെ കുറിച്ച്‌ എനിക്ക് വിവരം ലഭിച്ചിരുന്നു. ബംഗളൂരുവില്‍ തന്ത്രങ്ങള്‍ മെനയുന്നതിന് പകരം അത് പ്രാവര്‍ത്തികമാക്കാനാണ് അവര്‍ സിംഗപ്പൂരിലേക്ക് പോയത്.

ഞങ്ങള്‍ക്ക് എല്ലാമറിയാം’ എന്നായിരുന്നു ഡി.കെയുടെ പ്രതികരണം. കര്‍ണാടക സര്‍ക്കാറിനെതിരെ വിവിധ വിഷയങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് ബസവരാജ് ബൊമ്മൈയും കുമാരസ്വാമിയും സംയുക്ത വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചിരുന്നു.അതേസമയം, ബി.ജെ.പിയുമായോ എൻ.ഡി.എയുമായോ സഖ്യത്തിനില്ലെന്ന് ജെ.ഡി-എസ് മുതിര്‍ന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്‌.ഡി. ദേവഗൗഡ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും മറ്റാരുമായും സഖ്യത്തിനില്ലെന്നും ദേവഗൗഡ പറഞ്ഞിരുന്നു.

വധിക്കാതിരിക്കാന്‍ 50 ലക്ഷം രൂപ പാക്കിസ്ഥാനിലെ ബാങ്കില്‍ അടയ്ക്കണം; കര്‍ണാടക ഹൈക്കോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് വധഭീഷണി

ബെംഗളൂരു: 50 ലക്ഷം രൂപ ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയിലെ ആറ് ജഡ്ജിമാര്‍ക്കും പബ്ലിക് റിലേഷൻ ഓഫീസര്‍ക്കും വധഭീഷണി സന്ദേശം.പബ്ലിക് റിലേഷൻ ഓഫീസര്‍ കെ. മുരളീധറിന്റെ ഔദ്യോഗിക ഫോണ്‍നമ്ബറിലേക്ക് വാട്സാപ്പ് സന്ദേശമായാണ് വധഭീഷണിയെത്തിയത്.ജസ്റ്റിസുമാരായ മുഹമ്മദ് നവാസ്, എച്ച്‌.ടി. നരേന്ദ്ര പ്രസാദ്, അശോക് ജി. നിജഗന്നവര്‍, എച്ച്‌.പി. സന്ദേശ്, കെ. നടരാജൻ, വീരപ്പ എന്നിവരുടെ പേരുകളാണ് സന്ദേശത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. 12-ന് രാത്രി ഏഴിനാണ് മുരളീധറിന്റെ ഫോണിലേക്ക് സന്ദേശം എത്തിയത്. വധിക്കാതിരിക്കാൻ 50 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. തുക പാക്കിസ്ഥാനിലെ എ.ബി.എല്‍. ബാങ്കിലെ അക്കൗണ്ടില്‍ അടയ്ക്കണമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

അല്ലെങ്കില്‍ ഒരു ‘ദുബായ് സംഘം’ ഇവരെ വധിക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.കെ. മുരളീധര്‍ നല്‍കിയ പരാതിയില്‍ ബെംഗളൂരു സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ അറിവായിട്ടില്ല. ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലാണ് സന്ദേശം. തങ്ങളുടെ ഷൂട്ടര്‍മാരുടേതാണെന്നുപറഞ്ഞ് അഞ്ച് ഫോണ്‍ നമ്ബറുകളും സന്ദേശത്തില്‍ കൊടുത്തിട്ടുണ്ട്. ഈ ഫോണ്‍ നമ്ബറുകളെപ്പറ്റിയുള്ള വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group