ബെംഗളൂരു : രാമനഗര ജില്ലയിലെ കനകപുരയെ ബെംഗളൂരു അർബൻ ജില്ലയുടെ ഭാഗമാക്കുമെന്ന് ജനങ്ങൾക്ക് വാക്കു നൽകി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കനകപുരയുടെ എം.എൽ.എ.യും ബെംഗളൂരു അർബൻ ജില്ലയുടെ ചുമതലയുമുള്ള ശിവകുമാർ നൽകിയ വാക്ക് ജനങ്ങളിൽ പ്രതീക്ഷ പകരുന്നതായി. സംസ്ഥാനത്തിന്റെ തലസ്ഥാന ജില്ലയായ ബെംഗളൂരു റൂറലിൽ ലയിക്കുന്നതോടെ കനകപുരയിലെ ഭൂമിയുടെ വില കുതിച്ചുയരും. വികസനപദ്ധതികളും കൂടുതലായി കടന്നുവരും.നേരത്തെ ബെംഗളൂരു റൂറൽ ജില്ലയുടെ ഭാഗമായിരുന്ന കനകപുര 2007-ൽ എച്ച്.ഡി. കുമാരസ്വാമിമുഖ്യമന്ത്രിയായിരുന്ന കാലത്ത് രൂപം നൽകിയ രാമനഗരജില്ലയിൽ ഉൾപ്പെടുത്തിയതാണ്.
‘നിങ്ങൾ രാമനഗര ജില്ലക്കാരല്ല, ബെംഗളൂരുകാരാണ്. ഇത് മനസ്സിൽ വെച്ചുകൊള്ളുക’ ചൊവ്വാഴ്ച കനകപുരയിലെ വീരഭദ്രസ്വാമി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനച്ചടങ്ങിൽ ഡി.കെ. ശിവകുമാർ പറഞ്ഞു. ശിവകുമാറിന്റെ വാഗ്ദാനം ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് എച്ച്.ഡി. കുമാരസ്വാമി കുറ്റപ്പെടുത്തി. കനകപുരയിൽ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ വില ഉയർത്താനായി നടത്തുന്ന നാടകമാണിതെന്നും പറഞ്ഞു.
പാലക്കാട് വീടിന് പിന്നില്‍ അടുക്കളക്ക് സമീപം ഒരു കവറില്‍ അരലക്ഷം രൂപ, ഒപ്പം കത്തും! എഴുതിയത് മാനസാന്തരം വന്ന കള്ളൻ
പാലക്കാട്: കുറ്റബോധം കൊണ്ട് മാനസാന്തരം വന്ന കള്ളന്മാരുടെ വാര്‍ത്തകള്‍ അപൂര്‍വമായിട്ടെങ്കിലും സംഭവിക്കാറുണ്ട്.അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ പാലക്കാട് നിന്നും പുറത്തുവന്നിരിക്കുന്നത്. ഇവിടെ മാലക്കള്ളനാണ് മാനസാന്തരം വന്നത്. ഇതോടെ മാല വിറ്റ് കിട്ടിയ അര ലക്ഷം രൂപയും ഒപ്പം ഒരു ക്ഷമാപണക്കത്തും ഉടമയുടെ വീട്ടില്‍ കൊണ്ടിടുകയാണ് കള്ളൻ ചെയ്തത്. കുമരനല്ലൂരില്ലാണ് മാല കട്ട് മനസമാധാനം പോയ കള്ളന് മാനസാന്തരം വന്നത്.അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ പാലക്കാട് നിന്നും പുറത്തുവന്നിരിക്കുന്നത്. ഇവിടെ മാലക്കള്ളനാണ് മാനസാന്തരം വന്നത്. ഇതോടെ മാല വിറ്റ് കിട്ടിയ അര ലക്ഷം രൂപയും ഒപ്പം ഒരു ക്ഷമാപണക്കത്തും ഉടമയുടെ വീട്ടില്‍ കൊണ്ടിടുകയാണ് കള്ളൻ ചെയ്തത്.
കുമരനല്ലൂരില്ലാണ് മാല കട്ട് മനസമാധാനം പോയ കള്ളന് മാനസാന്തരം വന്നത്.കുമരനല്ലൂര്‍ എ ജെ ബി സ്കൂളിന് സമീപം താമസിക്കുന്ന മുൻട്രോട്ട് കുഞ്ഞാന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ 19 ന് മകൻ ഷിഹാബിന്റെ മകള്‍ മൂന്ന് വയസ്സുകാരിയുടെ സ്വര്‍ണ്ണ മാലയാണ് മോഷ്ടാവ് കവര്‍ന്നത്. രാവിലെ കുട്ടിയെ കുളിപ്പിച്ച് വസ്ത്രം മാറ്റുമ്ബോഴല്ലാം ഒന്നേകാല്‍ പവൻ തൂക്കം വരുന്ന മാല കഴുത്തില്‍ ഉണ്ടായിരുന്നു. ഇതിനിടെ വീട്ടുകാര്‍ കുട്ടിയുമായി കുമരനെല്ലൂരിലെ കടയിലേക്ക് പോയി ഉടനെ തിരിച്ചു വന്നു നോക്കിയപ്പോഴാണ് മാല മോഷണം പോയ വിവരമറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പലസ്ഥലത്തും മാല തിരയുകയും പലരേയും സമീപിക്കുകയും ചെയ്തിരുന്നുവെങ്കിലും കണ്ടെത്താനായില്ല.
മാല നഷ്ടമായെന്ന് ഉറപ്പിച്ചിരിക്കെയാണ് ട്വിസ്റ്റ് ഉണ്ടായത്. 2 ദിവസത്തിനിശേഷം മോഷ്ടാവ് ക്ഷമാപണ കുറിപ്പ് സഹിതം 52,500 രൂപ കവറിലാക്കി വീടിന് പുറകില്‍ അടുക്കളക്ക് സമീപത്ത് വെച്ചാണ് സ്ഥലം വിട്ടത്. വീട്ടുകാര്‍ ഉച്ചക്ക് വിശ്രമിക്കുന്ന സമയത്താണ് മോഷ്ടാവ് പണവും കുറിപ്പും കൊണ്ടുവന്ന് വെച്ചത്.മാല എടുത്ത് വിറ്റു പോയെന്നും നിങ്ങള്‍ തിരയുന്നത് കണ്ട ശേഷം സമാധാനം ഇല്ലെന്നും അതിനാല്‍ മാപ്പാക്കണമന്നുമുള്ള ക്ഷമാപണത്തോടെയാണ് കുറിപ്പ്. ഒരു പവനില്‍ അധികം തൂക്കം ഉണ്ടായിരുന്ന മാലയുടെ പണം പൂര്‍ണ്ണമായും മോഷ്ടാവ് തിരികെ എത്തിച്ചതില്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായി. പണമായിട്ടാണെങ്കിലും മുതല് തിരികെ ലഭിച്ചതില്‍ സന്തോഷത്തിലാണ് വീട്ടുകാര്‍.