Home Featured ഇന്ദിരാ കാന്റീനുകളിലെ പ്രശ്നങ്ങൾ പരിഹരിക്കും -ശിവകുമാർ

ഇന്ദിരാ കാന്റീനുകളിലെ പ്രശ്നങ്ങൾ പരിഹരിക്കും -ശിവകുമാർ

ബെംഗളൂരു : നഗരത്തിലെ ഇന്ദിരാകാന്റീനുകളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചില കാന്റീനുകളുടെ പ്രവർത്തനത്തിൽ അസന്തുഷ്ടി പ്രകടിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് ശിവകുമാർ മാഗഡി റോഡ് ഭാഗങ്ങളിലെയും ചൊക്കസാന്ദ്രയിലെയും ഇന്ദിരാ കാന്റീനുകളിലെത്തിയത്.ചൊക്കസാന്ദ്രയിലെ ഇന്ദിരാകാന്റീനിൽനിന്ന് ശിവകുമാർപ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു.

മാഗഡി റോഡ് ഭാഗത്ത് ഒരു കാന്റീൻ അടഞ്ഞു കിടക്കുന്നതും പ്രഭാത ഭക്ഷണത്തിന്അഞ്ചുരൂപയാണെന്നിരിക്കെ പത്തുരൂപ വാങ്ങുന്നതും ശ്രദ്ധയിൽപ്പെട്ടപ്പോഴാണ്ഇത്തരം കാര്യങ്ങളിൽ സന്തോഷവാനല്ലെന്നും സർക്കാർഉടൻതന്നെ പ്രശ്നങ്ങൾപരിഹരിക്കുമെന്നും ശിവകുമാർ പറഞ്ഞത്.കഴിഞ്ഞ സിദ്ധരാമയ്യ സർക്കാരിന്റെ ജനകീയപദ്ധതിയായിരുന്നു കുറഞ്ഞവിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്നഇന്ദിരാ കാന്റീൻ.

രണ്ടാം സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ വന്നസമയത്ത്കാന്റീനുകളുടെ പ്രവർത്തനം നല്ല നിലയിലല്ലായിരുന്നു. ഇതേത്തുടർന്ന് പൂട്ടിക്കിടക്കുന്ന കാന്റീനുകൾ തുറക്കാനുംപ്രവർത്തനം മെച്ചപ്പെടുത്താനും സിദ്ധരാമയ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.ബെംഗളൂരുവിന് പുറത്തേക്കും ഇന്ദിരാ കാന്റീനുകൾ വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അനുയോജ്യമായസ്ഥലം കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക്നിർദേശം നൽകിയിട്ടുണ്ട്. ഇന്ദിരാ കാന്റീനുകൾക്കുള്ള ഫണ്ടിന്റെ കാര്യത്തിൽ അടുത്തിടെ സർക്കാർ പുതിയ ക്രമീകരണം ചെയ്തിരുന്നു.

സർക്കാരുംബൃഹത് ബെംഗളൂരു മഹാനഗരപാലികെയും (ബി.ബി.എം.പി. ചെലവിന്റെ 50 ശതമാനം വീതം വഹിക്കുന്ന രീതിയിലാണ്ക്രമീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിന് പുറത്തുള്ള ഇന്ദിരാ കാന്റീനുകൾക്ക് 70 ശതമാനം സർക്കാരും ബാക്കി 30 തദ്ദേശസ്ഥാപനങ്ങളും വഹിക്കണം.ശതമാനം ബന്ധപ്പെട്ടസീഗെഹള്ളിയിലെയും ദൊഡ്ഡബിദരകല്ലിലെയുംഖരമാലിന്യസംസ്കരണ കേന്ദ്രങ്ങളും ശിവകുമാർ സന്ദർശിച്ചു. ബെംഗളൂരുവിലെ ഖരമാലിന്യസംസ്കരണ പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്നും ഇതിനായി മാർഗങ്ങൾ നിർദേശിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു.

ഓര്‍ഡര്‍ ചെയ്തത് പനീര്‍ ബിരിയാണി, കിട്ടിയത് ചിക്കന്‍ ബിരിയാണി; മറുപടിയുമായി സൊമാറ്റോ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളിലൊന്നാണ് ബിരിയാണി.വിവിധ പേരുകളില്‍, വിവിധ രുചികളില്‍ നിരവധി ബിരിയാണികള്‍ ഇന്ന് പലയിടത്തും ലഭ്യമാണ്.ചില ബിരിയാണികളാകട്ടെ ലോകം മുഴുവൻ പ്രശസ്തമാണ്. എന്നാല്‍ ബിരിയാണി കഴിക്കാൻ ആഗ്രഹിച്ച ഒരാള്‍ക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.ഒരു സുഹൃത്ത് പനീര്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തു.എന്നാല്‍ ലഭിച്ചതാകട്ടെ ചിക്കൻ കഷ്ണങ്ങളുള്ള ബിരിയാണിയാണെന്നായിരുന്നു അശ്വനി ശ്രീവാസ്തവ എന്നയാള്‍ ട്വീറ്റ് ചെയ്തത്.

ബിരിയാണിയുടെ വീഡിയോയും ട്വീറ്റിനൊപ്പം നല്‍കിയിട്ടുണ്ട്. സൊമാറ്റോ വഴിയായിരുന്നു വെജിറ്റബിള്‍ പനീര്‍ ബിരിയാണിയുടെ ഫാമിലി പാക്ക് സുഹൃത്ത് ഓര്‍ഡര്‍ ചെയ്തത്. പനീര്‍ പോലെ തന്നെ ചിക്കൻ മുറിച്ച്‌ പൊരിച്ചതിനാല്‍ ചിക്കൻ ബിരിയാണിയാണെന്ന് പെട്ടന്ന് തിരിച്ചറിയാൻ സാധിച്ചില്ല. കഴിച്ചുകഴിഞ്ഞപ്പോഴാണ് അത് പനീര്‍ അല്ലെന്ന് മനസിലായതെന്നും ട്വീറ്റില്‍ പറയുന്നു. ബിരിയാണിയുടെ പെട്ടിയുടെ മുകളിലും ബില്ലിലുമെല്ലാം പനീര്‍ എന്നാണ് എഴുതിയിരിക്കുന്നത്.തുടര്‍ന്ന് സൊമാറ്റോയില്‍ വിളിച്ച്‌ പരാതിപ്പെട്ടപ്പോള്‍ ഹോട്ടലുമായി ബന്ധപ്പടാനാണ് നിര്‍ദേശം ലഭിച്ചതെന്നും ട്വീറ്റ് ചെയ്യുന്നു. ട്വീറ്റ് വൈറലായതോടെ സൊമാറ്റോ മറുപടിയുമായി രംഗത്തെത്തി.

സംഭവിച്ചതില്‍ മാപ്പ് ചോദിക്കുന്നെന്നും ഇത്തരമൊരു വീഴ്ച എങ്ങനെ സംഭവിക്കുമെന്ന് ഉടൻ പരിശോധിക്കുമെന്നും സൊമാറ്റോ ട്വീറ്റ് ചെയ്തു. ബിരിയാണി വിതരണം ചെയ്ത ഹോട്ടലും സംഭവത്തില്‍ ക്ഷമ ചോദിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group