Home Featured വിവാഹ മോചനം വേണം, ഭാര്യയുടേത് പുരുഷ ജനനേന്ദ്രിയം; സുപ്രീം കോടതിയില്‍ ഹര്‍ജി

വിവാഹ മോചനം വേണം, ഭാര്യയുടേത് പുരുഷ ജനനേന്ദ്രിയം; സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ഭാര്യ സ്‌ത്രീയല്ലെന്നും അതിനാല്‍ വിവാഹ മോചനം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.ഭാര്യയുടേത് പുരുഷ ജനനേന്ദ്രിയം ആണെന്നും തന്നോട് വിശ്വാസ വഞ്ചന കാണിച്ചെന്നുമാണ് ഹര്‍ജിയില്‍ പരാതിക്കാരന്‍ ആരോപിക്കുന്നത്. യുവതിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും യുവാവ് കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ യുവതിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിസമ്മതിച്ച കോടതി ആറാഴ്‌ചക്കുള്ളില്‍ മറുപടി നല്‍കാന്‍ യുവതിയോട് ആവശ്യപ്പെട്ടു. സുപ്രീം കോടതിയിലെ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് യുവതിയില്‍ നിന്നും പ്രതികരണം തേടിയത്.ഇതു സംബന്ധിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും യുവാവ് സുപ്രീം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. യുവതിക്ക് പുരുഷ ജനനേന്ദ്രിയത്തോടൊപ്പം ഇംപെര്‍ഫോറേറ്റ് ഹൈമെന്‍ (കന്യാചര്‍മത്തില്‍ ദ്വാരം ഉണ്ടാകാത്ത വൈകല്യം) എന്ന അവസ്ഥയുമുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹര്‍ജിയില്‍ മധ്യപ്രദേശ് പൊലീസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.അതേ സമയം യുവാവിന്‍റെ വാദങ്ങളെയും കോടതി ചോദ്യം ചെയ്‌തിട്ടുണ്ട്. ഇംപെര്‍ഫോറേറ്റ് ഹൈമെന്‍ എന്ന അവസ്ഥയുള്ളതുകൊണ്ട് ഒരു യുവതി സ്‌ത്രീയല്ല എന്ന് പറയാനാകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. യുവതിയുടെ അണ്ഡാശയങ്ങള്‍ സാധാരണ നിലയിലാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.

എന്നാല്‍ പുരുഷ ജനനേന്ദ്രിയമുള്ള യുവതി എങ്ങനെ സ്ത്രീയാകുമെന്നായിരുന്നു യുവാവിന്‍റെ അഭിഭാഷകന്‍റെ മറു ചോദ്യം. യുവതിക്ക് പുരുഷ ജനനേന്ദ്രിയമുണ്ടെന്നും യുവാവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എന്‍ കെ മോഡി ചൂണ്ടിക്കാട്ടി. യുവതിയും പിതാവും ചേര്‍ന്ന് യുവാവിനെ വഞ്ചിക്കുകയായിരുന്നുവെന്ന് അഭിഭാഷകന്‍ വാദിച്ചു.2021 ജൂണിലെ മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെയാണ് യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്. വഞ്ചനാക്കുറ്റത്തിന് യുവതിക്ക് സമന്‍സ് അയച്ച ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്‍റെ ഉത്തരവ് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.2016ലാണ് ഇരുവരും തമ്മില്‍ വിവാഹിതരാകുന്നത്. ഭാര്യക്ക് പുരുഷലിംഗമുണ്ടെന്ന് അറിഞ്ഞ യുവാവ് മെഡിക്കല്‍ ചെക്ക് അപ്പിന് യുവതിയെ വിധേയമാക്കി. കൃത്രിമമായി വജയ്‌ന സര്‍ജറിയിലൂടെ വെക്കാന്‍ സാധിക്കുമെന്നും എന്നാല്‍ ഗര്‍ഭധാരണത്തിന് ഇതിലൂടെ സാധ്യമല്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. ഇതു കൂടാതെ ഇംപെര്‍ഫോറേറ്റ് ഹൈമെന്‍ എന്ന അവസ്ഥ യുവതിക്കുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഈ സാഹ്യചര്യത്തിലാണ് താന്‍ ചതിക്കപ്പെട്ടുവെന്ന് യുവാവിന് തോന്നലുണ്ടാകുന്നത്. തുടര്‍ന്ന് ഭാര്യക്കും ഭാര്യ പിതാവിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവുമായി 2017 ഓഗസ്റ്റില്‍ മജിസ്‌ട്രേറ്റിനെ സമീപിച്ചു. കോടതി നടപടികള്‍ ആരംഭിച്ചതോടെ ഭര്‍ത്താവ് പീഡിപ്പിച്ചെന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group