മൈസൂരു: ജോലിത്തിരക്കുകള്‍ക്കിടയില്‍ പെട്ടന്ന് തയ്യാറാക്കാന്‍ കഴിയുന്ന ഒരുവിഭവമാണ് ന്യൂഡില്‍സ്. അതിനായി ഇന്‍സ്റ്റ ന്യൂഡില്‍സ് എന്ന പേരില്‍ പല തരത്തിലുള്ള പായ്ക്കറ്റുകളും ഇന്ന് വിപണികളില്‍ ലഭ്യമാണ്. എന്നാല്‍ ഇന്‍സ്റ്റാ ന്യഡില്‍സ് തയ്യാറാക്കി നല്‍കിയതിന് വിവാഹമോചനത്തിനായി അപേക്ഷിച്ചിരിക്കുകയാണ് മൈസൂരുവിലെ ഒരു യുവാവ്.
മാട്രിമോണിയല്‍ കേസുകളെ കുറിച്ച് സംസാരിക്കവെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എം.എല്‍ രഘുനാഥ് ആണ് ഇത്തരത്തിലൊരു കേസിനെ കുറിച്ച് വെളിപ്പെടുത്തിയത്. മാഗി നൂഡില്‍സ് ഒഴികെയുള്ള ഭക്ഷണം തയ്യാറാക്കാന്‍ ഭാര്യക്ക് അറിയില്ലെന്നാണ് ഭര്‍ത്താവിന്റെ പരാതി. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും നൂഡില്‍സ് ആണ്. ഭാര്യ കടയില്‍ പോയി ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് മാത്രമാണ് വാങ്ങാറ് എന്നും എല്ലാ ദിവസവും ഇത് തന്നെയാണ് കഴിക്കാറ് എന്നും യുവാവ് പറയുന്നു. പരസ്പര സമ്മതത്തോടുകൂടിയാണ് ദമ്ബതികളുടെ വിവാഹമോചനം. ‘മാഗി കേസ്’ എന്നാണ് ഈ കേസിന് പേര് നല്‍കിയിരിക്കുന്നത്.
വിവാഹത്തിനു ശേഷമുള്ള ഇത്തരം കേസുകള്‍ പരിഹരിക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പറഞ്ഞ രഘുനാഥ്, തങ്ങളുടെ കുട്ടികളുടെ ഭാവിയെ പരിഗണിച്ചാണ് മിക്ക ഒത്തുചേരലുകളും സംഭവിക്കുന്നതെന്ന് പറഞ്ഞു.
ദമ്ബതികള്‍ക്കിടയില്‍ ഒരു വിട്ടുവീഴ്ച വരുത്താനും അവരെ വീണ്ടും ഒന്നിപ്പിക്കാനും ശ്രമിക്കാറുണ്ടെന്നും ശാരീരിക പ്രശ്‌നങ്ങളേക്കാള്‍ മാനസിക പ്രശ്‌നങ്ങളാണ് മിക്ക കേസുകളിലും സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 800 മുതല്‍ 900 വരെയുള്ള മാട്രിമോണിയല്‍ കേസുകളില്‍ 20 മുതല്‍ 30 കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍ പരിഹരിക്കുന്നത്. കഴിഞ്ഞ ലോക് അദാലത്തില്‍ 110 ഓളം വിവാഹമോചന കേസുകളില്‍ 32 കേസുകളില്‍ മാത്രമാണ് ദമ്ബതികള്‍ വീണ്ടും കൂടിച്ചേര്‍ന്നത്.
മൈസൂരു ജില്ലയിലുള്ള അഞ്ച് കുടുംബ കോടതികളില്‍ ഓരോന്നിലും 500 ഓളം മാട്രിമോണിയല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവയില്‍ 800 ഓളം കേസുകള്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസുകളാണ്.
വര്‍ഷങ്ങള്‍ കഴിയുന്തോറും വിവാഹമോചന കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹമോചനം തേടുന്നതിന് മുമ്ബ് ദമ്ബതികള്‍ ഒരു വര്‍ഷമെങ്കിലും ഒരുമിച്ച് താമസിക്കണമെന്ന നിയമം ഇല്ലായിരുന്നുവെങ്കില്‍ കല്യാണമണ്ഡപങ്ങളില്‍ നിന്ന് നേരിട്ട് വിവാഹമോചന ഹര്‍ജികള്‍ സമര്‍പ്പിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പങ്കാളി സംസാരിക്കാത്തതിന്, പ്ലേറ്റിന്റെ ഏതെങ്കിലും ഭാഗത്ത് ഉപ്പിട്ടതിന്, തെറ്റായ നിറത്തിലുള്ള സ്യൂട്ട് ധരിച്ചതിന, ഭാര്യയെ പുറത്ത് കൊണ്ടുപോകാത്തതിന്, തുടങ്ങിയ കാരണങ്ങളാലും ദമ്ബതികള്‍ വിവാഹ മോചനം തേടുന്നു. അറേഞ്ച്ഡ് വിവാഹങ്ങളിലും പ്രണയ വിവാഹങ്ങളിലും വിവാഹമോചന ഹരജികള്‍ ഫയല്‍ ചെയ്യാറുണ്ടെന്ന് പറഞ്ഞ അദ്ദേഹം ആദ്യത്തേത് മനഃപൂര്‍വം പാമ്ബ് കടിക്കുന്നത് പോലെയാണെന്നും രണ്ടാമത്തേത് മനപ്പൂര്‍വ്വം പാമ്ബിനെ കടിക്കുന്നത് പോലെയാണെന്നും പറഞ്ഞു.
ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളില്‍ നിന്നാണ് വിവാഹമോചന ഹരജികള്‍ കൂടുതലായി ലഭിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ഗ്രാമപഞ്ചായത്തുകള്‍ ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കും. അവിടെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ല. സമൂഹത്തോടുള്ള അവരുടെ ഭയവും കുടുംബത്തിന്റെ വികാരങ്ങളും പരിഗണിച്ച് സാഹചര്യവുമായി പൊരുത്തപ്പെടാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു. എന്നാല്‍ നഗര പ്രദേശങ്ങളിലുള്ള സ്ത്രീകള്‍ വിദ്യാഭ്യാസമുള്ളവരും സാമ്ബത്തികമായി സ്വതന്ത്രരുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കർണാടകയിൽ 65000 കോടി നിക്ഷേപിക്കാൻ ഇരുപത്തിയഞ്ചിലധികം കമ്പനികൾ തയ്യാറാണെന്ന് ബസവരാജ് ബൊമ്മ;ഒപ്പം നിരവധി തൊഴിലാവസരങ്ങളും
ബെംഗളൂരു: ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് സംസ്ഥാനത്ത് 65,000 കോടി രൂപയെങ്കിലും നിക്ഷേപിക്കാൻ 25-ലധികം കമ്പനികൾ പ്രതിജ്ഞാബദ്ധമാണെന്ന് ദാവോസിൽ നിന്ന് മടങ്ങിയ ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു.നിക്ഷേപകർക്ക് കർണാടകയിൽ വലിയ വിശ്വാസമുള്ളതിനാൽ വർഗീയ പ്രശ്നങ്ങളോ അടിസ്ഥാന സൗകര്യ പ്രശ്നങ്ങളോ അവരെ സ്വാധീനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കർണാടക തോറ്റിട്ടില്ല, തോൽക്കുകയുമില്ല, അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പല കമ്പനികളും കാണിക്കുന്ന താൽപര്യം സംസ്ഥാന സർക്കാരിന്റെ പുരോഗമന നയങ്ങളുടെയും വ്യവസായവൽക്കരണത്തിനുള്ളപ്രാത്സാഹനങ്ങളുടെയും ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി.നിക്ഷേപത്തിന് അനുകൂലമായ ആവാസവ്യവസ്ഥ, മുന്നോട്ടുള്ള നയങ്ങൾ, സാങ്കേതികവിദ്യ,വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി, ഗവേഷണ വികസന അടിത്തറ, സംരംഭകർക്കുള്ള പ്രാത്സാഹനങ്ങൾ, ഭൂമിയുടെ ലഭ്യത എന്നിവ നിക്ഷേപകരുടെ വിശ്വാസവും നേടിയെടുക്കാൻ കർണാടകയെ പ്രാപ്തമാക്കിയതായും മുഖ്യമന്ത്രി ബൊമ്മ പറഞ്ഞു.
സർക്കാർ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും നിക്ഷേപകർക്ക് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യുമെന്നും ഈ കമ്പനികളിൽ പലതും ബെംഗളൂരുവിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നിക്ഷേപം നടത്താൻ താൽപര്യംപ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.