കർണാടകത്തിലെ ദാവണഗെരെ ജില്ലയിൽ ജനങ്ങളെ വോട്ടുചെയ്യാൻ ബോധവത്കരിക്കുന്നതിന് വേറിട്ട രീതിയുമായി ജില്ലാ ഭരണകൂടം. പ്രശസ്തമായ ‘ദാവണഗെരെ ബട്ടർ ദോശ’ യാണ് ബോധവത്കരണത്തിനായി ഉപയോഗിക്കുന്നത്.ദോശമാവ് ഉപയോഗിച്ച് വലിയ ദോശക്കല്ലിൽ വോട്ടുചെയ്യാൻ ആവശ്യപ്പെടുന്ന വാചകങ്ങൾ എഴുതുകയാണ് ഉദ്യോഗസ്ഥർ.
ദാവണഗെരെ സിറ്റിയിലെ രാം ആൻഡ് കോ സർക്കിളിലാണ് വെള്ളിയാഴ്ച ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഈ രീതിയിൽ ബോധവത്കരണം നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊടുമുണ്ടയിലെ യുവതിക്ക് ഇറ്റലിയില്‍ നിന്നൊരു വരന്‍; ഹിന്ദു മതാചാര പ്രകാരം താലി ചാര്‍ത്തി
പട്ടാമ്ബി കൊടുമുണ്ടയിലെ യുവതിക്ക് ഇറ്റാലിയില്‍ നിന്നുള്ള വരന്‍. കൊടുമുണ്ടയിലെ തടം മനയിലെ സതീശന്‍-അനിത ദമ്ബതികളുടെ രണ്ടാമത്തെ പുത്രി വീണയെയാണ് ഇറ്റാലിയന്‍ പൗരനും അമേരിക്കയില്‍ എഞ്ചിനീയറായി ജോലി എടുക്കുകയും ചെയ്യുന്ന സാരിയോ വിവാഹം ചെയ്ത്.കൊടുമുണ്ടയിലെ കുടുംബ ക്ഷേത്രത്തില്‍ ഹിന്ദു മതാചാര പ്രകാരം കഴിഞ്ഞ ദിവസം താലി ചാര്‍ത്തിയത്.വധൂവരന്മാരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും വിവാഹത്തിന് സാക്ഷിയായി.
യുഎസിലേക്കുളള യാത്രയിലായിരുന്നുവത്രെ ഇരുവരും ആറ് വര്‍ഷം മുമ്ബ് പരിചയപ്പെടുന്നത്. സൗഹൃദം അടുപ്പത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും രൂപാന്തരപ്പെട്ടു.പഠനം കഴിഞ്ഞ് സാന്‍ഫ്രാന്‍സിസ്കോയില്‍ ജോലിയില്‍ പ്രവേശിച്ച വീണ കഴിഞ്ഞ വര്‍ഷമാണ് വീട്ടുകാരെ വിവരം അറിയിച്ചത്. യുഎസ് എയറില്‍ ജനിച്ച ഡാരിയോ പഠിച്ചതും വളര്‍ന്നതും ഇറ്റലിയില്‍ ആയിരുന്നു. ആദ്യമായാണ് ഇന്ത്യയിലേക്ക് വരുന്നതെന്നും കേരളം അതി മനോഹരമായ പ്രദേശമാണെന്നും ഡാരിയോ പറഞ്ഞു. ഒരു മാസം കൊടുമുണ്ടയില്‍ താമസിച്ചിതിന് ശേഷം അമേരിക്കയിലെക്ക് തിരിക്കും.