തിരുവനന്തപുരം: കേരള, കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ കോഴ്സുകള്‍ക്ക് യു.ജി.സിയുടെ ഡിസ്റ്റന്‍സ് ബ്യൂറോയുടെ (ഡി.ഇ.ബി) അംഗീകാരം. ഇതോടെ ഒാപണ്‍ സര്‍വകലാശാല രൂപവത്കരണത്തിലൂടെ രൂപപ്പെട്ട പ്രതിസന്ധി താല്‍ക്കാലികമായി നീങ്ങി.
കേരളയില്‍ 20 കോഴ്സുകള്‍ക്കും കാലിക്കറ്റില്‍ 24 കോഴ്സുകള്‍ക്കുമാണ് 2021 വര്‍ഷത്തേക്ക് അംഗീകാരം ലഭിച്ചത്. രണ്ട് സര്‍വകലാശാലകളിലും സയന്‍സ് കോഴ്സുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടില്ല. ഇൗ േകാഴ്സുകളുടെ അംഗീകാരത്തിന് യു.ജി.സി നിര്‍ദേശിച്ച പ്രകാരമുള്ള സര്‍വകലാശാല ഉത്തരവ് ആവശ്യമാണ്. കോഴ്സുകള്‍ െറഗുലര്‍ മോഡില്‍ ഏഴ് വര്‍ഷമായി നടത്തുന്നുവെന്നും സര്‍വകലാശാല ആസ്ഥാനത്ത് തന്നെയാണ് കോഴ്സുകള്‍ നടത്തുന്നതെന്നും സര്‍വകലാശാല അറിയിക്കണം. 30 ദിവസം അപ്പീല്‍ നല്കാന് സമയം അനുവദിച്ചിട്ടുണ്ട്. ഇൗ സമയത്തിനകം ആവശ്യമായ ഉത്തരവുകള്‍ സഹിതം അപ്പീല്‍ നല്കി ശേഷിക്കുന്ന കോഴ്സുകള്‍ക്ക് അംഗീകാരം നേടാന്‍ കഴിയുമെന്നാണ് സര്‍വകലാശാല അധികൃതര്‍ കരുതുന്നത്. സംസ്ഥാനത്ത് രണ്ട് സര്‍വകലാശാലകള്‍ക്ക് മാത്രമാണ് കോഴ്സ് നടത്താന്‍ യു.ജി.സി അനുമതി നല്‍കിയിട്ടുള്ളത്.
ഒാപണ്‍ സര്‍വകലാശാല നിലവില്‍വരുന്നതോടെ ഇതര സര്‍വകലാശാലകളിലെ വിദൂര, പ്രൈവറ്റ് രജിസ്ട്രേഷന് കോഴ്സുകള്‍ നിര്‍ത്തലാക്കാനുള്ള സര്‍വകലാശാല ആക്ടിലെ വ്യവസ്ഥയാണ് പ്രതിസന്ധിയായത്. അടിസ്ഥാന സൗകര്യം പോലും ഒരുക്കാന്‍ കഴിയാത്ത ഒാപണ്‍ സര്‍വകലാശാലക്ക് കോഴ്സുകളുടെ അംഗീകാരത്തിന് അപേക്ഷ നല്‍കാന്‍പോലും സാധിച്ചിരുന്നില്ല. ഇത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ പഠനമാര്‍ഗം വഴിമുട്ടിക്കുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു.