Home Featured മൈസൂരു : അബെ വെള്ളച്ചാട്ടം പ്രവേശനനിരക്ക് ഈടാക്കുന്നതിനെച്ചൊല്ലി തർക്കം

മൈസൂരു : അബെ വെള്ളച്ചാട്ടം പ്രവേശനനിരക്ക് ഈടാക്കുന്നതിനെച്ചൊല്ലി തർക്കം

മൈസൂരു : കുടകിലെ പ്രമുഖവിനോദസഞ്ചാരകേന്ദ്രമായ അബെ വെള്ളച്ചാട്ടം കാണാനെത്തുന്ന സന്ദർശകരിൽനിന്ന് പ്രവേശനനിരക്ക് ഈടാക്കുന്നതിനെച്ചൊല്ലി തർക്കം. മടിക്കേരിയിൽ വെള്ളച്ചാട്ടംസ്ഥിതിചെയ്യുന്ന കെ. നിടുഗനെ പഞ്ചായത്താണ് പ്രവേശനനിരക്കായി 15 രൂപ പിരിക്കാൻ തുടങ്ങിയത്.വെള്ളച്ചാട്ടത്തിലേക്കുള്ള വഴി സ്ഥിതിചെയ്യുന്ന തോട്ടത്തിന്റെ ഉടമസ്ഥയാണ് ഇതിനെതിരേ രംഗത്തുവന്നത്. മലയാളികളടക്കമുള്ളവർ സന്ദർശനത്തിനെത്തുന്നതാണ് ഈ വെള്ളച്ചാട്ടം.മുൻ പോലീസ് സൂപ്രണ്ടായ ഇന്ദിരാ നാനയ്യഎന്ന സ്ത്രീയുടേതാണ് തോട്ടം.

വർഷങ്ങൾക്ക് മുമ്പാണ് തോട്ടത്തിലെ ഒരു നടപ്പാത വെള്ളച്ചാട്ടംകാണാനെത്തുന്നവർക്കായി ഇവരുടെകുടുംബം വിട്ടുനൽകിയത്. പണമൊന്നുംഈടാക്കാതെ സൗജന്യമായാണ് ഇതുവഴിസന്ദർശകരെ കടന്നുപോകാൻ അനുവദിച്ചത്. എന്നാൽ, അടുത്തിടെ പഞ്ചായത്ത് അധികൃതർസന്ദർശകരിൽനിന്ന് പണമീടാക്കാൻ തുടങ്ങി. ഇതിനെതിരേ എതിർപ്പുന്നയിച്ച ഇന്ദിരാ നാനയ്യ കുടക് അഡിഷണൽ ഡെപ്യൂട്ടി കമ്മിഷണർക്ക് പരാതിനൽകി. വിഷയം ചർച്ചചെയ്യാൻ വൈകാതെ യോഗം വിളിക്കാമെന്ന് അഡിഷണൽഡെപ്യൂട്ടി കമ്മിഷണർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് ഇന്ദിര പറഞ്ഞു.

പ്രവേശനനിരക്ക് ഈടാക്കുന്നത് തോട്ടമുടമസ്ഥയുടെ കുടുംബം തടഞ്ഞിട്ടുണ്ട്. ടിക്കറ്റ് കൗണ്ടർ നീക്കം ചെയ്തതു.ഇവർ പണമീടാക്കരുതെന്ന് പഞ്ചായത്ത്Loginജീവനക്കാർക്ക് താക്കീതുംനൽകി. ഇതേത്തുടർന്ന് പഞ്ചായത്ത് അധികൃതർ മടിക്കേരി റൂറൽ പോലീസിൽ പരാതിനൽകി. പ്രവേശനനിരക്ക് പിരിക്കുന്നത് നിർത്തേണ്ടിവന്നതിനാൽ സാമ്പത്തികബുദ്ധിമുട്ട് നേരിടുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡീൻ ബൊപ്പണ്ണ വികസന ഓഫീസർ സാൽവിൻ ജയകുമാർ എന്നിവർ നൽകിയ പരാതിയിൽ പറയുന്നു. പരാതിയിൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

മൊബൈല്‍ മോഷ്ടാവിനെ സ്വന്തം നിലയ്ക്ക് കണ്ടെത്തി യുവതി പൊലീസില്‍ ഏല്‍പ്പിച്ചു

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കളളനെ പത്ത് ദിവസത്തിന് ശേഷം ഫോണിന്റെ ഉടമയായ യുവതി കൈയോടെ പൊക്കി.മംഗലപുരത്ത് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരിയായ വെട്ടുറോഡ് സ്വാദേശിനി ബഹിജയാണ് കള്ളനെ സാഹസികമായി പിടികൂടിയത്. കൈതമുക്ക് പാല്‍ക്കുളങ്ങര സ്വദേശി അമീര്‍(44)നെയാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്.മംഗലപുരം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറിലെ ജീവനക്കാരിയായ ബഹിജയുടെ മൊബൈല്‍ ഈ മാസം എട്ടിന് മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാന്‍ എത്തിയപ്പോഴാണ് 12000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ അമീര്‍ മോഷ്ടിച്ചത്.

ബഹിജ അന്നുതന്നെ മംഗലപുരം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സി.സി.ടി.വി. ദ്യശ്യം പരിശോധിച്ചപ്പോഴാണ് അമീര്‍ മൊബൈല്‍ മോഷ്ടിക്കുന്നത് കണ്ടത്. തുടര്‍ന്ന് ഈ ദ്യശ്യവും പ്രതി വാങ്ങാന്‍ വന്ന മരുന്നിന്റെ പേരും പരിസരത്തുള്ള മറ്റു മെഡിക്കല്‍ സ്‌റ്റോറിലുള്ളവര്‍ക്ക് ബഹിജ കൈമാറി. ഇന്നലെ മറ്റൊരു മെഡിക്കല്‍ സ്‌റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോള്‍ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ ബഹിജയെ വിവരം അറിയിച്ചു.

തുടര്‍ന്ന് ബഹിജ മംഗലപുരം പൊലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിക്കുയും പൊലീസിനെ കൂട്ടി പ്രതിയുടെ അടുക്കല്‍ എത്തുകയും ചെയ്തതോടെയാണ് അമീര്‍ പിടിയിലായത്.പിന്നീട് സിസിടിവി ക്യാമറ ദൃശ്യം നോക്കി പ്രതിയെ തിരിച്ചറിഞ്ഞു. മോഷ്ടിച്ച ഫോണ്‍ ആറ്റിങ്ങലില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് 3000 രൂപയ്ക് വിറ്റതായി പ്രതി പോലിസിനോട് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ നാളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും.

You may also like

error: Content is protected !!
Join Our WhatsApp Group